മ യക്ക് മ രുന്ന് കേസിൽ നിന്ന് ബോളിവുഡ് നടി മമത കുൽക്കർണിയെ ഒഴിവാക്കി. ബോംബെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. എട്ടുവർഷം മുൻപ് താനെ പോലീസ് പിടികൂടിയ 2000 കോടി രൂപയുടെ മ യക്കുമരുന്ന് കേസിലാണ് മമത കുൽക്കർണി പ്രതിസ്ഥാനത്ത് നിന്നത്. തന്നെ മനഃപൂർവം കേസിൽ കുടുക്കിയതാണെന്നു ചൂണ്ടിക്കാട്ടി മമത കുൽക്കർണി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
ഇവർക്കെതിരേ ആരോപണം മാത്രമാണുള്ളതെന്നും തെളിവില്ലെന്നും ജസ്റ്റിസുമാരായ ഭാരതി ഡാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ, ഉത്തരവിന്റെ വിശദാംശം പുറത്തുവന്നിട്ടില്ല. 2016ലായിരുന്നു കേസിന് ആസ്പദമായ സംഭവം. സോളാപുരിലെ അവോൺ ലൈഫ് സയൻസ് ലിമിറ്റഡ് എന്ന കമ്പനിയിൽ താനെ പോലീസ് നടത്തിയ റെ യ്ഡിലാണ് 2000 കോടിയുടെ മയ ക്കുമരുന്ന് പിടികൂടിയത്.
തുടർന്ന് 14 പേരെയാണ് പോലീസ് അന്ന് അ റസ്റ്റ് ചെയ്തിരുന്നത്. ഇതിന്റെ നിർമാണത്തിനു പിന്നിലെ മുഖ്യകണ്ണി വിക്കി ഗോസ്വാമിയാണെന്നാണ് പോലീസ് പറയുന്നത്. ഇയാളോടൊപ്പമാണ് മമത കെനിയയിൽ കഴിഞ്ഞിരുന്നതെന്നും പോലീസ് പറയുന്നു. മയക്കുമരുന്ന് കെനിയവഴി അമേരിക്കയിലേയ്ക്ക് കടത്തുകയെന്നതാണ് സംഘത്തിന്റെ ജോലിയെന്നുമാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്.
സംഘത്തിലെ ബുദ്ധികേന്ദ്രമാണ് മമതയും വിക്കി ഗോസ്വാമയും എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിരുന്നു. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് അഭിമുഖീകരിക്കുകയാണ് മമത കുൽക്കർണിയെന്നും താനെ പൊലീസ് കമ്മീഷണർ പരംവീർ സിംഗ് അന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്.
അന്താരാഷ്ട്ര മയ ക്കുമരുന്ന് മാ ഫിയ തലവൻ അബ്ദു്ള്ളയുമായി ജനുവരി എട്ടിന് മമത കെനിയയിൽ വച്ച് കൂടിക്കാഴ്‌ച നടത്തുകയും
ഇന്ത്യയിലേയ്ക്ക് മയ ക്കുമരുന്ന് കടത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. മമതയുടെ ഭർത്താവ് വിക്കി ഗോസ്വാമി പാർട്ടികളിൽ മ യക്കുമരുന്ന് വിതരണം ചെയ്യുന്നതായും പേലീസിന് വിവരം ലഭിച്ചിരുന്നു.
അവോൺ ലൈഫ് സയൻസിന്റെ ഓഹരികൾ ചെറിയതുകയ്ക്ക് മമതയ്ക്ക് നൽകാനുള്ള നീക്കവുമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞിരുന്നു. മജിസ്‌ട്രേറ്റിനുമുന്നിൽ ഒരു പ്രതി നൽകിയ മൊഴിയിലും മമതയുടെ പേര് പറഞ്ഞിരുന്നു. എന്നാൽ, താൻ സമ്മർദത്തെത്തുടർന്നാണ് അത്തരത്തിൽ മൊഴിനൽകിയതെന്ന് ഈ പ്രതി പിന്നീട് പറഞ്ഞു.
ഇതാണ് ഇപ്പോൾ മമതയ്ക്ക് ഗുണമായി മാറിയിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ല ഹരിമരു ന്നുവിരുദ്ധ ഏജൻസി വിക്കിയെ 2017-ൽ തന്നെ അ റസ്റ്റുചെയ്തിരുന്നു. അ റസ്റ്റിലായ മറ്റുള്ളവർ താനെ ജയിലിലാണ് ഇപ്പോൾ.