ഗർഭിണിയായ മരുമകളുടെ ഇഷ്ടത്തിന് അനുസരിച്ച് ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരം ഉണ്ടാക്കി നൽകി അശ്വിന്റെ അമ്മ; വൈറലായി വീഡിയോ

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ് ദിയ. ഗർഭിണിയായതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചാണ് കഴിഞ്ഞ കുറച്ച് നാളുകളായി താരപുത്രി പറയാറുള്ളത്. ഇപ്പോഴിതാ ഭർത്താവിന്റെ വീട്ടിലേക്ക് പോയതും അവിടെ നിന്നും തനിക്കേറ്റവും പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കുന്നതിനെ പറ്റിയുമൊക്കെ പറഞ്ഞാണ് പുതിയൊരു വീഡിയോയുമായി ദിയ എത്തിയിരിക്കുന്നത്.

ഞാനിപ്പോൾ അശ്വിന്റെ വീട്ടിലാണെന്ന് പറഞ്ഞ് കൊണ്ടാണ് ദിയ വീഡിയോയിൽ സംസാരിച്ച് തുടങ്ങുന്നത്. എന്റെ അഞ്ചാം മാസത്തെ പൂജ ചടങ്ങിൽ സ്റ്റേജിലിരുന്ന് ഞാനെന്തോ തിന്നുന്നത് എല്ലാവരും കണ്ടിട്ടുണ്ടാവും. അത് മൈസൂർപാക്ക് ആണ്. പൂജ നടക്കുമ്പോൾ ഞാനത് തിന്ന് കൊണ്ടിരിക്കുകയായിരുന്നു. അശ്വിന്റെ അമ്മയും അമ്മയുടെ അനിയത്തിയും ചേർന്നാണ് അതുണ്ടാക്കിയത്.

ഞാൻ വളരെ അപൂർവ്വമായിട്ടാണ് മധുരം കഴിക്കാറുള്ളത്. അതിലേറ്റവും ടേസറ്റ് ഉള്ളതായി തോന്നിയ മൈസൂർപാക്ക് ആയിരുന്നു അമ്മ ഉണ്ടാക്കിയത്. ഗീമൈസൂർപാക്കാണത്. പുറത്ത് നിന്ന് പോലും ഇത്രയും ടേസ്റ്റുള്ളത് കിട്ടിയിട്ടില്ല. ഇത് പ്രൊമോഷന് വേണ്ടി വെറുതേ പറയുന്നതല്ല, കഴിച്ച് നോക്കിയാലേ ടേസ്റ്റ് മനസിലാവുകയുള്ളു. എന്റെ വീട്ടിലും ഇത് കൊണ്ട് പോയിരുന്നു. അച്ഛനും അമ്മയ്ക്കും അനിയത്തി ഹൻസുവിനുമൊക്കെ വലിയ ഇഷ്ടമായി.

വീണ്ടും എനിക്കത് കഴിക്കാൻ കൊതി വന്നതോടെ ഉണ്ടാക്കി തരാമോ എന്ന് അശ്വിന്റെ അമ്മയോട് ചോദിച്ചു. അവരത് ചെയ്യാമെന്നും പറഞ്ഞു. അങ്ങനെ മൈസൂർപാക്ക് ഉണ്ടാക്കുന്ന വീഡിയോയാണ് താനിന്ന് കാണിക്കാൻ പോകുന്നതെന്നാണ് ദിയ പറയുന്നത്. അശ്വിന്റെ അമ്മയുടെ ബിസിനസ് സംരംഭമായ മീനമ്മാസ് കിച്ചണിൽ വൈകാതെ ഇത് കൂടി ഉൾപ്പെടുത്തും. വിഷുവിന് മുൻപ് തന്നെ ഉണ്ടാവുമെന്നും ദിയ കൂട്ടിച്ചേർത്തു.

