ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് ദിയ, വൈറലായി ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീ‍ഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ ചെന്ന് ചാടാറുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി പങ്കുവെച്ചത്.

താൻ ഗർഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്നൻസി റിവീലിങ് പോസ്റ്റിൽ ദിയ കുറിച്ചത്. ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ് ദിയ. അഞ്ചാം മാസത്തിലെയും ഏഴാം മാസത്തിലെയും ചടങ്ങുകളെല്ലാം തന്നെ വൈറലായിരുന്നു.

ആദ്യത്തെ വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ ഇരുവർക്കും ഇടയിൽ ഒരു കുഞ്ഞ് കൂടിയുണ്ടാകും. പ്രഗ്നൻസിയുടെ ആദ്യ ട്രൈമെസ്റ്റർ അവസാനിക്കാറായപ്പോഴാണ് താൻ ഗർഭിണിയാണെന്നും ജൂലൈയോടെ തനിക്ക് ഒരു കുഞ്ഞ് പിറക്കുമെന്നും ദിയ ആരാധകരെ അറിയിച്ചത്. ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ തുടങ്ങിയതാണ് ആഘോഷങ്ങൾ.

ഭർത്താവിന്റെ വീട്ടുകാരും സ്വന്തം വീട്ടുകാരുമെല്ലാം ദിയയെ സ്നേഹം കൊണ്ട് പൊതിയുകയാണ്. പ്രഗ്നൻസി റിവീലിങ് വീഡിയോ ഇരുവരും ലണ്ടൻ യാത്രയ്ക്കിടെയാണ് ഷൂട്ട് ചെയ്തത്. തിരികെ എത്തി അഞ്ചാം മാസത്തിലേക്ക് കടന്നപ്പോഴായിരുന്നു ആദ്യത്തെ ചടങ്ങ്. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ളതായിരുന്നു ചടങ്ങ്. നേതൃത്വം നൽകിയത് അശ്വിന്റെ കുടുംബമായിരുന്നു.

മൂന്ന് ദിവസത്തോളം നീണ്ടു നിന്ന ചടങ്ങ് ഒരു വിവാഹത്തിന് സമമായിരുന്നു. ശേഷം ഇരുവരും ബേബി മൂൺ മാൽഡീവ്സിൽ ആഘോഷിച്ചു. അതിനിടയിൽ ഗർഭകാലം ആഘോഷിക്കുന്നതിനായി കേരളത്തിനകത്തും കൊച്ചു കൊച്ചു യാത്രകൾ നടത്തി. ശേഷം അടുത്തിടെ വളകാപ്പ് ചടങ്ങും ആർഭാട പൂർവം നടത്തി. വളകാപ്പും കെങ്കേമായിരുന്നുവെന്നത് ദിയ പങ്കുവെച്ച ഫോട്ടോകളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമായിരുന്നു.

ദിയയാണ് വളകാപ്പ് ചടങ്ങിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തത്. വളകാപ്പ് ആഘോഷമായിരുന്നതുകൊണ്ട് തന്നെ പാശ്ചാത്യശൈലിയിൽ ബേബി ഷവർ ഉണ്ടാവില്ലെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദിയ. ഒരു ആഘോഷവും താരപുത്രി വിട്ടുകളഞ്ഞിട്ടില്ലെന്നത് ബേബി ഷവർ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

ഒഫീഷ്യൽ ബേബി ഷവർ… കുഞ്ഞ് ജനിക്കുന്നതിന് മുമ്പുള്ള അവസാന ചടങ്ങ് എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ ദിയ പങ്കുവെച്ചത്. പേസ്റ്റൽ ക്രീം നിറത്തിലുള്ള ഗൗണിൽ നിറവയറിയിൽ മാലാഖയെപ്പോലെയാണ് ദിയ ബേബി ഷവറിൽ പ്രത്യക്ഷപ്പെട്ടത്. ബ്രൗൺ നിറത്തിലുള്ള സ്യൂട്ടായിരുന്നു അശ്വിന്റെ വേഷം. പിക്ചർ പെർഫെക്ട് എന്നാണ് ദിയയുടെ ബേബി ഷവർ ചിത്രങ്ങൾക്ക് പ്രത്യക്ഷപ്പെട്ട കമന്റുകൾ. ആരാധകരെല്ലാം ദിയയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്.

