പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകളോട് വളരെ മോശം പെരുമാറ്റമാണ് സർക്കാർ ആശുപത്രികളിലെ നഴ്സുമാരിൽ നിന്നുമുണ്ടാകുന്നത്; ദിയയുടെ പ്രസവ വീഡിയോയ്ക്ക് പിന്നാലെ തങ്ങളുടെ അനുഭവം പങ്കുവെച്ച് സ്ത്രീകൾ

പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. ആദ്യമായി അപ്പൂപ്പനും അമ്മൂമ്മയും ആവാൻ ഒരുങ്ങുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. സോഷ്യൽ മീഡിയയിലൂടെ താരകുടുംബം പങ്കുവെക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലാവുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ദിയയ്ക്ക് ആൺകുഞ്ഞ് പിറന്നുവെന്ന് കുടുംബാംഗങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂെടെ അറിയിച്ചത്. ജൂലൈ അ‍ഞ്ചിന് രാത്രി 7.16ന് ആയിരുന്നു കുഞ്ഞിന്റെ ജനനം. നിഓം അശ്വിൻ കൃഷ്ണയെന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് ഓമനപ്പേര്. കുഞ്ഞിനുള്ള പേര് അമ്മ കണ്ടെത്തുമെന്നാണ് ദിയ നേരത്തെ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ നിഓം എന്ന പേര് സിന്ധു കൃഷ്ണയുടെ സെലക്ഷനായിരിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ആശുപത്രിയിൽ അഡ്മിറ്റായത് മുതലുള്ള വിശേഷങ്ങൾ വ്ലോഗായി ദിയ പങ്കുവെച്ചിരുന്നു. രണ്ട് ഭാഗങ്ങളായാണ് ഡെലിവറി വിശേഷങ്ങൾ ദിയ പങ്കിട്ടത്. രണ്ടാം ഭാഗത്തിലാണ് പ്രസവത്തിന്റെ ഭാഗങ്ങൾ ദിയ ഉൾപ്പെടുത്തിയിരുന്നത്. സൂചിപോലും ഭയമുള്ള വ്യക്തിയാണ് ദിയ. അതുകൊണ്ട് തന്നെ തനിക്കൊപ്പം ഡെലിവറി സമയത്ത് ഭർത്താവിനും അമ്മയ്ക്കും ഒപ്പം നിൽക്കാൻ പറ്റുന്ന തരത്തിൽ ബെർത്ത് സ്യൂട്ടായിരുന്നു ദിയ ബുക്ക് ചെയ്തിരുന്നത്.

ഇപ്പോൾ ദിയ കൃഷ്ണയുടെ ഡെലിവറി വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. വീഡിയോ കണ്ട സ്ത്രീകളെല്ലാം വെെകാരികമായാണ് ഇതേക്കുറിച്ച് സംസാരിച്ചത്. ലേബർ റൂമിൽ ദിയക്ക് വീട്ടുകാരുടെ സാമീപ്യം ലഭിച്ചത് വലിയ കാര്യമാണെന്നും ദിയ ഭാ​ഗ്യം ചെയ്ത കുട്ടിയാണെന്നും പലരും പറയുന്നുണ്ട്. പല ആശുപത്രികളും ഇത്തരത്തിലൊരു സംവിധാനമില്ല. എന്നാൽ ഇപ്പോഴിതാ ദിയയുടെ ഡെലിവറി വീഡിയോക്ക് ശേഷം വെട്ടിലായിരിക്കുകയാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിലെ നഴ്സുമാർ. പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകളോട് വളരെ മോശം പെരുമാറ്റമാണ് സർക്കാർ ആശുപത്രികളിലെ നഴ്സുമാരിൽ നിന്നുമുണ്ടാകുന്നതെന്നാണ് അനുഭവസ്ഥരായ സ്ത്രീകൾ പറയുന്നത്.

