ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീ‍ഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ ചെന്ന് ചാടാറുമുണ്ട്. താൻ ഗർഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്നൻസി റിവീലിങ് പോസ്റ്റിൽ ദിയ കുറിച്ചത്. ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ് ദിയ.

ആദ്യത്തെ മൂന്ന് മാസം ദിയ ശരിക്കും ബുദ്ധിമുട്ടിയിരുന്നു. സ്വന്തം വീട്ടിലായിരുന്നു ഈ സമയത്ത്. ചുറ്റിനും ആളുകളുള്ളത് വലിയൊരു ആശ്വാസമായിരുന്നുവെന്ന് ദിയ വ്യക്തമാക്കിയിരുന്നു. നാലാം മാസം മുതലാണ് എല്ലാം ആസ്വദിച്ച് തുടങ്ങിയതെന്നും ഇവർ പറഞ്ഞിരുന്നു. ഇടയ്ക്ക് ചില യാത്രകളും നടത്തിയിരുന്നു. വളകാപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്നും ദിയ പറഞ്ഞിരുന്നു. അതിന് മുന്നേയായി ബേബി മൂൺ കളറാക്കിയിരുന്നു.

സ്‌പെഷ്യൽ പൂജയും ബേബി മൂണും കഴിഞ്ഞതിന് ശേഷമായി വളകാപ്പ് നടത്തിയിരിക്കുകയാണ് ദിയയും അശ്വിനും. കല്യാണം മുതൽ ജീവിതത്തിലെ എല്ലാ ചടങ്ങുകളും സ്വന്തമായി പ്ലാൻ ചെയ്ത് നടത്തുന്നവരാണ് ഇവർ. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം എന്നും ഇവരുടെ തീരുമാനത്തെ പിന്തുണച്ചെത്താറുണ്ട്. ഇപ്പോഴിതാ വളകാപ്പ് വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ദ ഗ്രാന്റ് വളകാപ്പ് എന്ന ക്യാപ്ഷനോടെയായിരുന്നു ദിയ ചെറിയൊരു വീഡിയോ പങ്കുവെച്ചത്.

സ്വന്തം ബ്രാൻഡിലെ ആഭരണങ്ങളായിരുന്നു ഇത്തവണ ദിയ അണിഞ്ഞത്. വിവാഹത്തിനും പൂജയ്ക്കുമായി അണിയിച്ചൊരുക്കിയവർ തന്നെയാണ് ഇത്തവണയും ഒരുക്കാനെത്തിയത്. വളകാപ്പ് എന്ന് രണ്ട് ഭാഗങ്ങളിലുമായെഴുതിയ കൂളിംഗ് ഗ്ലാസും വെച്ചായിരുന്നു ദിയയുടെ എൻട്രി. വൈകാതെ തന്നെ വളകാപ്പ് നടത്തും, അതിനുള്ള പ്ലാനിംഗിലാണ് ഞങ്ങൾ. ഇഷാനിയും ഹൻസുവുമെല്ലാം സാരിയും ആഭരണങ്ങളുമെല്ലാം ഇവിടെ നിന്ന് തന്നെ സെറ്റാക്കുകയാണ്. പുതിയ കലക്ഷൻ വന്നപ്പോൾ അവർക്ക് ഇഷ്ടമായത് അവർ മാറ്റിവെച്ചിരുന്നു. സാരി ദാവണിയായി സറ്റിച്ച് ചെയ്ത് എടുക്കുകയാണ് അവർ എന്നും ദിയ വ്യക്തമാക്കിയിരുന്നു.

കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായാണ് ദിയ വേദിയിലേക്ക് എത്തിയത്. കുർത്തിയായിരുന്നു അശ്വിന്റെ വേഷം. യാര്, യാരോട് എന്ന ഗാനത്തിനൊപ്പമായാണ് ഇരുവരും പോസ് ചെയ്തത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്. അശ്വിൻ ഗണേഷും ദിയയുടെ പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയിരുന്നു.