ചെറിയൊരു ഇഞ്ചക്ഷൻ പോലും ഭയമുള്ളയാളാണ് ദിയ. അതുകൊണ്ട് തന്നെ പ്രസവ വേദന എങ്ങനെ സഹിക്കും എന്ന ആശങ്ക ദിയയ്ക്കും അമ്മ സിന്ധുവിനുമെല്ലാമുണ്ട്. ആദ്യ ട്രൈമെസ്റ്ററിൽ ബ്ലെഡ് ടെസ്റ്റിന് പോയ ദിയ ആശുപത്രിയിൽ വെച്ച് അലറി കരയുന്ന വീഡിയോ വൈറലായിരുന്നു. ആദ്യത്തെ മൂന്ന് മാസക്കാലം മാത്രമാണ് ദിയ വിശ്രമിച്ചത്. അതിനുശേഷം ബിസിനസും യാത്രകളുമെല്ലാമായി തിരക്കിലായിരുന്നു.

കൃഷ്ണകുമാറിന്റെ കുടുംബത്തിൽ ജനിക്കാൻ പോകുന്ന ആദ്യത്തെ പേരക്കുട്ടിയാണ്. അതുകൊണ്ട് തന്നെ എല്ലാവരും ദിയയുടെ കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണ്. കുഞ്ഞിന് വേണ്ടിയുള്ള ഷോപ്പിങ്ങെല്ലാം ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ദിയ തുടങ്ങിയിരുന്നു. അടുത്തിടെ സഹോദരിമാരായ അഹാനയും ഇഷാനിയും ഹൻസികയും ജപ്പാൻ യാത്ര നടത്തിയപ്പോഴും ദിയയുടെ കുഞ്ഞിന് വേണ്ടിയുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമെല്ലാം വാങ്ങിയിരുന്നു.

ദിയയ്ക്ക് പിറക്കാൻ പോകുന്നത് ആൺകുഞ്ഞായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രവചനം. ദിയയ്ക്കും അങ്ങനൊരു ഗട്ട് ഫീലുണ്ട്. കുഞ്ഞിന്റെ ജെന്റർ അറിയാത്തതുകൊണ്ട് തന്നെ യൂനിസെക്സ് കുഞ്ഞുടുപ്പുകളാണ് ദിയ വാങ്ങിയതെല്ലാം. ജൂലൈയിലാണ് ദിയയുടെ ഡ്യു ഡേറ്റ്. ആൺകുഞ്ഞാണെങ്കിൽ ഭർത്താവിന്റെ മുഖച്ഛായ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും ദിയ അടുത്തിടെ പറഞ്ഞിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സ്‌പെഷ്യൽ പൂജയും ബേബി മൂണും കഴിഞ്ഞതിന് ശേഷമായി വളകാപ്പ് നടത്തിയിരിക്കുകയാണ് ദിയയും അശ്വിനും. കല്യാണം മുതൽ ജീവിതത്തിലെ എല്ലാ ചടങ്ങുകളും സ്വന്തമായി പ്ലാൻ ചെയ്ത് നടത്തുന്നവരാണ് ഇവർ. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം എന്നും ഇവരുടെ തീരുമാനത്തെ പിന്തുണച്ചെത്താറുണ്ട്. ഇപ്പോഴിതാ വളകാപ്പ് വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ദ ഗ്രാന്റ് വളകാപ്പ് എന്ന ക്യാപ്ഷനോടെയായിരുന്നു ദിയ ചെറിയൊരു വീഡിയോ പങ്കുവെച്ചത്.

സ്വന്തം ബ്രാൻഡിലെ ആഭരണങ്ങളായിരുന്നു ഇത്തവണ ദിയ അണിഞ്ഞത്. വിവാഹത്തിനും പൂജയ്ക്കുമായി അണിയിച്ചൊരുക്കിയവർ തന്നെയാണ് ഇത്തവണയും ഒരുക്കാനെത്തിയത്. വളകാപ്പ് എന്ന് രണ്ട് ഭാഗങ്ങളിലുമായെഴുതിയ കൂളിംഗ് ഗ്ലാസും വെച്ചായിരുന്നു ദിയയുടെ എൻട്രി. വൈകാതെ തന്നെ വളകാപ്പ് നടത്തും, അതിനുള്ള പ്ലാനിംഗിലാണ് ഞങ്ങൾ. ഇഷാനിയും ഹൻസുവുമെല്ലാം സാരിയും ആഭരണങ്ങളുമെല്ലാം ഇവിടെ നിന്ന് തന്നെ സെറ്റാക്കുകയാണ്. പുതിയ കലക്ഷൻ വന്നപ്പോൾ അവർക്ക് ഇഷ്ടമായത് അവർ മാറ്റിവെച്ചിരുന്നു. സാരി ദാവണിയായി സറ്റിച്ച് ചെയ്ത് എടുക്കുകയാണ് അവർ എന്നും ദിയ വ്യക്തമാക്കിയിരുന്നു.

കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായാണ് ദിയ വേദിയിലേക്ക് എത്തിയത്. കുർത്തിയായിരുന്നു അശ്വിന്റെ വേഷം. യാര്, യാരോട് എന്ന ഗാനത്തിനൊപ്പമായാണ് ഇരുവരും പോസ് ചെയ്തത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്. അശ്വിൻ ഗണേഷും ദിയയുടെ പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയിരുന്നു.

അതേസമയം, അടുത്തിടെ ഒരു വീഡിയോയിൽ അശ്വിൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ആ ഫ്‌ളാറ്റിലെ നാല് ചുവരിൽ മാത്രമായിരുന്നു ജീവിതം. പുള്ളിക്കാരിക്ക് എന്റെ മണം പറ്റത്തില്ല. ഞാൻ അടുത്ത് വരുന്നത് ഇഷ്ടമല്ല. ഞാൻ എപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പെർഫ്യൂം ഇഷ്ടമല്ല. ഞാൻ കെട്ടിപ്പിടിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ കുറേ മണങ്ങളൊന്നും പറ്റുന്നുണ്ടായിരുന്നില്ല തുടക്കത്തിൽ. ഭക്ഷണം ഒന്നും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. നീയൊരു കാര്യം ചെയ്യ് വീട്ടിലേക്ക് പോയിക്കോളൂ. അവിടത്തെ ഫുഡൊക്കെ ഇഷ്ടമാവും. കരിവാട് ഡെയ്‌ലി വേണമെന്ന് പറഞ്ഞു. ഞാൻ എവിടെ പോവാനാണ് അതിന്. അവിടെയാവുമ്പോൾ ആഗ്രഹിക്കുന്നതെല്ലാം എത്തിച്ച് തരാനും ആളുണ്ടല്ലോ എന്നും പറഞ്ഞിരുന്നതായി അശ്വിൻ പറയുന്നു.

ആപ്പിൾ കഴിക്കുമായിരുന്നു. അതും വൊമിറ്റ് ചെയ്ത് പോവുമായിരുന്നു. വെള്ളം കുടിക്കില്ലായിരുന്നു. ആദ്യം ഛർദ്ദി വന്നത് പല്ല് തേക്കുമ്പോഴായിരുന്നു. അതോടെ ട്രോമയായി. വഴക്ക് പറഞ്ഞാലൊക്കെയാണ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിച്ചില്ലെങ്കിൽ നീ ചത്ത് പോവുമെന്ന് വരെ പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞ് ഞങ്ങൾ അടിയായിട്ടുണ്ട്. പിന്നെ വൊമിറ്റിംഗൊക്കെ കുറഞ്ഞ് വരികയായിരുന്നു. ഞാൻ പ്രിപ്പയേർഡായിരുന്നില്ല പ്രഗ്നൻസിയ്ക്ക്. ഓരോരുത്തർക്കും ഓരോ പോലെയാണ്. എരിവുള്ള സാധനം കഴിക്കുമ്പോൾ നെഞ്ചെരിച്ചിലും ഗ്യാസും. മോണിംഗ് സിക്ക്‌നെസ് എന്നല്ല രാവിലെ മുതൽ രാത്രി വരെയുണ്ടായിരുന്നുവെന്ന് ദിയ പറയുമ്പോൾ എനിക്കും ഇതൊക്കെയുണ്ടായിരുന്നു എന്നാണ് അമ്മ സിന്ധു കൃഷ്ണ വീഡിയോയിൽ പറഞ്ഞത്.

