കഫത്തിൽ ബ്ലഡ് വരുന്ന സിറ്റുവേഷനായപ്പോൾ ഹോസ്പിറ്റലിൽ പോയി പരിശോധിച്ചപ്പോഴാണ് ന്യുമോണിയയുടെ ആദ്യ സ്റ്റേജാണെന്ന് അറിഞ്ഞത്; റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ. എന്നാൽ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു. സഹ മത്സരാർത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് റോബിനെ ഷോയിൽ നിന്നും പുറത്താക്കിയത്. താരത്തെ തിരികെ കൊണ്ടു വരാൻ ആരാധകർ ആവശ്യപ്പെട്ടുവെങ്കിലും താരത്തെ തിരിച്ചെടുത്തിരുന്നില്ല. ഷോയിൽ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണിൽ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു.

ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു രണ്ടാളും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിവാഹത്തിന് പിന്നാലെ ഇരുവരുടേയും ഹണിമൂൺ യാത്രകളും ആഘോഷങ്ങളും ആരാധകർ ഏറ്റെടുത്തു. ഹണിമൂൺ ആഘോഷിക്കാൻ 24 രാജ്യങ്ങളിലേക്ക് പോകും എന്നായിരുന്നു റോബിൻ ആരാധകരോട് പങ്കുവെച്ചത്. എന്നാൽ ആദ്യം രാജ്യം സന്ദർശിച്ച് കഴിഞ്ഞപ്പോൾ തന്നെ അടുത്ത യാത്ര റോബിനും ആരതിയും ഉപേക്ഷിച്ചു. റോബിന് ആരോഗ്യകരമായ പ്രശ്നങ്ങൾ നേരിട്ടതിനാലാണ് യാത്ര മാറ്റിവെച്ചത് എന്നായിരുന്നു താരങ്ങൾ അറിയിച്ചത്. ഇപ്പോഴിതാ അന്ന് എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് റോബിൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോബിൻ.

കുട്ടിക്കാലത്ത് തന്നെ ഹണിമൂണിന് പോകണമെന്നൊക്കെ ഞാൻ ആഗ്രഹിച്ചതാണ്. ഞാനായാലും എന്റെ പാട്ണറായാലും അധികം യാത്ര പോയ ആളുകൾ അല്ല. വിവാഹം കഴിക്കുമ്പോൾ ഞങ്ങളെ സ്പോൺസർ ചെയ്ത് യാത്രകൾക്കൊക്കെ കൊണ്ടുപോയാൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്, ബിഗ് ബോസിന് മുൻപാണ് ഇങ്ങനെ ചിന്തിച്ചത്. ആ ആഗ്രഹമാണ് സാധിച്ചത്. രണ്ട് വർഷം കൊണ്ട് 24 രാജ്യങ്ങളാണ് കവർ ചെയ്യുന്നത്. അതിൽ ഒരു രാജ്യം ഇപ്പോൾ തന്നെ കഴിഞ്ഞു, അസൈർബൈജാൻ.

അതിനുശേഷം ബാലി പോകാനുള്ള ടിക്കറ്റൊക്കെ എടുത്തതാണ്. എന്നാൽ എനിക്ക് ന്യുമോണിയ വന്നു. കൊവിഡിന് ശേഷം പ്രതിരോധശേഷിയൊക്കെ കുറഞ്ഞു. മെഡിക്കേഷൻ എടുത്താലും പ്രശ്നമാണ്. കഫത്തിൽ ബ്ലഡ് വരുന്ന സിറ്റുവേഷനായപ്പോൾ ഹോസ്പിറ്റലിൽ പോയി പരിശോധിച്ചപ്പോഴാണ് ന്യുമോണിയയുടെ ആദ്യ സ്റ്റേജാണെന്ന് അറിഞ്ഞത്. അങ്ങനെ ആ യാത്ര ഡ്രോപ്പ് ചെയ്തു. ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോയൊന്നും ഇടേണ്ടെന്ന് കരുതിയതാണ്.

