നമുക്ക് പുതിയൊരു ചിത്രമെടുക്കണം; വൈകാതെ നേരില്‍ കാണണം; ആശംസകള്‍ നേര്‍ന്ന് സുരേഷ് റെയ്‌ന

ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ദുല്‍ഖറിനും വിക്രം പ്രഭുവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് റെയ്‌നയുടെ ആശംസകള്‍. ഐശ്വര്യപൂര്‍ണമായ ഒരു വര്‍ഷം ആശംസിക്കുന്നു. നമുക്ക് പുതിയൊരു ചിത്രമെടുക്കണം. വൈകാതെ നേരില്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകള്‍ എന്നാണ് റെയ്‌ന ഫേസ്ബുക്കില്‍ കുറിച്ചത്.

ദ സോയ ഫാക്ടര്‍ എന്ന ക്രിക്കറ്റ് പ്രമേയമായ ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിട്ടിരുന്നു. ഇതോടെ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലും ദുല്‍ഖര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Noora T Noora T :