പ്രേക്ഷകർക്കേറെ സുപരിചിതനാണ് കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ നാലു മക്കളും ഭാര്യ സിന്ധുവുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. കൃഷ്ണകുമാറിൻറെ മകൾ ദിയ കൃഷ്ണ വിവാഹിതയാകുകയാണ്.
കുറച്ച് നൈളുകൾക്ക് മുമ്പായിരുന്നു താരത്തിന്റെ പെണ്ണുകാണൽ നടന്നത്. വിവാഹ നിശ്ചയം ആയി ഇല്ലെന്നും ഇനി വിവാമായിരിക്കും നടക്കുകയെന്നുമാണ് ദിയ പറഞ്ഞിരുന്ന്ത. അടുത്ത സുഹൃത്തുക്കളായിരുന്ന അശ്വിൻ ഗണേഷും ദിയയും സെപ്തംബറിൽ ആണ് വിവാഹിതരാകുന്നത്. വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളും ദിയ സോഷ്യൽ മീഡിയയിലെ പങ്കുവെക്കാറുമുണ്ട്.
ഇപ്പോൾ അശ്വിനും ദിയയും ഒരുമിച്ചുള്ള ഫോട്ടോയും റീലുകളുമാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. താലി പൂജിക്കുവാനായി അശ്വിന്റേയും കുടുംബത്തിനുമൊപ്പം നാഗർകോവിലിൽ ഉള്ള ഒരു മുരുകൻ കോവിലിലേക്ക് പോയതായിരുന്നു ദിയ. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ‘സൂൺ ടു ബീ മൈ വൈഫ്’ എന്നാണ് അശ്വിൻ കുറിച്ചിരിക്കുന്നത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. രണ്ട് പേരും നല്ല ഭംഗിയുണ്ട് കാണാൻ, ദാവണിയിൽ ദിയ അതി മനോഹരിയായിട്ടുണ്ട്, നിങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുന്നു, മെയ്ഡ് ഫോർ ഈച്ച് അധർ, വിവാഹ തീയതി എന്നാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അശ്വിന്റേയും കുടുംബത്തിന്റേയും ഒപ്പമാണ് ദിയ പോയത്. ദിയ ഒരു പച്ച നിറത്തിലുള്ള പട്ടു ദാവണിയു ചുറ്റി തനി നാടൻ സ്റ്റൈലിലാണ് എത്തിയിരിക്കുന്നത്. വിവാഹത്തിന് മുന്നേ താലി പൂജിക്കുന്ന ഒരു ചടങ്ങാണിത്. അതിനായി നാഗർകോവിലിൽ ഉള്ള അശ്വിന്റെ കുടുംബ ക്ഷേത്രത്തിലാണ് ഇവർ പോയതെന്ന് ദിയ തന്റെ ചാനലിലൂടെ പ്രേക്ഷരുമായി പങ്കു വെയ്ക്കുന്നത്. ക്ഷേത്രത്തിൽ പോകുന്നതിനു മുന്നേ അമ്മ സിന്ധു കൃഷ്ണകുമാർ മരുമകനും വീട്ടുകാർക്കും വേണ്ടി ഡ്രാഗൺ ഫ്രൂട്ട് കൊടുത്തു വിട്ടിട്ടുണ്ടെന്ന് വീഡിയോയിൽ പങ്കുവെച്ചിരുന്നു.
ക്ഷേത്രത്തിൽ വെച്ച് ദിയ തന്നെ തന്റെ താലി കോർത്തിടുന്ന ചരട് വാങ്ങിച്ച് അശ്വിന്റെ കൈയിൽ കൊടുക്കുന്നതും വീഡിയോയിൽ കാണാം. ദിയയുടെ ചാനലിലെ വീഡിയോയ്ക്കു താഴെയും നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. “സ്നേഹം ഉള്ള ഒരു കുടുംബത്തെയാണ് തനിക്ക് കിട്ടിയത്.എന്നും സന്തോഷവതിയാക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.”, “അശ്വൻ്റെ അമ്മ സൂപ്പർ… കാപട്യമില്ലാത്ത നല്ലൊരു ഫാമിലിയാണെന്ന് തോന്നുന്നു, വിവാഹം തമിഴ് ആചാരപ്രകാരം ആയിരിക്കുമോ അതോ കേരള സ്റ്റൈലിൽ ആണോ എന്നിങ്ങനെയും ഒരുപാട് കമന്റുകൾ വരുന്നുണ്ട്.
കഴിഞ്ഞ ദിവസം അശ്വിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും വിവാഹ ഡ്രസ് എടുക്കാൻ പോകുന്ന വീഡിയോ ദിയ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ദിയയ്‌ക്കെതിരെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. അശ്വിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട സാരി എടുക്കാൻ സമ്മതിച്ചില്ലെന്നാണ് ചിലർ പറയുന്നത്. അതേ സമയം, ദിയ അമ്മയ്ക്ക് സെലക്ട് ചെയ്ത സാരിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് ചിലർ പറയുന്നത്.
വെഡ്ഡിംഗ് സാരി ഷോപ്പിംഗ് എന്ന് പറഞ്ഞാണ് തന്റെ യൂട്യൂബ് ചാനലിൽ ദിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അശ്വിന്റെ അമ്മയ്ക്ക് അവരുടെ ബന്ധുക്കൾക്കൊക്കെ സാരി ഗിഫ്റ്റ് ചെയ്യുന്നുണ്ട്. പുള്ളിക്കാരി എന്റെയടുത്ത് ചോദിച്ചു ഒന്ന് ഹെൽപ്പ് ചെയ്യാമോ എന്ന്. അവിടുത്തെ കളർ തീമൊക്കെ വെച്ച് സെലക്ട് ചെയ്ത് കൊടുക്കാമെന്ന് വിചാരിച്ചു.
പുള്ളിക്കാരി തിരുനെൽ വേലിയിലൊക്കെ പോയിട്ട് രണ്ട് മൂന്ന് ദിവസം മുന്നേ തിരിച്ചെത്തിയതേ ഉള്ളൂ. ഇന്നാണ് ഫ്രീ ആയത്. എന്റെയടുത്ത് പറഞ്ഞു, നമുക്കെല്ലാവർക്കും കൂടി പുറത്ത് പോകാമെന്ന്. ഞാനും വിചാരിച്ചു അത് ഒരു വ്‌ലോഗായി എടുത്ത് കാണിക്കാമെന്ന് എന്ന് പറഞ്ഞാണ് ദിയ വീഡിയോ ചെയ്തത്. ഈ വീഡിയോയ്ക്കാണ് വിമർശനങ്ങൾ വന്നത്.