എന്നാൽ ബാലിയിൽ പോകുന്നുവെന്ന് സ്റ്റോറിയൊക്കെ ഇട്ട് പിന്നെ അസുഖമായത് പറയാതിരിക്കുമ്പോൾ കഥ ഉണ്ടാക്കിയതാണെന്ന് തോന്നും. അതുകൊണ്ടാണ് ആ വീഡിയോ ഇട്ടത്. കോമൺസെൻസില്ലാത്ത ആളുകൾ കരുതുന്നത് രണ്ട് വർഷത്തേക്ക് പൂർണമായും ഹണിമൂൺ ആണെന്നാണ്. അങ്ങനെയല്ല. രണ്ട് വർഷത്തിനുള്ളിൽ 24 രാജ്യം പോയി തീർക്കുമെന്നാണ് ഞാൻ പറഞ്ഞത്. അസർബൈജാനിൽ പോയതൊക്കെ വളരെ രസകരമായിരുന്നു.

നിങ്ങളാരും കാണാത്തൊരു പൊടിയുണ്ട്, ആ കാര്യങ്ങളാണ് ഞാൻ വീഡിയോയിൽ കാണിച്ചത്. അത് കണ്ട് ഒരുപാട് പേര് മെസേജ് അയച്ചിരുന്നു. അവളുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ സാധിച്ചതിൽ സന്തോഷം. വിവാഹം കഴിഞ്ഞതിന് ശേഷം എന്താണ് മാറ്റം വന്നതെന്ന് എല്ലാവരും ചോദിക്കാറുണ്ട്. മൂന്ന് വർഷമായി എനിക്ക് പൊടിയെ അറിയാം.എനിക്ക് വല്യ മാറ്റമൊന്നും വന്നിട്ടില്ല. ചില കാര്യങ്ങൾ ഞാൻ നിയന്ത്രിക്കാൻ പഠിച്ചു. ഭയങ്കര ദേഷ്യപ്പെട്ടിരുന്ന, അഗ്രസീവ് ആയിരുന്ന റിയാക്ട് ചെയ്തിരുന്ന രീതിയൊക്കെ കുറഞ്ഞു.

എല്ലാത്തിനും നിയന്ത്രണം ഉണ്ട്. പ്രായം ആകുമ്പോൾ സ്വാഭാവികമായും നിയന്ത്രണം വരും. എനിക്ക് 37 വയസുണ്ട്. ബിഗ് ബോസിന് മുൻപ് ഇങ്ങനെയായിരുന്നില്ല ഞാൻ, വളരെ സൈലന്റ് ആയിരുന്നു. അധികം ടാലന്റ് ഉള്ള ആളല്ലായിരുന്നു ഞാൻ. പരമാവധി പ്രശസ്തി, അതുമാത്രമായിരുന്നു ആഗ്രഹം. ബിഗ് ബോസ് കഴിഞ്ഞാൽ കിട്ടുന്ന പ്രശസ്തി ഒരു വർഷം അതുപോലെ നിലനിർത്തണമെന്ന് ആഗ്രഹിച്ചു, പല രീതിയിൽ പല കാര്യങ്ങളും ചെയ്തു. കണ്ടന്റിന് വേണ്ടി തന്നെ ചിലത് ചെയ്തിട്ടുണ്ട്. റിയൽ ലൈഫും റീൽ ലൈഫും വേറെയാണ്.