ജൂലൈയിലാണ് ഡേറ്റ് പറഞ്ഞിട്ടുള്ളത്. ഡെലിവറി പെയ്ൻ എന്നത് മാറ്റിനിർത്തിയാൽ ബാക്കിയെല്ലാത്തിനും ഞാൻ റെഡിയാണ് എന്ന് ദിയ പറഞ്ഞിരുന്നു. ഇഞ്ചക്ഷൻ വരെ പേടിയാണ് ഓസിക്ക്. ഈ അവസ്ഥയും കൂളായി നേരിടാൻ അവൾക്ക് കഴിയുമെന്നാണ് കരുതുന്നത്. അവളായിട്ട് സിസേറിയനൊന്നും ഓപ്റ്റ് ചെയ്യില്ല. നാച്ചുറലായി നടക്കുകയാണെങ്കിൽ അതല്ലേ നല്ലത് എന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.

ഇരുപതുകളുടെ തുടക്കത്തിൽ ആയിരുന്നു സിന്ധു കൃഷ്ണയുടെ വിവാഹം. കൃഷ്ണകുമാറിന് സിനിമ തിരക്കുകൾ ആയിരുന്നതുകൊണ്ട് തന്നെ നാല് പെൺമക്കളേയും ആരുടേയും സഹായമില്ലാതെ സിന്ധു ഒറ്റയ്ക്ക് തന്നെയാണ് പരിപാലിച്ചിരുന്നതും വളർത്തിയതും. ആദ്യത്തെ മകളായ അഹാനയെ തങ്ങളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ കുഞ്ഞ് എന്നാണ് സിന്ധു വിശേഷിപ്പിക്കാറുള്ളത്. അഹാന ജനിച്ച് വൈകാതെ തന്നെ രണ്ടാമത്തെ മകൾ ദിയയും ശേഷം മൂന്നാമത്തെ മകൾ ഇഷാനിയും പിറന്നു. അഹാനയും സിന്ധുവിന്റെ ഇളയ മകൾ ഹൻസികയും തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമുണ്ട്.

താൻ ഗർഭിണിയായിരുന്ന കാലഘട്ടത്തിലും വളകാപ്പ് ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നുവെന്നും സിന്ധു കൃഷ്ണ കുറച്ച് നാൾ മുന്നേ പറഞ്ഞിരുന്നു. തന്റെ മക്കളുടെ ഇരുപത്തിയെട്ട് ചടങ്ങ് പോലും ആഘോഷമായി നടത്തിയിട്ടില്ലെന്നും സിന്ധു ൃഷ്ണ പറഞ്ഞിരുന്നു.

ഓസിയുടെ വളകാപ്പിന് വേണ്ടി പുതിയ സാരിയൊന്നും ഞാൻ വാങ്ങിയിട്ടില്ല. എന്റെ സാരി ശേഖരത്തിലുള്ള ഇതുവരെ ഉപയോഗിക്കാത്തതിൽ നിന്നും ഒന്ന് എടുത്ത് ഉടുക്കാമെന്നാണ് കരുതുന്നത്. ചടങ്ങിന് വേണ്ടി പുതിയതായി ഒന്ന് വാങ്ങണമെന്ന് തോന്നുന്നില്ല. ഞാൻ ഗർഭിണിയായിരുന്ന സീസണിൽ ഇത്തരം പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല.

അന്നത്തെ ജീവിതം വളരെ വ്യത്യസ്തമായിരുന്നു. പ്രഗ്നൻസി ഫോട്ടോഗ്രഫി, ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് എന്നതൊന്നും ഉണ്ടായിരുന്നില്ല. പതിനഞ്ച് വർഷമെ ആയിട്ടുള്ളു ഇതൊക്കെ ആളുകൾക്ക് ഇടയിൽ കോമണായിട്ട്. ഇന്ത്യയിൽ ഇതൊക്കെ സർവസാധാരണമാകും മുമ്പ് വിദേശികൾ പ്രഗ്നൻസി ഫോട്ടോഗ്രഫി, ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് എന്നിവ ചെയ്യുന്നത് ഞാൻ‌ കണ്ടിട്ടുണ്ട്.