അമ്മായിയമ്മയ്ക്ക് പൊങ്കലിനോട് അനുബന്ധിച്ച് താനൊരു സാരി വാങ്ങി കൊടുത്തെന്നും താരപുത്രി സൂചിപ്പിച്ചു. അമ്മ ഇതുവരെ ഉടുത്ത് കണ്ടിട്ടില്ലാത്ത പർപ്പിൾ കളറിലുള്ള സാരിയാണ് വാങ്ങിയത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട സാരിയുടെ കളക്ഷനിൽ നിന്നും ഒരെണ്ണം അമ്മായിയമ്മയ്ക്ക് കൂടി സെലക്ട് ചെയ്ത് കൊടുത്തതാണെന്നാണ് ദിയ പറയുന്നത്.

അങ്ങനെ ഗർഭിണിയായ മരുമകളുടെ ഇഷ്ടത്തിന് അനുസരിച്ച് അവർക്കേറ്റവും പ്രിയപ്പെട്ട മധുരപലഹാരമാണ് അശ്വിന്റെ അമ്മ ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അമ്മായിയമ്മയുടെയും മരുമകളുടെയും സ്‌നേഹത്തെ കുറിച്ചുള്ള കമന്റുകളും വരികയാണ്. ഇത്രയും സൗഹൃദത്തോടെ ഇടപെടാൻ കഴിയുന്നതാണ് നിങ്ങളുടെ ബന്ധത്തിലെ ഏറ്റവും സുപ്രധാന കാര്യം. സ്‌നേഹിച്ച് വിവാഹം കഴിച്ചവരാണെങ്കിലും കുടുംബത്തിന്റെ എല്ലാ പിന്തുണയും ഇരുവർക്കും ഉണ്ടായിരുന്നു.

അശ്വിനെ കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ തന്നെ എങ്കിൽ വിവാഹത്തിന്റെ കാര്യങ്ങൾ നോക്കാമെന്നാണ് പിതാവ് തന്നോട് പറഞ്ഞതെന്ന് ദിയ സൂചിപ്പിച്ചിരുന്നു. അമ്മയ്ക്ക് പെട്ടെന്ന് വിവാഹമെന്ന് കേട്ടപ്പോൾ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും അച്ഛൻ ഇക്കാര്യത്തിൽ ഉറച്ച് നിന്നു. അവൾക്ക് ഇഷ്ടമാണെങ്കിൽ അതുപോലെ നടക്കട്ടെ, അതിൽ കൂടുതൽ അഭിപ്രായമൊന്നും നോക്കാനില്ലെന്നാണ് ദിയ പറഞ്ഞത്.

നിലവിൽ അഞ്ചാം മാസത്തിലൂടെ കടന്ന് പോവുകയാണ് താരപുത്രി. ഇതിനോട് അനുബന്ധിച്ച് അഞ്ചാം മാസത്തിലെ പൂജയും നടത്തിയിരുന്നു. ഗർഭിണിയായ സ്ത്രീയ്ക്കും കുഞ്ഞിനും കണ്ണ് കിട്ടാതിരിക്കാൻ വേണ്ടിയുള്ള ചടങ്ങാണ് അശ്വിന്റെ കുടുംബത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. വളകാപ്പ് എന്ന് വിശേഷിപ്പിക്കാൻ പറ്റില്ലെന്നും അത് ഏഴാം മാസത്തിൽ ഉണ്ടാകുമെന്നും ഇതിന് അതിന് മുന്നോടിയായി നടക്കുന്ന ഒരു ‌റിഹേഴ്സൽ ചടങ്ങാണെന്നുമാണ് ദിയ പറഞ്ഞത്. ആദ്യത്തെ ദിവസം തമിഴ് ബ്രാഹ്മിൺ വധുവിനെപ്പോലെ മടിസാർ സാരി ചുറ്റി അതീവ സുന്ദരിയായാണ് ദിയ ചടങ്ങിന് എത്തിയത്.