കേരളത്തിലെ ഹോസ്പിറ്റലുകളിൽ അമ്മയെയും ഭർത്താവിനെയും നിർബന്ധം ആയും ഡെലിവറിക്കു കൂടെ നിർത്തണം ആരെയും കാണാതെ നിലവിളിക്കുമ്പോൾ വഴക്ക് കേൾക്കേണ്ടി വരുന്ന അവസ്ഥ ഇനി എങ്കിലും ഒരു അമ്മമാർക്കും ഉണ്ടാകരുത് ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഇതിലുള്ള കമന്റ്‌സ് വായിച്ചിട്ടെങ്കിലും ഹോസ്പിറ്റലിലെ ഡെലിവറി റൂമിൽ ഡ്യൂട്ടി ചെയ്യുന്ന നേഴ്സ്മാർ അവരോട് മാന്യമായി പെരുമാറണം. ഒരുപാട് പേർ ഇതിൽ സങ്കടം പറയുന്നത് കണ്ടു. നഴ്സ്മാർക്ക്‌ ഇത് ഒരു പുതുമയാവില്ല പക്ഷെ ഒരു ലേഡി ഫസ്റ്റ് ആയിട്ട് ഡെലിവറിക്ക് വരുമ്പോൾ അവൾക്ക് ഉണ്ടാകുന്ന മാനസിക സംഘർഷം വളരെ വലുതായിരിക്കും.

സ്നേഹത്തോടെ കെയർ ചെയ്താൽ അവർക്കും കുറച്ച് റിലാക്സ് കിട്ടും. ഇനി കെയറും സ്നേഹവും ഒന്നും കൊടുത്തില്ലേലും വേദനയെ പുച്ഛത്തോടെ തള്ളിക്കളായാതെ ഒരു പരിഗണന എങ്കിലും കൊടുക്കുക എന്നാണ് ഒരു സ്ത്രീ കമന്റായി കുറിച്ചത്. ഇതിനെ പിന്തുണച്ച് കൊണ്ട് നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു മാറ്റം എല്ലാ സർക്കാർ ആശുപത്രികളിലും വേണമെന്നും അവിടെ വരുന്നവർക്കും ഇത്തരത്തിലുള്ള പരി​ഗണനകൾ ലഭിക്കണമെന്നുമാണ് ഭൂരിഭക്ഷാഭിപ്രായം.

ഒച്ച ഉണ്ടാക്കാൻ പോലും പേടിച്ചു ലേബർ റൂമിൽ കിടക്കേണ്ടി വന്ന അവസ്ഥ ആർക്കൊക്കെ ഉണ്ട്, ഹെല്പിന് ഒരു നേഴ്‌സെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ’, മെഡിക്കൽ കോളേജിൽ ഡെലിവറി സമയത്ത് എന്റെ കാലുകൾ വിറച്ചിട്ട് കാലിൽ ഒന്ന് പിടിക്കുവോ എന്ന് ചോദിച്ചിട്ടു പോലും തിരിഞ്ഞ് നോക്കാത്ത നേഴ്സുമാർ, എനിമ തന്നിട്ട് ടോയ്‌ലറ്റിൽ പോകാൻ നോക്കുമ്പോൾ ടോയ്ലറ്റ് ഫ്രീ ഇല്ല. അതെല്ലാം ഈ നിമിഷം ഓർത്തു പോയി. താൻ ഭാഗ്യവതിയാടോ ഓസി, ഫാമിലി ഫുൾ സപ്പോർട്ട് ആയി കൂടെ ഇല്ലേ എന്നാണ് മറ്റൊരാൾ ചോദിച്ചത്.