പ്രഗ്നൻസി ഫോട്ടോഗ്രഫി, ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് എന്നിവയെ കുറിച്ചൊന്നും ആ സമയത്ത് ഇവിടെ ആരും ചിന്തിച്ചിട്ട് കൂടിയില്ല. ഞാനൊക്കെ ചെയ്തിരുന്നത് കുഞ്ഞ് പിറന്ന് ഒരു മാസം കഴിയുമ്പോൾ സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കും. അങ്ങനെ മൂന്നാം മാസത്തിലും കുഞ്ഞ് കമിഴ്ന്ന് കിടക്കാൻ തുടങ്ങുമ്പോഴുമെല്ലാം എടുക്കും. പിറന്നാൾ സമയങ്ങളിലും ഫോട്ടോ എടുക്കും അത്രമാത്രം.

ഡ്രസ്സൊക്കെ ഇട്ട് പ്രഗ്നൻസി സമയത്തെ ഫോട്ടോഷൂട്ട് അന്ന് എനിക്കും ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഇപ്പോൾ തോന്നിപ്പോകുന്നു. എനിക്ക് നാല് തവണ അത് ചെയ്യാൻ കഴിയുമായിരുന്നു. എന്റെ ലൈഫിൽ നടക്കാതെ പോയ ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ മക്കളുടെ ഇരുപത്തിയെട്ട് ചടങ്ങ് നടത്തിയിട്ടില്ല. ഞാനും മക്കളും മാത്രമായി ആ ചടങ്ങ് അങ്ങ് ചെയ്യുകയാണ് ചെയ്തത്. അമ്മുവിന്റെ ഇരുപത്തിയെട്ടിന് കിച്ചു ഷൂട്ടിങ് സെറ്റിലായിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല.

അതുപോലെ ഗർഭിണിയായിരുന്ന സമയത്ത് തന്നെ കുഞ്ഞിന്റെ ഇരുപത്തിയെട്ടിന് വേണ്ട ആഭരണങ്ങൾ ഞാൻ വാങ്ങിവെക്കുമായിരുന്നു. അങ്ങനെ ചെയ്യരുതെന്നാണ് പഴമക്കാർ പറയാറുള്ളത്. പക്ഷെ പ്രസവശേഷം എനിക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല. ആരും എന്നെ സഹായിക്കാനും ഉണ്ടാവില്ല. അതുകൊണ്ട് കൂടിയാണ് എല്ലാം ഞാൻ നേരത്തെ തന്നെ ചെയ്ത് വെച്ചിട്ട് പ്രസവത്തിന് പോകുന്നത് എന്നാണ് പഴയ ഓർമകൾ പങ്കുവെച്ച് സിന്ധു കൃഷ്ണ പറഞ്ഞത്.

തന്റെ ഗർഭകാലത്തിന്റെ തുടക്കത്തെ കുറിച്ച് ദിയ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ആദ്യം ഛർദ്ദി വന്നത് പല്ല് തേക്കുമ്പോഴായിരുന്നു. അതോടെ ട്രോമയായി. വഴക്ക് പറഞ്ഞാലൊക്കെയാണ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിച്ചില്ലെങ്കിൽ നീ ചത്ത് പോവുമെന്ന് വരെ പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞ് ഞങ്ങൾ അടിയായിട്ടുണ്ട്. പിന്നെ വൊമിറ്റിംഗൊക്കെ കുറഞ്ഞ് വരികയായിരുന്നു.