സ്വർണ്ണ കരകളുള്ള വെളുത്ത വേഷ്ടി ട്രെഡീഷണൽ സ്റ്റൈലിൽ ചുറ്റി മേൽമുണ്ടും ധരിച്ചാണ്അശ്വിൻ എത്തിയത്. അറുപത് പവന്റെ ആഭരണങ്ങളും ദിയ അണിഞ്ഞിരുന്നു.ആദ്യത്തെ ദിവസത്തെ പൂജകൾ ചെയ്തത് മുഴുവൻ അശ്വിനാണ്. ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി ഭർത്താവ് ചെയ്യേണ്ട പൂജകളായിരുന്നു അന്ന് നടന്നത്. രണ്ടാം ദിവസം ദിയ ധരിച്ചത് കറുത്ത സാരിയാണ്. അശ്വിനും കറുത്ത കുർ‌ത്തയാണ് ധരിച്ചത്. വിശേഷപ്പെട്ട ചടങ്ങിൽ കറുപ്പ് ഉടുത്ത് ഗർഭിണി പ്രത്യേക്ഷപ്പെടുമോയെന്ന സംശമായിരുന്നു ഫോട്ടോകൾ പുറത്ത് വന്നപ്പോൾ മലയാളികളായ ആരാധകർക്ക്. അതിനുള്ള കാരണവും ദിയയുടെ അമ്മായിയമ്മ വീഡിയോയിൽ പറയുന്നുണ്ട്. എന്റെ രണ്ടാമത്തെ മകളാണ് ദിയ. അ‍ഞ്ചാം മാസത്തിലെ ചടങ്ങാണ് നടക്കുന്നത്.

കറുത്ത പുടവ ചുറ്റിയാണ് ചടങ്ങിൽ‌ ഗർഭിണി അടക്കമുള്ളവർ പങ്കെടുക. കണ്ണ് പെടാതിരിക്കാൻ വേണ്ടിയാണ് അത്. കുട്ടിക്ക് ദേഹരക്ഷ കിട്ടാനും വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നതെന്നുമാണ് അവർ പറഞ്ഞത്. കറുപ്പ് സാരി തന്റെ സെലക്ഷനാണെന്ന് തെറ്റദ്ധരിക്കരുതെന്നും ചടങ്ങിന്റെ ഭാഗമായി അമ്മായിയമ്മ സെലക്ട് ചെയ്ത് തന്നതാണെന്നും ദിയ പറഞ്ഞു. തന്റെ കുടുംബത്തിൽ ആർക്കും തന്നെ ഇത്തരമൊരു ചടങ്ങിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നും ദിയ പറഞ്ഞു. രണ്ടാം ദിവസം കുടുംബാംഗങ്ങളും ബന്ധുക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ആരതി ഉഴിഞ്ഞും പൂക്കൾ വിതറിയും ദിയയേയും അശ്വിനേയും ആശിർവദിച്ചിരുന്നു.

വിവാഹത്തിനെന്ന പോലെ സമാനമായി വലിയൊരു ഓഡിറ്റോറിയത്തിൽ മണ്ഡപം ഒരുക്കി ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം വിളിച്ച് ചേർത്താണ് ദിയയും അശ്വിനും ചടങ്ങുകൾ നടത്തിയത്. മണ്ഡപത്തിൽ ഒരുക്കിയ പ്രത്യേക സ്ഥലത്ത് ദിയയെ ഇരുത്തിയാണ് ചടങ്ങുകൾ നടന്നത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അശ്വിനുമായിട്ടുള്ള ദിയയുടെ വിവാഹം. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം ഇരുവരും ഒരുമിച്ചാണ് ചെയ്തിരുന്നത്. വിവാഹത്തിനുള്ള വസ്ത്രം മുതൽ വിവാഹദേവിയും മറ്റ് കാര്യങ്ങളുമൊക്കെ അശ്വിനും ദിയയും അവരുടെ ഇഷ്ടത്തിന് പ്ലാൻ ചെയ്തു. നാട്ടുകാരെയും സിനിമാ താരങ്ങളെയും വിളിച്ച് കൂട്ടി വലിയ താരവിവാഹമാക്കാതെ സിംപിളായിട്ടൊരു വിവാഹമാണ് പ്ലാൻ ചെയ്തത്.