ഈ പ്രശസ്തിയ്ക്കെല്ലാം ഞാൻ എന്നോട് തന്നെയാണ് കടപ്പെട്ടിരിക്കുന്നത്. ഇപ്പോൾ എന്റെ കൂടെ സപ്പോർട്ട് സിസ്റ്റം ആയി പൊടി കൂടി വന്നു. ഇത്രയും അഗ്രസീവായ ടോക്സിക് ആയ ആളെ വേണോയെന്നൊക്കെ ഞാൻ ചോദിക്കാറുണ്ട്. സത്യം പറഞ്ഞാൽ പൊടി ഭയങ്കര പാവമാണ്. ഒന്നാമത് പൊടിക്ക് എന്നെ നന്നായി അറിയാം. ഞാൻ യഥാർത്ഥത്തിൽ എന്താണെന്ന് അറിയാം. ഞാൻ ഇല്ലെങ്കിൽ കല്യാണം കഴിക്കാൻ പൊടിക്ക് വേറെ പതിനായിരം ചെക്കൻമാരെ കിട്ടും. എന്നിട്ടും പൊടി എന്നെ തിരഞ്ഞെടുത്തെങ്കിൽ എന്നിൽ എന്തോ നല്ലതുണ്ട്. ഇപ്പോൾ ഒരു ലോ പ്രൊഫൈൽ ജീവിതമാണ് ഞാൻ നയിക്കുന്നത്. എന്റെ മനസിലെ ആഗ്രഹങ്ങൾ നേടിയെടുക്കാനുളള തയ്യാറെടുപ്പിലാണ് എന്നും റോബിൻ പറയുന്നു.

നേരത്തെ, വിവാഹത്തെ കുറിച്ചും ആരതിയെ കുറിച്ചും റോബിൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. കുറേക്കാലം കല്യാണം, കല്യാണം എന്ന് പറഞ്ഞതുകൊണ്ട് അവസാനം കല്യാണം കഴിഞ്ഞപ്പോൾ പെട്ടന്ന് കല്യാണം നടന്നത് പോലെ തോന്നി എനിക്ക്. കുറേ സമയം എടുത്തു. പല തവണ വിവാഹ തിയ്യതി മാറ്റി. ഈ ‍ഡേറ്റും മാറുമെന്നാണ് കരുതിയത്. പക്ഷെ ആ ഡേറ്റിൽ തന്നെ വിവാഹം നടന്നു. രണ്ട്, മൂന്ന് വട്ടം വിവാഹം നീട്ടിവെച്ചപ്പോൾ പലരും പറഞ്ഞു ഞങ്ങൾ ബ്രേക്കപ്പായിയെന്നും ഞങ്ങൾ ഇനി വിവാഹം കഴിക്കില്ലെന്നും.

പക്ഷെ ഞങ്ങൾ കല്യാണം കഴിച്ചു. എന്റെ കൺസപ്റ്റോഫ് മാരേജ് രജിസ്റ്റർ വിവാഹം ആയിരുന്നു. പണ്ട് മുതൽ എന്റെ മനസിൽ അങ്ങനെയായിരുന്നു. എന്തിനാണ് ആർഭാടമായി ഒരുപാട് ദിവസത്തെ ഫങ്ഷൻ നടത്തി കല്യാണം കഴിക്കുന്നത് എന്നെല്ലാം തോന്നിയിരുന്നു. പക്ഷെ വിവാഹം എന്ന് വരുമ്പോൾ വധുവിനായിരിക്കുമല്ലോ ഏറ്റവും പ്രാധാന്യം. ആ പെൺകുട്ടിക്ക് എങ്ങനെ കല്യാണം നടക്കണം എന്നതിൽ സ്വപ്നങ്ങൾ ഉണ്ടാവുമല്ലോ.

പ്രത്യേകിച്ച് ആരതി പൊടിക്ക്. ഒരു ഫാഷൻ ഡിസൈനർ കൂടിയായതുകൊണ്ട് ഒരുപാട് സങ്കൽപ്പങ്ങൾ ഉണ്ടാകുമല്ലോ. അതുകൊണ്ടാണ് ആർഭാട വിവാഹത്തിന് ഒപ്പം നിന്നത്. പിന്നെ ഞങ്ങളുടെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത് കോർഡിനേറ്റ് ചെയ്ത് എക്സിക്യൂട്ട് ചെയ്തത് ആരതി തന്നെയാണ്. അതിന് പൊടിയെ ഞാൻ അഭിനന്ദിക്കുന്നു.

