ദൃശ്യം രണ്ടാം ഭാഗം ഒരുക്കുന്നതിന് വീട്ടുകാർ എതിരായിരുന്നു; തുറന്ന് പറഞ്ഞ് ജിത്തു ജോസഫ്

ഏഴു വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്തു വിട്ടിരുന്നു. രണ്ടാം ഭാഗം പ്രേക്ഷകർ കാത്തിരിക്കുമ്പോഴും ഭാര്യ ലിന്റയും മക്കളും ജീത്തുവിനോട് പറഞ്ഞത് ആ രണ്ടാം ഭാഗം വേണ്ട എന്നു തന്നെയാണ്. എപ്പോഴോ എഴുതിയ ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് ഈ ലോക്ക് ഡൌൺ സമയത്തിരുന്നാണ് ജീത്തു മാറ്റി എഴുതിയത്. ഒരു മാസം കൊണ്ട് സ്ക്രിപ്റ്റ് പൂർത്തിയാക്കി ജീത്തു ലിന്റക്കും മക്കൾക്കും വായിക്കാൻ നൽകി. വായിച്ചു കഴിഞ്ഞപ്പോൾ അവരും നല്ല അഭിപ്രായം നൽകി.

ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി തന്നെ നിർമിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ ആയിരിക്കും

” ദൃശ്യം പോലെയൊരു ചിത്രത്തെ മറികടക്കുന്ന രീതിയിൽ ഒരു സിനിമ ചെയ്യാനാകുമോ എന്ന് സത്യം പറഞ്ഞാൽ അറിയില്ല. നാല് അഞ്ച് വർഷമായി ഈ ഐഡിയ മനസ്സിൽ ഉണ്ടായിരിന്നു എന്നാൽ അതുമായി മുന്നോട്ട് പോകണ്ട എന്നു തന്നെയാണ് മനസ് പറഞ്ഞത്. ഒരുപാട് പേർ രണ്ടാം ഭാഗത്തെ കുറിച്ചുള്ള അന്വേഷണം നടത്തി. മുംബൈയിലെ രണ്ട് വമ്പൻ പ്രൊഡക്ഷൻ ഹൗസുകൾ ഇതേ ആവശ്യവുമായി എന്റെ മുന്നിൽ വന്നു. ആന്റണി പെരുമ്പാവൂരും മോഹൻലാലും പിന്തുണ നൽകി. ഞാൻ ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി. മോഹൻലാലിനോട് പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ പ്രോജക്ടിന്റെ വിജയത്തെ കുറിച്ചു എനിക്കൊരു പേടി ഉണ്ടായിരുന്നു. ലോക്ക് ഡൌണിന്റെ ആദ്യ ആഴ്ചകളിൽ ഒന്നും ചെയ്യാനില്ലായിരുന്ന സമയത്, ഞാൻ ആ പഴയ ഡ്രാഫ്റ്റ് മാറ്റി എഴുതി തുടങ്ങി, ആദ്യം സീൻ ഓർഡറും പിന്നെ പൂർണമായ സ്ക്രിപ്റ്റും എഴുതി. അപ്പോഴാണ് എനിക്കി സിനിമയിൽ വിശ്വാസം വന്നത്. ലാലേട്ടന് അത് അയക്കുകയും ചെയ്തു. പിന്നീടെല്ലാം പെട്ടന്നായിരുന്നു “എന്റെ വീട്ടുകാർ പോലും ആദ്യം ഈ ഐഡിയക്ക് എതിരായിരുന്നു. അടുത്ത സുഹൃത്തുക്കൾ ആദ്യം മുതൽ തന്നെ ഇത് വേണ്ട എന്നു പറഞ്ഞിരുന്നു. പിന്നിട് അവർക്ക് ഞാൻ ഈ ഡ്രാഫ്റ്റ് നൽകി, എന്റെ വീട്ടുകാർ അടക്കം അപ്പോൾ ഒരു നല്ല ഫാമിലി ഡ്രാമയുടെ സാധ്യത മനസിലാക്കി. ഫൈനൽ സ്ക്രിപ്റ്റ് കണ്ട ശേഷം അവർക്ക് പൂർണമായും ഈ സിനിമയെ കുറിച്ചു ബോധ്യമായി. ഇതൊരു നല്ല കുടുംബ ചിത്രമായിരിക്കും എന്നാണ് എന്റെ ഉറപ്പ് “ മനോരമയുമായുള്ള അഭിമുഖത്തിൽ ജിത്തു പറയുന്നു

drishyam

Noora T Noora T :