വിവാഹം കഴിഞ്ഞ് ദമ്പതിമാർ നേരെ അവരുടെ ഫ്‌ളാറ്റിലേക്കാണ് പോയത്. ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടി വാടകയ്ക്ക് ഒരു ഫ്‌ളാറ്റ് എടുത്തിരുന്നു. അടുത്തിടെ ഒരു വീഡിയോയിൽ അശ്വിൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ആ ഫ്‌ളാറ്റിലെ നാല് ചുവരിൽ മാത്രമായിരുന്നു ജീവിതം. പുള്ളിക്കാരിക്ക് എന്റെ മണം പറ്റത്തില്ല. ഞാൻ അടുത്ത് വരുന്നത് ഇഷ്ടമല്ല. ഞാൻ എപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പെർഫ്യൂം ഇഷ്ടമല്ല. ഞാൻ കെട്ടിപ്പിടിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ കുറേ മണങ്ങളൊന്നും പറ്റുന്നുണ്ടായിരുന്നില്ല തുടക്കത്തിൽ. ഭക്ഷണം ഒന്നും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. നീയൊരു കാര്യം ചെയ്യ് വീട്ടിലേക്ക് പോയിക്കോളൂ. അവിടത്തെ ഫുഡൊക്കെ ഇഷ്ടമാവും. കരിവാട് ഡെയ്‌ലി വേണമെന്ന് പറഞ്ഞു. ഞാൻ എവിടെ പോവാനാണ് അതിന്. അവിടെയാവുമ്പോൾ ആഗ്രഹിക്കുന്നതെല്ലാം എത്തിച്ച് തരാനും ആളുണ്ടല്ലോ എന്നും പറഞ്ഞിരുന്നതായി അശ്വിൻ പറയുന്നു.

ആപ്പിൾ കഴിക്കുമായിരുന്നു. അതും വൊമിറ്റ് ചെയ്ത് പോവുമായിരുന്നു. വെള്ളം കുടിക്കില്ലായിരുന്നു. ആദ്യം ഛർദ്ദി വന്നത് പല്ല് തേക്കുമ്പോഴായിരുന്നു. അതോടെ ട്രോമയായി. വഴക്ക് പറഞ്ഞാലൊക്കെയാണ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിച്ചില്ലെങ്കിൽ നീ ചത്ത് പോവുമെന്ന് വരെ പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞ് ഞങ്ങൾ അടിയായിട്ടുണ്ട്. പിന്നെ വൊമിറ്റിംഗൊക്കെ കുറഞ്ഞ് വരികയായിരുന്നു. ഞാൻ പ്രിപ്പയേർഡായിരുന്നില്ല പ്രഗ്നൻസിയ്ക്ക്. ഓരോരുത്തർക്കും ഓരോ പോലെയാണ്. എരിവുള്ള സാധനം കഴിക്കുമ്പോൾ നെഞ്ചെരിച്ചിലും ഗ്യാസും. മോണിംഗ് സിക്ക്‌നെസ് എന്നല്ല രാവിലെ മുതൽ രാത്രി വരെയുണ്ടായിരുന്നുവെന്ന് ദിയ പറയുമ്പോൾ എനിക്കും ഇതൊക്കെയുണ്ടായിരുന്നു എന്നാണ് അമ്മ സിന്ധു കൃഷ്ണ വീഡിയോയിൽ പറഞ്ഞത്.