ഞാനും രണ്ട് പെറ്റ്. സ്വന്തം അമ്മയെ പോലും പരിസരത്തൂടെ പോലും വിടാത്ത സർക്കാർ ഹോസ്പിറ്റൽ. ലേബർ റൂമിൽ കയറി പോകുന്ന നമ്മളെ പറ്റി വല്ലോം പുറത്തിരിക്കുന്നവർക്ക് അറിയണമെങ്കിൽ ഒന്നുകിൽ ജോത്സ്യം പഠിക്കണം അല്ലേൽ വിധിക്ക് വിട്ടുകൊടുത്ത് പുറത്ത് നാല് കാതം ദൂരെ ഇരുന്നു പ്രാർത്ഥിക്കാം. രണ്ടു പേരേം ജീവനോടെ തിരിച്ച് കിട്ടാൻ പണം ഉണ്ടേൽ ഇങ്ങനെ പ്രസവിക്കാം. ഇല്ലേൽ ഡോക്ടർ നഴ്‌സ് തൊട്ട് അറ്റൻഡർ ചേച്ചിമാരുടെ വായിൽ ഇരിക്കുന്ന വരെ കേട്ട് മടുത്ത് പേടിച്ച് വിറച്ച് പ്രസവിക്കാം. ഭാ​ഗ്യവും ഒപ്പംവിധി നല്ലതുമാണെങ്കിൽ രക്ഷപെടാം എന്നായിരുന്നു മറ്റൊരു സ്ത്രീ കുറിച്ചത്.

​ഗൗരവമുള്ള ആരോപണങ്ങളാണ് സ്ത്രീകൾ ഉന്നയിച്ചിരിക്കുന്നത്. ഒരു സ്ത്രീക്ക് മാനസികമായ പിന്തുണ ഏറ്റവുമധികം വേണ്ട സമയമാണ് പ്രസവം. ആ സമയത്ത് നഴ്സുമാരിൽ നിന്നുണ്ടാകുന്ന മോശം പെരുമാറ്റം വരും ദിവസങ്ങളിൽ പ്രമുഖർ ചർച്ചയിലേക്ക് കൊണ്ട് വന്നേക്കാം. രാഷ്ട്രീയ പ്രവർത്തകനാണ് ദിയയുടെ പിതാവ് കൃഷ്ണകുമാർ. ഇദ്ദേഹം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനും വേണ്ടി വന്നാൽ ഇടപെടാൽ നടത്താനും സാധ്യതയുണ്ടെന്നും ചിലർ കമന്റുകളിൽ രേഖപ്പെടുത്തുന്നുണ്ട്.

അതേസമയം, ബെർത്ത് സ്യൂട്ടിലേക്ക് മാറ്റിയപ്പോൾ മുതൽ ശുശ്രൂഷിക്കാനും പരിശോധിക്കാനും വന്ന ഡോക്ടർമാരോട് പെയിൻ എത്രത്തോളം ഉണ്ടാകും?, കുറയ്ക്കാൻ മാർഗങ്ങളുണ്ടോ എന്നതിനെ കുറിച്ചാണ് ദിയ ചോദിച്ചുകൊണ്ടിരുന്നത്. ബ്ലെഡ് ടെസ്റ്റ് എടുക്കാൻ പോകുമ്പോൾ പോലും കരയുന്നയാളാണ്. പേടി എന്റെ കൂടെ പിറപ്പാണ്. ഇവർക്കെല്ലാം ഇത് സിനിമ കാണുന്നതുപോലെ. എന്നെ അല്ലേ അടുപ്പിൽ വെച്ചിരിക്കുന്നത് എന്നാണ് ദിയ പറഞ്ഞത്. ഭയവും പ്രസവത്തിന്റെ വേദനയും ആലോചിച്ച് ഉറങ്ങാൻ പോലും ദിയയ്ക്ക് കഴിഞ്ഞില്ല. വേദന കുറയാനും ഉറക്കം വരാനുമായി അശ്വിൻ ദിയയ്ക്കൊപ്പം നിന്ന് പാട്ട് പാടി കൊടുക്കുന്നുണ്ടായിരുന്നു. നിന്റെ അമ്മ ഇവിടെ കിടന്ന് പാടുപെടുകയാണ്. ഫ്യൂച്ചറിൽ നീ നോക്കണം.

