ദൃശ്യം 3 സംഭവിച്ചു, ഞങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണ്; മോഹൻലാൽ

മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ദൃശ്യം. ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗത്തിന്റെ നിർമാണം പ്രാരംഭഘട്ടത്തിലാണെന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ അതിനാൽ തന്നെ സിനിമയെ കുറിച്ച് കൂടുതലൊന്നും പറയാൻ കഴിയില്ലെന്നും ചിത്രത്തിന് വേണ്ടി തയാറെടുക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു.

ശ്യം മൂന്നിന്റെ ആലോചനകളിലാണ്. ചിത്രത്തെ കുറിച്ച് ഇപ്പോൾ കൂടുതലൊന്നും പറയാൻ സാധിക്കില്ല. സിനിമ പ്രാരംഭഘട്ടത്തിലാണ്. ചിത്രത്തിന് വേണ്ടി തയാറെടുത്തുകൊണ്ടിരിക്കുകയാണ്.

പക്ഷേ, അത് അത്ര എളുപ്പമല്ല. ദൃശ്യം 3 സംഭവിച്ചു. ദൃശ്യം 3 നിർമിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഞങ്ങൾക്ക് പ്രേക്ഷകരെ നിരാശപ്പെടുത്താൻ കഴിയില്ല.

ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ദൃശ്യം 2015-ലാണ് റിലീസ് ചെയ്തത്. പിന്നീട് 2022-ൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പുറത്തിറങ്ങിയിരുന്നു.

Vijayasree Vijayasree :