ഞാൻ പ്രിപ്പയേർഡായിരുന്നില്ല പ്രഗ്നൻസിയ്ക്ക്. ഓരോരുത്തർക്കും ഓരോ പോലെയാണ്. എരിവുള്ള സാധനം കഴിക്കുമ്പോൾ നെഞ്ചെരിച്ചിലും ഗ്യാസും. മോണിംഗ് സിക്ക്‌നെസ് എന്നല്ല രാവിലെ മുതൽ രാത്രി വരെയുണ്ടായിരുന്നുവെന്ന് ദിയ പറയുമ്പോൾ എനിക്കും ഇതൊക്കെയുണ്ടായിരുന്നു എന്നാണ് അമ്മ സിന്ധു കൃഷ്ണ വീഡിയോയിൽ പറഞ്ഞത്.

അതേസമയമം, ദിയയുടെ അഞ്ചാം മാസത്തെ ചടങ്ങുകളെല്ലാം തന്നെ വൈറലായിരുന്നു. അശ്വിന്റെ അമ്മയായിരുന്നു ചടങ്ങിന് മുൻകൈ എടുത്തത്. രണ്ട് ദിവസങ്ങളിലായാണ് ചടങ്ങ് നടത്തിയത്. ഗർഭിണിയാവുമ്പോൾ സൗന്ദര്യം കൂടുമല്ലോ, ദൃഷ്ടി പെടാതിരിക്കാനാണ് ഈ പൂജ. കളർഫുൾ സാരിയും ആഭരണങ്ങളുമൊക്കെയായി അതീവ സുന്ദരിയായാണ് ദിയ എത്തിയത്. രണ്ടാമത്തെ ദിവസമായപ്പോൾ കറുത്ത സാരിയായിരുന്നു അണിഞ്ഞത്. കറുപ്പാണ് രണ്ടാം ദിവസം ഇടേണ്ടത്, അതാണ് ആ കളർ തിരഞ്ഞെടുത്തതെന്ന് ദിയ പറഞ്ഞിരുന്നു.

60 പവനോളമായിരുന്നു രണ്ട് ദിവസങ്ങളിലായി ദിയ അണിഞ്ഞത്. കല്യാണത്തിന് മേക്കപ്പ് ചെയ്തത് ശരിയായില്ല എന്ന കമന്റ് കേട്ടിരുന്നു. ഇത്തവണ അത് പരിഹരിക്കണമെന്നായിരുന്നു മേക്കപ്പിനിടെ ദിയ പറഞ്ഞത്. എന്തായാലും അണിഞ്ഞൊരുങ്ങി നിറഞ്ഞ് നിൽക്കണം, എല്ലാം ആന്റി പറയുന്നത് പോലെ തന്നെയെന്നും ദിയ പറയുന്നുണ്ടായിരുന്നു. മീനമ്മയ്‌ക്കൊപ്പമായിരുന്നു സാരി വാങ്ങാൻ പോയത്. മടിസാർ സാരി തിരഞ്ഞെടുത്തതിന്റെ വിശേഷങ്ങളായിരുന്നു പുതിയ വ്‌ളോഗിലൂടെ കാണിച്ചത്. അതീവ സന്തോഷത്തോടെയായിരുന്നു മീനമ്മ ദിയയോടൊപ്പം ഷോപ്പിലേക്ക് പോയത്.

മീനമ്മയേയും ദിയയേയും ഒന്നിച്ച് കണ്ട സന്തോഷമായിരുന്നു ആരാധകർ പങ്കുവെച്ചത്. രണ്ട് ലക്ഷത്തിലധികം പേരായിരുന്നു പുതിയ വീഡിയോ കണ്ടത്. ദിയ ഭാഗ്യവതിയാണ്. അശ്വിന്റെ അമ്മ മകളെപ്പോലെയാണ് കെയർ ചെയ്യുന്നത്. മീനമ്മയാണ് കൂടുതൽ എക്‌സൈറ്റഡ് എന്ന് തോന്നുന്നു, ദിയയുടെ പ്രഗ്നൻസി ഗ്ലോ ശരിക്കും അറിയാനുണ്ട്. അശ്വിന്റെ വീട്ടിലെ ആചാരപ്രകാരം ഒരുങ്ങിയപ്പോൾ സന്തോഷമായി. രണ്ട് ഫാമിലിയേയും ചേർത്ത് മുന്നോട്ട് പോവുക. എന്നും ഈ സന്തോഷം ജീവിതത്തിലുണ്ടാവട്ടെ തുടങ്ങിയ കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്. ജനിക്കാൻ പോവുന്നത് പെൺകുഞ്ഞാണെന്ന കമന്റുകളും വീഡിയോയുടെ താഴെയുണ്ട്.

