ഞാൻ നിങ്ങളുടെ ആരാണ്, ആരുമല്ല, അത്രേയുള്ളൂ ഞാൻ ? പൊട്ടിക്കരഞ്ഞ് ദിയ ; മിണ്ടാനാകാതെ സിന്ധു, വീട്ടിൽ സംഭവിച്ചത് വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി പങ്കുവെച്ചത്.

താൻ ഗർഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്നൻസി റിവീലിങ് പോസ്റ്റിൽ ദിയ കുറിച്ചത്. കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയാണ് ദിയ കൃഷ്ണ.

മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് എല്ലാം എൻജോയ് ചെയ്ത് തുടങ്ങിയതെന്നും ദിയ പറഞ്ഞിരുന്നു. അതുവരെ മൂഡ് സ്വിംഗ്‌സുണ്ടായിരുന്നു എനിക്ക്. എല്ലാ ദിവസവും ഞാൻ കരയുമായിരുന്നു. എനിക്ക് ഇത് പറ്റില്ലെന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഞാൻ കരയുമായിരുന്നു.

എനിക്ക് പഴയ ലൈഫ് മതി എന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഒരാഴ്ച കൂടി ക്ഷമിക്ക് എന്നാണ് അശ്വിൻ പറയാറുള്ളത്. ഇപ്പോഴാണ് അവസ്ഥ മാറിയത്. ഭക്ഷണവും മറ്റ് കാര്യങ്ങളുമെല്ലാം ആസ്വദിക്കാന്‍ തുടങ്ങി. പുറത്തേക്ക് പോയിത്തുടങ്ങിയതും അപ്പോഴായിരുന്നു. ഇപ്പോഴിതാ ദിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റും അതിലെ വാക്കുകളുമാണ് വൈറലായി മാറുന്നത്.

ഇപ്പോള്‍ ബോള്‍ ഐസ് ക്രീം വാങ്ങാതെ വീട്ടിലേക്ക് അമ്മ വന്നാല്‍ ഇതാണ് അവസ്ഥ എന്നുപറഞ്ഞുകൊണ്ടാണ് വീഡിയോ. മാത്രമല്ല രാപ്പകലിലെ മമ്മൂട്ടിയുടെ ഇമോഷണല്‍ ഡയലോഗ് പങ്കിട്ടിരിക്കുകയാണ് ദിയ. അത്രയ്‌ക്കേ ഉള്ളൂ നമ്മള്‍ തമ്മില്‍, മോനെ, വിളിക്കണ്ട എന്നെ അങ്ങനെ, ഞാന്‍ നിങ്ങളുടെ ആരാണ്. ആരാണെന്നാ ചോദിച്ചത്. ആരുമല്ല, ആരുമല്ല, മൂന്ന് വട്ടം ആരുമല്ല. എന്നുപറയുന്ന ശാരദയും മമ്മൂട്ടിയും ഒന്നിച്ചുള്ള വീഡിയോയായിരുന്നു ദിയ പങ്കുവെച്ചത്. ഈ വീഡിയോ വയലാകുകയാണ്.

അതേസമയം നേരത്തെ അശ്വിനും ദിയയും പറഞ്ഞ വാക്കുകൾ വൈറലായി മാറിയിരുന്നു. ആ ഫ്‌ളാറ്റിലെ നാല് ചുവരിൽ മാത്രമായിരുന്നു ജീവിതം. പുള്ളിക്കാരിക്ക് എന്റെ മണം പറ്റത്തില്ല. ഞാൻ അടുത്ത് വരുന്നത് ഇഷ്ടമല്ല. ഞാൻ എപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പെർഫ്യൂം ഇഷ്ടമല്ല. ഞാൻ കെട്ടിപ്പിടിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ കുറേ മണങ്ങളൊന്നും പറ്റുന്നുണ്ടായിരുന്നില്ല തുടക്കത്തിൽ. ഭക്ഷണം ഒന്നും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. നീയൊരു കാര്യം ചെയ്യ് വീട്ടിലേക്ക് പോയിക്കോളൂ. അവിടത്തെ ഫുഡൊക്കെ ഇഷ്ടമാവും. കരുവാട് ഡെയ്‌ലി വേണമെന്ന് പറഞ്ഞു. ഞാൻ എവിടെ പോവാനാണ് അതിന്. അവിടെയാവുമ്പോൾ ആഗ്രഹിക്കുന്നതെല്ലാം എത്തിച്ച് തരാനും ആളുണ്ടല്ലോ എന്നും പറഞ്ഞിരുന്നതായി അശ്വിൻ പറയുന്നു.

എട്ട് മുതൽ ഒൻപത് വരെയുള്ള ആഴ്ച ഞാൻ എല്ലാം ഗൂഗിളിൽ ചോദിക്കുമായിരുന്നു. അതിനിടയിൽ ലണ്ടൻ ട്രിപ്പുമുണ്ടായിരുന്നു. ഇത് പ്ലാൻഡാണ്, പക്ഷേ, ഇത്ര പെട്ടെന്ന് നടക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അശ്വിൻ പറഞ്ഞപ്പോൾ കഴിവ് എന്നായിരുന്നു ദിയയുടെ മറുപടി. ഡ്യൂട്ടിയൊക്കെയായി ഞാനും നല്ല തിരക്കിലായിരുന്നു.ആപ്പിൾ കഴിക്കുമായിരുന്നു. അതും വൊമിറ്റ് ചെയ്ത് പോവുമായിരുന്നു. വെള്ളം കുടിക്കില്ലായിരുന്നു. ആദ്യം ഛർദ്ദി വന്നത് പല്ല് തേക്കുമ്പോഴായിരുന്നു. അതോടെ ട്രോമയായി. വഴക്ക് പറഞ്ഞാലൊക്കെയാണ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിച്ചില്ലെങ്കിൽ നീ ചത്ത് പോവുമെന്ന് വരെ പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞ് ഞങ്ങൾ അടിയായിട്ടുണ്ട്. പിന്നെ വൊമിറ്റിംഗൊക്കെ കുറഞ്ഞ് വരികയായിരുന്നു. ഞാൻ പ്രിപ്പയേർഡായിരുന്നില്ല പ്രഗ്നൻസിക്ക്. ഓരോരുത്തർക്കും ഓരോ പോലെയാണ്. എരിവുള്ള സാധനം കഴിക്കുമ്പോൾ നെഞ്ചെരിച്ചിലും ഗ്യാസും. മോണിംഗ് സിക്ക്‌നെസ് എന്നല്ല രാവിലെ മുതൽ രാത്രി വരെയുണ്ടായിരുന്നു. എനിക്കും ഇതൊക്കെയുണ്ടായിരുന്നു എന്നാണ് അമ്മ പറഞ്ഞതെന്നും ദിയ പറഞ്ഞിരുന്നു.

Vismaya Venkitesh :