രജിത്തിന്‌ വേണ്ടി മോഹൻലാലിനെ വിമർശിക്കാൻ ഉളുപ്പുണ്ടോ?

മലയാളം ബിഗ്‌ബോസ്സ് 2 ഇപ്പോൾ വലിയ വിവാദങ്ങളായിൽ പെട്ടിരിക്കുകയാണ്.അർധകരുടെ വിമർശനങ്ങൾ ദിനം പ്രതി ഏറ്റുവാങ്ങുകയാണ് ബിഗ്‌ബോസ്സ് താരങ്ങൾ.അടിയും പിടിയുമൊക്കെയായി പരിപാടി ബോറാണെന്നാണ് ആരാധകർ പറയുന്നത്.ഇപ്പോളിതാ ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയും ആക്റ്റിവിസ്റ്റുമായ ദിയ സനയുടെ ഫേസ്ബുക്ക് ലൈവാണ് ഇപ്പോൾ ചർച്ചയാവുന്നത്.

ബിഗ് ബോസ് വീടിനകത്ത് ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന മത്സരാർത്ഥികളെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന ഫാൻ ഫൈറ്റുകളെ കുറിച്ചു സംസാരിക്കുകയാണ് ദിയ സന ലൈവിൽ. രജിത് കുമാർ ആർമി എന്ന പേരിൽ ഫേക്ക് അക്കൗണ്ടിൽ നിന്നും നടക്കുന്ന സൈബർ ആക്രമണങ്ങളെയും ദിയ വീഡിയോയിൽ വിമർശിക്കുന്നു. ബിഗ് ബോസിനോട് എനിക്ക് പറയാനുള്ളത്, ഇതിനി തുടർന്ന് നല്ല രീതിയിൽ പോവണമെന്നില്ല. രജിത് കുമാറിനെ വിന്നർ ആയി വാഴിച്ചിട്ട് ഈ പരിപാടി നിർത്താൻ കഴിയുമോ എന്നാണ് ഞാനിപ്പോൾ ചോദിക്കുന്നത്. അത്രയും വിഷമം ഉള്ളതുകൊണ്ടാണ് പറയുന്നത്. വിമർശനങ്ങളും വ്യക്തിഹത്യകളും കേട്ട് മുന്നോട്ട് കൊണ്ടുപോവേണ്ട കാര്യമില്ല, ദിയ പറയുന്നു.

ബിഗ് ബോസ് സീസൺ 2 ഇപ്പോൾ ഏഴാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് ഇത്തവണത്തെ സീസൺ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്. എവിക്ഷനെക്കാളും വില്ലനായി ഇത്തവണ ബിഗ് ബോസ് ഹൗസിലെത്തിയത് കണ്ണ് രോഗമാണ്. അഞ്ചോളം മത്സരാർത്ഥികളാണ് ഇതുവരെ കണ്ണ് രോഗം ബാധിച്ച് ബിഗ് ബോസ് ഹൗസിന് അകത്തുനിന്ന് പുറത്തുപോയത്. എലീന, ദയ എന്നീ മത്സരാർത്ഥികൾ ഇപ്പോഴും പ്രത്യേക ചികിത്സയിലാണ്.

diya sana about bigboss

Vyshnavi Raj Raj :