നിനക്ക് അറിവാകുന്ന പ്രായത്തിൽ നീ ഇത് എടുത്ത് വെച്ച് കാണണം എന്നാണ് ദിയ വേദന അനുഭവിക്കുന്നത് കണ്ട് കുഞ്ഞിനോട് പറയുമ്പോലെ അശ്വിൻ പറഞ്ഞത്. എപ്പിഡ്യൂറലിനു ശേഷം വേദന കുറഞ്ഞു. കുഞ്ഞിനെ കാണാൻ ഞാൻ എക്സൈറ്റഡാണ്. പക്ഷെ അതിന് മുമ്പുള്ള കാര്യങ്ങളൊന്നും അത്ര എക്സൈറ്റഡല്ല. എപ്പിഡ്യൂറൽ സമയത്ത് നടുവിന് വേദനയുള്ള സമയത്ത് അച്ഛൻ തടവുകയാണെന്ന് കരുതി വേദന സഹിച്ചു. അങ്ങനെ അങ്ങ് സങ്കൽപ്പിക്കുകയല്ലാതെ വേറെ മാർഗമില്ലായിരുന്നു. അത്രത്തോളം വലിയ സൂചിയെടുത്ത് എന്നെ ഇഞ്ചക്ഷൻ വെച്ചിട്ടും ഞാൻ മിണ്ടാതിരുന്നത് കണ്ട് അശ്വിൻ തന്നെ ഞെട്ടി. മൈന്റിനെ ഡൈവേർട്ട് ചെയ്താണ് ഞാൻ കിടന്നത്. മരിച്ചിട്ട് എല്ലാവരും ചുറ്റും നോക്കി നിൽക്കുന്നത് പോലെയാണ് പ്രസവത്തിനായി കിടക്കുമ്പോൾ തോന്നുന്നത്.

എപ്പിഡ്യൂറൽ എടുത്തില്ലായിരുന്നുവെങ്കിൽ ഞാൻ പരലോകത്ത് പോയി വന്നേനെയെന്നും ദിയ പറഞ്ഞു. പെയിൻ കൂടിയപ്പോൾ ആശ്വസിപ്പിക്കാൻ അച്ഛൻ കൃഷ്ണകുമാറും എത്തിയിരുന്നു. അമ്മ ചറപറ പ്രസവിച്ചതല്ലേ അതുകൊണ്ട് പേടിക്കേണ്ടതില്ലെന്ന് പറ‍ഞ്ഞപ്പോൾ തനിക്ക് അത്ര ധൈര്യമില്ലെന്നായിരുന്നു ദിയയുടെ മറുപടി. ഭയം അലട്ടിയിരുന്നുവെങ്കിലും ഡോക്ടർമാരുടേയും നഴ്സുമാരുടേയും നിർദേശങ്ങളെല്ലാം കൃത്യമായി ദിയ പാലിച്ചു. ജൂലൈ അഞ്ച് 7.16നാണ് അശ്വിന്റേയും ദിയയുടേയും കുഞ്ഞ് പിറന്ന് വീണത്. ചോരകുഞ്ഞിനെ കണ്ട് അഹാന കൃഷ്ണയും സഹോദരിമാരുമെല്ലാം ആദ്യം കരയുകയാണ് ചെയ്തത്. ആൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ കുടുംബാംഗങ്ങൾക്കെല്ലാം ആഘോഷമായി. കുഞ്ഞിന് ദിയയുടെ മുഖച്ഛായയാണെന്നാണ് അശ്വിനും സിന്ധുവുമെല്ലാം പറഞ്ഞത്. അശ്വിൻ എന്റെ കൂടെ തന്നെയുണ്ടായിരുന്നു.