മൂഡ് സ്വിംഗ്‌സുണ്ടായിരുന്നു എനിക്ക്. എല്ലാ ദിവസവും ഞാൻ കരയുമായിരുന്നു. എനിക്ക് ഇത് പറ്റില്ലെന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഞാൻ കരയുമായിരുന്നു. എനിക്ക് പഴയ ലൈഫ് മതി എന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഒരാഴ്ച കൂടി ക്ഷമിക്ക് എന്നാണ് അശ്വിൻ പറയാറുള്ളത്. എന്റെ ബിസിനസൊക്കെ സ്റ്റക്കായി കിടക്കുകയായിരുന്നു. ഇനി എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയായിരുന്നു. ലോക് ഡൗണിനെക്കാളും വലിയ ലോക്കായിരുന്നു എനിക്ക്. പുറത്തേക്കൊന്നും പോവാൻ പോലും പറ്റുന്നില്ലായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് എല്ലാം എൻജോയ് ചെയ്ത് തുടങ്ങിയതെന്നും ദിയ പറഞ്ഞിരുന്നു.

വിവാഹത്തിന് മുമ്പ് നൽകിയൊരു അഭിമുഖത്തിൽ വിവാഹത്തിന് തന്റെ വീട്ടുകാർ സമ്മതിച്ചതിനെക്കുറിച്ച് ദിയ സംസാരിച്ചിരുന്നു. ഒരു വിധപ്പെട്ട എല്ലാ ലൗ മാര്യേജിലും പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിട്ടാണ് പലതും നടന്നിട്ടുള്ളത്. ആൺ പിള്ളേരുടെ വീട്ടിൽ പൊതുവെ എതിർപ്പ് വരില്ല. എന്റെ വീട്ടിൽ അങ്ങനെയായിരുന്നു. അശ്വിന്റെ മാതാപിതാക്കൾ നേരത്തെ സമ്മതം പറഞ്ഞതാണ്. അവർക്കെന്നെ ഇഷ്ടമാണ്.

പക്ഷെ എന്റെ കുടുംബത്തിലാണ് വൈകിയത്. അവരാരും ഗൗരവമായി എടുത്തിരുന്നില്ല. എനിക്ക് ഒരുപാട് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇന്നേവരെ അവരിരിൽ ഒരാളെക്കുറിച്ച് അച്ഛാ, എനിക്കിയാളെ കെട്ടണം എന്ന് പറഞ്ഞിരുന്നില്ല. അങ്ങനെയൊരു ചിന്ത എനിക്ക് വന്നിരുന്നില്ല. പക്ഷെ ഇയാളുടെ കാര്യം വന്നപ്പോൾ വിവാഹം ചെയ്യാമെന്ന് ഉള്ളിൽ തോന്നി. ഞാൻ മാതാപിതാക്കളോട് പറഞ്ഞു.

കഴിഞ്ഞ വർഷം അശ്വിൻ എന്റെ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. അച്ഛൻ വളരെ കൂളായി അശ്വിനോട് സംസാരിച്ചത്. ഇപ്പോൾ നിനക്ക് ധൃതിയുണ്ടെന്ന് തോന്നുന്നു. പെട്ടെന്ന് അംഗീകരിക്കാൻ പറ്റില്ല. എടുത്ത് ചാടി തീരുമാനമെ‌ടുക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഒന്നുകൂടെ ആലോചിക്ക്, സമയം നൽകെന്നാണ് അച്ഛൻ പറഞ്ഞതെന്നും ദിയ പറഞ്ഞിരുന്നു.

അശ്വിന് മുമ്പ് വലിയൊരു പ്രണയ പരാജയം ദിയയ്ക്കുണ്ടായിരുന്നു. അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനുമായി ഏറെനാൾ ദിയ പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഒരിടയ്ക്ക് താരപുത്രി നിരന്തരം പങ്കുവെയ്ക്കാറുമുണ്ടായിരുന്നു. പിന്നാലെ ദിയയുമായി പ്രണയത്തിലാണെന്ന് ഒരിക്കൽ വൈഷ്ണവ് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഇരുവരും ഒരുമിക്കുമെന്ന് തന്നെയാണ് ആരാധകരും കരുതിയിരുന്നത്. അതിനിടയിലാണ് തന്റെ പ്രണയം തകർന്നുവെന്ന് വെളിപ്പെടുത്തി ദിയ എത്തിയത്.

Vijayasree Vijayasree :