സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ ചെന്ന് ചാടാറുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി പങ്കുവെച്ചത്. താൻ ഗർഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്നൻസി റിവീലിങ് പോസ്റ്റിൽ ദിയ കുറിച്ചത്.
ദിയ ഗർഭിണിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പലരും കമന്റിട്ടിരുന്ന സാഹചരക്യത്തിൽ തന്നെയാണ് ഗർഭിണിയാണെന്ന് ദിയ വെളിപ്പെടുത്തിയതും. ഫെബ്രുവരി 14 വാലന്റൈസ് ഡേ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് കമിതാക്കൾ. ഹഗ്ഗ് ഡേ, റോസ് ഡേ, കിസ് ഡേ അങ്ങനെ ആഘോഷങ്ങൾ ആണ്. ഈ വേളയിൽ റോസ് ഡേയ്ക്ക് ഒരു കുട്ട നിറയെ റോസാ പൂക്കൾ അശ്വിന് നൽകിയിരിക്കുകയാണ് ദിയ കൃഷ്ണ.
സർപ്രൈസ് ആയി നൽകിയ ആ പൂക്കളുടെ ഫോട്ടോയ്‌ക്കൊപ്പം അശ്വിൻ ഇൻസ്റ്റഗ്രാമിൽ എത്തി. ‘ഈ ക്യൂട്ട് സർപ്രൈസിന് താങ്ക്യു കണ്ണമ്മ’ എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. പിന്നാലെനിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഈ അവസ്ഥയിലും ഇത്തരം കാര്യങ്ങൾക്കൊന്നും ദിയ കുറവ് വരുത്താറില്ല എന്ന് ഇക്കാര്യത്തിലൂടെ വ്യക്തമായി എന്നാണ് പലരും കുറിച്ചിരിക്കുന്നത്.
ഇപ്പോൾ മൂന്ന് മാസം ഗർഭിണിയാണ് ദിയ. ഛർദ്ദിയും ക്ഷീണവുമൊക്കെയായി ആകെ ശോകമാണെന്ന് പല വീഡിയോകളിലും അഹാനയും ഇഷാനിയുമൊക്കെ പറഞ്ഞിട്ടുണ്ട്. ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധിക്കാനും പറ്റുന്നില്ല എന്ന് ദിയ പറഞ്ഞിരുന്നു. പക്ഷേ അശ്വിന്റെ കാര്യത്തിൽ ഒന്നിനും ഒരു കുറവും വരുത്താറില്ല, ഇത് തന്നെയാണ് സ്നേഹമെന്നും ചിലർ കുറിച്ചിട്ടുണ്ട്.
റോസ് ഡേയിൽ ഇതുപോലൊരു ക്യൂട്ട് സർപ്രൈസ് ആണെങ്കിൽ, പ്രണയ ദിനത്തിൽ എന്തായിരിക്കും എന്നാണ് ആരാധകർ ചോദിക്കുന്നത്. കഴിഞ്ഞ ദവണ ദുബായിലാണ് അശ്വിനും ദിയയും വാലന്റൈൻസ് ഡേ സെലിബ്രേറ്റ് ചെയ്തത്. ജീവിതത്തിലെ ഒരു ആഘോഷങ്ങളും മാറ്റി നിർത്താത്ത കപ്പിൾ ആണ് ദിയയും അശ്വിനും.
വിവാഹം കഴിഞ്ഞ് അന്നുമുതൽ ഉടനെ ഒരു കുഞ്ഞിനെ വേണം എന്ന ആഗ്രഹത്തിലായിരുന്നു തങ്ങളെന്നും അതിനുവേണ്ടി ശ്രമിച്ചിരുന്നതായും ദിയ പറഞ്ഞിരുന്നു. ആദ്യമാസം പ്രഗ്‌നന്റ് ആവാത്തതിനെ തുടർന്ന് ടെൻഷൻ അടിച്ചെന്നും പെട്ടെന്ന് പ്രതീക്ഷിക്കാത്ത സമയത്താണ് ഇത് സത്യമാണെന്ന് മനസ്സിലാക്കിയതെന്നുമൊക്കെയാണ് താരപുത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം, ഞങ്ങളുടെ ലിറ്റിൽ വണ്ണിനെ സ്വീകരിക്കാൻ എല്ലാം തയ്യാറായി കഴിഞ്ഞുവെന്നാണ് ദിയ കൃഷ്ണ പങ്കുവെച്ചിരുന്നത്. ഇതിനകം ഊഹിച്ചവരോട്… അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്… എന്റെ മൂന്നാം മാസത്തെ സ്കാൻ വരെ അത് രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. ഈ നിമിഷം കുറച്ച് സ്വകാര്യത ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് യൂട്യൂബർമാരിൽ നിന്നും വാർത്തകളിൽ നിന്നും.എന്റെ എല്ലാ പ്രിയപ്പെട്ട ഫോളോവേഴ്സിന്റെയും നിങ്ങളുടെ അനുഗ്രഹങ്ങൾക്കായി അഭ്യർത്ഥിക്കുന്നു.
കൂടാതെ എന്തെങ്കിലും ഊഹങ്ങളുണ്ടോ? ബോയ്? ആണോ അതോ ഗേൾ? ആണോ എന്നാണ് ദിയ കുറിച്ചത്. പ്രണയത്തിലായപ്പോൾ മുതൽ ഈ നിമിഷം വരെയും പലപ്പോഴായി അശ്വിനൊപ്പം പകർത്തിയ വീഡിയോയും ഫോട്ടോയും കോർത്തിണക്കിയ വീഡിയോയാണ് ദിയ പങ്കുവെച്ചത്. വീഡിയോയുടെ അവസാനത്തിലാണ് അശ്വിനൊപ്പം കയ്യിൽ കുഞ്ഞ് ഷൂസുമായി ദിയയുടെ വീഡിയോയുള്ളത്. പ്രഗ്നൻസി റിവീലിങ് ഫോട്ടോഷൂട്ടിൽ പ്രത്യേകം ഡിസൈൻ ചെയ്യിപ്പിച്ച ബ്ലാക്ക് സ്ലീവ് ലെസ് ഗൗണായിരുന്നു ദിയ ധരിച്ചിരുന്നത്.
അതേസമയം, താരപുത്രിയ്ക്ക് ഓ ബൈ ഓസി ബ്രാന്റും ഉണ്ട്. വസ്ത്ര ബ്രാന്റായി തുടങ്ങിയ സംരംഭം ഇപ്പോൾ ഫാൻസി ജ്വല്ലറികളുടെ ഓൺലൈൻ സ്റ്റോറാണ്. കുറച്ച് നാളുകൾക്ക് മുമ്പ് ദിയയുടെ ഓൺലെെൻ ബിസിനസ് വിവാദത്തിൽ അകപ്പെട്ടിരുന്നു. ഓൺലൈൻ പേജിലൂടെ ആഭരണങ്ങൾ വാങ്ങിയവർ പരാതിയുമായെത്തുകയായിരുന്നു. ഒന്നിന് പിറകെ ഒന്നായി പരാതികൾ ഉയർന്ന് വന്നതോടെ ദിയ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വളരെ വെെകൈരികമായി സംസാരിച്ച ദിയ വീണ്ടും വിവാദങ്ങളില് ചെന്ന് പെട്ടു. പിന്നാലെ ദിയയെ പിന്തുണച്ച് കൊണ്ട് അമ്മ സിന്ധു കൃഷ്ണ നടത്തിയ പരാമർശങ്ങളും വിവാദങ്ങളെ ക്ഷണിച്ച് വരുത്തിയിരുന്നു.