അത് ചിലപ്പോള്‍ തന്നെ കുഴപ്പത്തിലാക്കിയേക്കാം, തന്റെ വാഹനങ്ങളെ കുറിച്ച് പറയാതെ ദുല്‍ഖര്‍ സല്‍മാന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. അദ്ദേഹം വാഹന പ്രേമിയാണെന്നത് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഒട്ടേറെ ആഢംബര വാഹനങ്ങളാണ് ദുല്‍ഖറിന് സ്വന്തമായിട്ടുണ്ട് എന്നതും പരസ്യമായ കാര്യമാണ്. ഓരോ പുതിയ വാഹനം വാങ്ങിക്കുമ്പോഴും ദുല്‍ഖര്‍ അക്കാര്യം ഷെയര്‍ ചെയ്യാറുമുണ്ട്. എന്നാല്‍ കാറുകളുടെ എണ്ണം വെളിപ്പെടുത്താനാകില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

എത്ര കാര്‍ ഉണ്ടെന്ന് ടോപ് ഗിയര്‍ ഇന്ത്യയുടെ അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അത് വെളിപ്പെടുത്താനാകില്ല എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. അത് ചിലപ്പോള്‍ തന്നെ കുഴപ്പത്തിലാക്കിയേക്കാം എന്നും ദുല്‍ഖര്‍ പറഞ്ഞു. തനിക്ക് ഒരുപാട് യൂസ്ഡ് കാറുകളും ഉണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. ടോപ് ഗിയര്‍ ഇന്ത്യയുടെ കവര്‍ ചിത്രമായി പ്രത്യക്ഷപ്പെട്ടിരുന്നു അടുത്തിടെ ദുല്‍ഖര്‍.

ദുല്‍ഖര്‍ നായകനാകുന്ന ചിത്രം ‘കിംഗ് ഓഫ് കൊത്ത’യാണ് ഇനി റിലീസ് ചെയ്യാനുള്ളത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്!ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

ആര്‍ ബല്‍കി സംവിധാനം ചെയ്!ത ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.

എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Vijayasree Vijayasree :