രണ്ടാം ദിവസം കുടുംബാംഗങ്ങളും ബന്ധുക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ആരതി ഉഴിഞ്ഞും പൂക്കൾ വിതറിയും ദിയയേയും അശ്വിനേയും ആശിർവദിച്ചു. വീഡിയോ വൈറലായതോടെ ആരാധകരും ദിയയ്ക്ക് ആശംസകൾ നേർന്ന് എത്തി. പഴയ ആചാരങ്ങൾക്ക് പിന്നിലെല്ലാം ഒരു ശാസ്ത്രമുണ്ട്. അതിനെ വന്ദിക്കുന്നു. എന്നും പ്രാർത്ഥനകൾ നേരുന്നു എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.

വിവാഹത്തിനെന്ന പോലെ സമാനമായി വലിയൊരു ഓഡിറ്റോറിയത്തിൽ മണ്ഡപം ഒരുക്കി ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം വിളിച്ച് ചേർത്താണ് ദിയയും അശ്വിനും ചടങ്ങുകൾ നടത്തിയത്. മണ്ഡപത്തിൽ ഒരുക്കിയ പ്രത്യേക സ്ഥലത്ത് ദിയയെ ഇരുത്തിയാണ് ചടങ്ങുകൾ നടന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രത്യേക ചടങ്ങിനായുള്ള വസ്ത്രങ്ങളും ഓർണമെന്റ്സും മറ്റുളള കാര്യങ്ങളും ഒരുക്കുന്ന തിരക്കിലായിരുന്നു ദിയ. അടുത്തിടെ പങ്കുവെച്ച യുട്യൂബ് വീഡിയോയിൽ ഇങ്ങനൊരു ചടങ്ങ് വരാൻ പോകുന്നുണ്ടെന്ന് ദിയയും അശ്വിനും സൂചിപ്പിച്ചിരുന്നു.

പിന്നെ ദിയയെക്കാളും പ്രായം കൂടുതലുള്ളവർ മാത്രമാണ് ഈ ചടങ്ങുകളിൽ പങ്കെടുത്തത്. നമുക്ക് റോളില്ലായിരുന്നു. ഇതിന്റെ തന്നെ ബാക്കി ചടങ്ങ് തൊട്ടടുത്ത ദിവസവും നടക്കുമെന്നും ഇഷാനി പറയുന്നു. രണ്ടാമത്തെ ദിവസം സുമംഗലിയായവരാണ് ചടങ്ങുകൾ നടത്തേണ്ടത്. ഞങ്ങളിന്ന് അങ്ങോട്ട് ചെന്നിട്ട് യാതൊരു കാര്യവുമില്ലെന്നാണ് ഇഷാനിയും അഹാനയും തമാശരൂപേണ പറയുന്നത്. ഇന്നലെ പ്രായം കൂടുതലുള്ളത് കൊണ്ട് അമ്മുവിന് ചെറിയ റോളുണ്ടായിരുന്നു. ഇന്ന് അത് പോലുമില്ലെന്ന് ഇഷാനി പറയുമ്പോൾ എന്തിനോ വേഷം കെട്ടി പോവുകയാണെന്നാണ് അഹാനയുടെ കമന്റ്.

Vijayasree Vijayasree :