ഒരു കല്യാണം നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ കുറച്ച് പേർ മാത്രമെ പൊടിയെ സഹായിക്കാൻ ഉണ്ടായിരുന്നുള്ളു. സെവൻ ഫെറ എന്ന കൺസപ്റ്റ് പൊടി പറഞ്ഞപ്പോൾ ഇതൊക്കെ നടക്കുമോ എന്ന തോന്നലാണ് എനിക്ക് ആദ്യം വന്നത്. പക്ഷെ എല്ലാം നന്നായി നടന്നു എന്നും റോബിൻ പറഞ്ഞു.

അടുത്തിടെ, പ്രണയം മുതൽ‌ വിവാഹം വരെ നടന്ന കാര്യങ്ങളെ കുറിച്ച് ആരതി പൊടി പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. വിവാഹമേ വേണ്ടെന്ന് താൻ ഒരിടയ്ക്ക് തീരുമാനിച്ചിരുന്നുവെന്നും ആരതി പറയുന്നു. എന്റെ ചേച്ചിയുടെ കല്യാണം കൊറോണ സമയത്തായിരുന്നു. അന്ന് ഞാൻ ബൊട്ടീക്ക് സ്റ്റാർട്ട് ചെയ്തിരുന്നുവെങ്കിലും വലിയ ആഘോഷമായി വിവാഹം നടക്കാതിരുന്നതിനാൽ നന്നായി ഒരുങ്ങി നടക്കാനൊന്നും പറ്റിയില്ല. ചേച്ചിയുടെ കല്യാണത്തിന് എനിക്ക് നന്നായി തിളങ്ങാൻ പറ്റുമല്ലോ.

അതുകൊണ്ട് തന്നെ ഒരുപാട് ആഗ്രഹങ്ങളും ഉണ്ടായിരുന്നു. പക്ഷെ ഒന്നും നടന്നില്ല. പൊതുവെ നാട്ടുകാരുടെ കല്യാണത്തിന് പോലും ബ്രൈഡിനെ പോലെ ഒരുങ്ങി പോകുന്നയാളാണ് ഞാൻ. റോബിൻ ചേട്ടൻ‌ എന്റെ ലൈഫിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ കല്യാണം ഒന്നും കഴിക്കാതെ ഇപ്പോഴും ഞാൻ സിംഗിളായി ജീവിക്കുന്നുണ്ടാകും.

റോബിൻ ചേട്ടനെ കാണുന്നതിന് ഒരു മാസം മുമ്പ് ഇനി എന്റെ ജീവിതത്തിൽ ഒരു കല്യാണമില്ലെന്ന് ഞാൻ തീരുമാനം എടുത്തിരുന്നു. കല്യാണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഒരു ഷോക്കായിരുന്നു. കുറേ സമയം എടുത്ത് മാത്രമെ എനിക്ക് ഒരാളോട് കണക്ടാകാൻ പറ്റു എന്നൊക്കെ തോന്നിയിരുന്നു. പക്ഷെ ഇത്രയും ഫാസ്റ്റായി ഒരാളുമായി കണക്ടാകുമെന്ന് വിചാരിച്ചിരുന്നില്ല. പിന്നെ ഞങ്ങൾ പരിചയപ്പെട്ട് കുറേനാളുകൾക്കുശേഷമാണ് വിവാഹിതരായത്.

പരസ്പരം മനസിലാക്കാനും മാറാനും സമയം കിട്ടി. ഫോഴ്സ്ഫുള്ള മാറാനല്ല. അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം കൊണ്ട് മാറുന്നതിനെയാണ് ഉദ്ദേശിച്ചത്. ഞങ്ങൾ റിലേഷൻഷിപ്പിലായ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് എങ്ങനെയാണ് ഇത്ര പെട്ടന്ന് ലവ്വായി കല്യാണം കഴിക്കാൻ പറ്റുന്നത് എന്നാണ്. പക്ഷെ ഞങ്ങൾ മൂന്ന് വർഷത്തോളം സമയം എടുത്ത് രണ്ടുപേരുടെയും കരിയറും മറ്റ് കാര്യങ്ങളും ഞങ്ങൾക്ക് വേണ്ട രീതിയിൽ ആക്കിയശേഷമാണ് വിവാഹിതരായത്.