കുഞ്ഞ് വന്നത് ഞാൻ അറിഞ്ഞില്ലെന്നാണ് പ്രസവിച്ച നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോൾ ദിയയുടെ മറുപടി. കുഞ്ഞ് പുറത്തേക്ക് വരുന്നത് ലൈവായി കണ്ടത് സൂപ്പർ മൊമന്റായിരുന്നു. ലൈഫിലെ ബെസ്റ്റ് മൊമന്റ് ഓസിയെ വിവാഹം ചെയ്തതും മോന്റെ ജനനവുമാണെന്നാണ് അശ്വിൻ പറഞ്ഞത്. ഞാൻ പ്രസവിച്ചിട്ടുണ്ടെങ്കിലും ആരുടേയും ഡെലിവറി ഇത്ര അടുത്ത് നിന്ന് കണ്ടിട്ടില്ല. ഓസിയുടെ ആയതുകൊണ്ട് ധൈര്യം സംഭരിച്ച് നിൽക്കുകയായിരുന്നു എന്നാണ് ലേബർ സ്യൂട്ടിലെ അനുഭവം പങ്കിട്ട് സിന്ധു പറഞ്ഞത്. അശ്വിന്റെ കുടുംബാംഗങ്ങളും ദിയയുടെ ബന്ധുക്കളുമെല്ലാം കു‍ഞ്ഞിനെ കാണാനെത്തി. കുഞ്ഞിന്റെ മുഖം റിവീൽ ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നുവെന്നായിരുന്നു ഏറെയും കമന്റുകൾ.

നമ്മുടെ പിള്ളേർ കുറച്ച് നാളുകൾക്ക് മുമ്പാണ് ജനിച്ചതെന്ന് ഒരു തോന്നൽ എന്നാണ് സിന്ധു കൃഷ്ണയും കൃഷ്ണകുമാറും നേരത്തെ പറഞ്ഞിരുന്നത്. ഓസിയുടെ ഡെലിവറിയായപ്പോഴേക്കും വീട്ടിൽ ഇഷ്ടംപോലെ എല്ലാ കാര്യത്തിനും ആളായി. പക്ഷെ സിന്ധു ഗർഭിണിയായ സമയത്ത് ആരും സഹായത്തിന് അധികം ഉണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടുപേരും തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. സിന്ധു ആശുപത്രിയിൽ പോകും പ്രസവിക്കും തിരിച്ച് വരും. ഇഷാനിയെ ഹഗർഭിണിയായിരുന്ന സമയത്ത് പെയിൻ വന്നശേഷമാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹെൽത്ത് കാർഡ് പോലും എടുത്തില്ല. തിരികെ വന്ന് ഞാൻ എടുത്ത് കൊണ്ടുപോയതാകട്ടെ അമ്മുവിന്റെ എൽകെജിയിലെ പ്രോഗ്രസ് കാർഡാണ്. വെപ്രാളം കാരണം കണ്ണൊന്നും ശരിക്കും വർക്ക് ചെയ്തില്ല. 2.3 കിലോ തൂക്കം മാത്രമുള്ള സ്മോൾ ബേബിയായിരുന്നു ഇഷാനി. ഓസിയുടെ കുഞ്ഞിനും ഭാരം കുറവാണെന്നാണ് ‍ഡോക്ടർ പറഞ്ഞത്. 2.8 കിലോ ഭാരമേയുള്ളു. അതുകേട്ട് ഓസി ചിരിയായിരുന്നു. നമ്മൾ ഇതൊക്കെ എത്ര കണ്ടിരിക്കുന്നവെന്ന രീതിയിൽ.

കാരണം ‍ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാം ഭാരം കുറവുള്ള കുഞ്ഞുങ്ങളായിരുന്നു. അമ്മു 2.6 കിലോയെ ഉണ്ടായിരുന്നുള്ളു. ഓസിയും ഹൻസുവും 2.5 കിലോയെ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ ഭാരം കുറഞ്ഞ കുഞ്ഞുങ്ങളുടെ കൂട്ടത്തിലാണ് പരിഗണിക്കുക. ജനിച്ചപ്പോൾ ഏറ്റവും ക്യൂട്ട് ബേബി ഇഷാനിയായിരുന്നു. ജോൺസൺസ് ബേബിയുടെ പരസ്യത്തിലൊക്കെ വരുന്ന കുഞ്ഞിനെപ്പോലെയായിരുന്നു. അമ്മുവിന്റെ തല കുറച്ച് വലുതായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു.

Vijayasree Vijayasree :