മൂഡ് സ്വിംഗ്‌സുണ്ടായിരുന്നു എനിക്ക്. എല്ലാ ദിവസവും ഞാൻ കരയുമായിരുന്നു. എനിക്ക് ഇത് പറ്റില്ലെന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഞാൻ കരയുമായിരുന്നു. എനിക്ക് പഴയ ലൈഫ് മതി എന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഒരാഴ്ച കൂടി ക്ഷമിക്ക് എന്നാണ് അശ്വിൻ പറയാറുള്ളത്. എന്റെ ബിസിനസൊക്കെ സ്റ്റക്കായി കിടക്കുകയായിരുന്നു. ഇനി എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയായിരുന്നു. ലോക് ഡൗണിനെക്കാളും വലിയ ലോക്കായിരുന്നു എനിക്ക്. പുറത്തേക്കൊന്നും പോവാൻ പോലും പറ്റുന്നില്ലായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് എല്ലാം എൻജോയ് ചെയ്ത് തുടങ്ങിയതെന്നും ദിയ പറഞ്ഞിരുന്നു.

ഗർഭിണിയായി മൂന്ന് മാസത്തിന് ശേഷമാണ് ഇക്കാര്യം പുറംലോകത്തോട് പറയുന്നത്. അതിന് മുൻപേ ദിയ ഗർഭിണിയായോ എന്ന ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. താരപുത്രിയുടെ പല പോസ്റ്റുകൾക്ക് താഴെയും ഇതേ ചോദ്യം ഉയർന്നെങ്കിലും താരങ്ങൾ മറുപടി നൽകിയില്ല. അങ്ങനെ ഗർഭകാലം ഏറെ ആഘോഷമാക്കുകയാണ് ഇരുവരും. ജൂലൈയിലായിരിക്കും കുഞ്ഞിന്റെ ജനനം. ഇതിനോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളിലാണ് എല്ലാവരും. കുഞ്ഞിനിടാനുള്ള പേര് അടക്കം കണ്ടെത്തി വെക്കുകയാണെന്നും താരങ്ങൾ സൂചിപ്പിച്ചിരുന്നു.

അശ്വിന് മുമ്പ് വലിയൊരു പ്രണയ പരാജയം ദിയയ്ക്കുണ്ടായിരുന്നു. അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനുമായി ഏറെനാൾ ദിയ പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഒരിടയ്ക്ക് താരപുത്രി നിരന്തരം പങ്കുവെയ്ക്കാറുമുണ്ടായിരുന്നു. പിന്നാലെ ദിയയുമായി പ്രണയത്തിലാണെന്ന് ഒരിക്കൽ വൈഷ്ണവ് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഇരുവരും ഒരുമിക്കുമെന്ന് തന്നെയാണ് ആരാധകരും കരുതിയിരുന്നത്. അതിനിടയിലാണ് തന്റെ പ്രണയം തകർന്നുവെന്ന് വെളിപ്പെടുത്തി ദിയ എത്തിയത്.

2023ൽ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്താണെന്ന ഫോളോവേഴ്സിന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെയാണ് വൈഷ്ണവുമായുള്ള പ്രണയം അവസാനിപ്പിച്ചുവെന്ന് ദിയ വെളിപ്പെടുത്തിയത്. ഞാൻ ചില കാര്യങ്ങൾ കണ്ടപ്പോൾ വീണ്ടും പുള്ളിക്കാരനെ പിടിച്ചുനിർത്താൻ പാടില്ലായിരുന്നു. പൊക്കോയെന്ന് പറയണമായിരുന്നു. പക്ഷെ ഞാൻ എല്ലാം ശരിയാക്കാൻ ട്രൈ ചെയ്ത് പിടിച്ച് നിർത്തികൊണ്ടിരുന്നു. പണ്ടേ പൊക്കോയെന്ന് പറഞ്ഞുവിടേണ്ടതായിരുന്നു. ഇപ്പോൾ ഞാൻ ഹാപ്പിയാണെന്നുമാണ് ദിയ കൃഷ്ണ മുമ്പ് പറഞ്ഞിരുന്നത്.

Vijayasree Vijayasree :