ഞങ്ങളുടെ പാരന്റ്സിന് ഹെൽത്ത് ഇഷ്യൂസൊക്കെ ഉള്ളതാണ് അതുകൊണ്ട് തന്നെ അധികം ആളുകൾ ഇല്ലാതെ വേണ്ടപ്പെട്ടവരെ വിളിച്ച് ഒരു ഗെറ്റ് ടുഗെദർ പോലെ ഞങ്ങളുടെ വിവാഹം മാറ്റണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആർഭാടം എന്നതിലുപരി നല്ല കുറേ ഓർമകൾ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. കുറേ വീഡിയോസും ഫോട്ടോസും വിവാഹവുമായി ബന്ധപ്പെട്ടുണ്ട്. വിവാഹവസ്ത്രങ്ങൾ തയ്യാർ ചെയ്തത് മുതലുള്ള വീഡിയോകളുണ്ട്. അതെല്ലാം ഉൾപ്പെടുത്തി ഒരു ഡോക്യുമെന്ററി ചെയ്യാൻ ഉദ്ദേശമുണ്ട്. അത് വൈകാതെ പുറത്തിറക്കും.

പലരേയും വിവാഹം വിളിക്കാൻ പറ്റിയില്ല. മുന്നൂറോളം വെഡ്ഡിങ് ഇൻവിറ്റേഷൻ വീട്ടിലിരിപ്പുണ്ട്. ആരും ട്രൈ ചെയ്യാത്ത കാര്യങ്ങൾ വിവാഹത്തിന് പരീക്ഷിക്കണമെന്ന് ഉണ്ടായിരുന്നു. വസ്ത്രത്തിലും ചടങ്ങുകളിൽ പോലും ആ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. നന്നായി സ്പെന്റ് ചെയ്ത് തന്നെയാണ് വിവാഹം നടത്തിയത്. കൊളാബ് ഒന്നും എടുത്തിട്ടില്ല. മീഡിയയെ കേറ്റാതിരുന്നത് നല്ല രീതിയിൽ ഫങ്ഷന്റെ വീഡിയോ ഞങ്ങൾക്ക് എടുത്ത് ഔട്ട് വിടാൻ വേണ്ടിയാണ്.

എന്നിട്ട് പോലും പലരും വീഡിയോ എടുത്തു. അതൊക്കെ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. സ്ട്രൈക്ക് കൊടുക്കണമെന്ന് ആദ്യം കരുതിയത്. പിന്നീട് വേണ്ടെന്ന് വെച്ചു. ഞാൻ നിർബന്ധിച്ചതുകൊണ്ടാണ് വലിയ ഫങ്ഷനായി വിവാഹം നടത്താൻ റോബിൻ‌ ചേട്ടൻ സമ്മതിച്ചത്. ചെറിയ എക്സ്പറ്റേഷൻ മാത്രമുള്ളയാളാണ് റോബിൻ ചേട്ടൻ അതുകൊണ്ട് എന്ത് കിട്ടിയാലും ബോണസാണ് എന്നാണ് പറയാറുള്ളതെന്നുമാണ് വിവാഹവുമായി ബന്ധപ്പെട്ട അറിയാക്കഥകൾ വെളിപ്പെടുത്തി ആരതി പറഞ്ഞത്. ആരതി സ്വന്തമായി ഡ‍ിസൈൻ ചെയ്ത വസ്ത്രങ്ങളാണ് വിവാഹത്തിന് ധരിച്ചതെന്നുമാണ് ആരതി പറഞ്ഞത്.

Vijayasree Vijayasree :