പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിയയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണെങ്കിലും ദിയയോടെ പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. എന്തും തുറന്ന് സംസാരിക്കുന്ന, ജാഡയില്ലാത്ത ദിയയുടെ സ്വഭാവമാണ് ഒരുപാടി ഇഷ്ടമെന്ന് ആരാധകർ പറായറുമുണ്ട്.
കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ദിയയുടെ വിവാഹം. ആഘോഷപൂർവം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്നെ സ്നേഹിക്കുന്നവരും താൻ സ്നേഹിക്കുന്നവരും മാത്രമുള്ള ഒരു ചെറിയ വിവാഹമായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നാണ് ദിയ പറഞ്ഞിരുന്നത്. ഭർത്താവ് അശ്വിൻ ഗണേശിനൊപ്പം വിവാഹ ജീവിതത്തിലെ സന്തോഷകരമായ നാളുകൾ ആസ്വദിക്കുകയാണ് ദിയ.
ഇപ്പോഴിതാ ദിയയുടെ പുതിയ വ്ലോഗാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദിയ ഗർഭിണിയാണെന്ന് തോന്നുന്നുവെന്നാണ് വീഡിയോ കണ്ട ഫോളാവേഴ്സ് പറയുന്നത്. ദിയയുടെ മാറ്റവും വീഡിയോയിൽ പറയുന്ന ചില സൂചനകളുമാണ് ഈ സംശയങ്ങൾക്ക് കാരണം. ദിയയുടെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്ക് അശ്വിൻ പോകുന്നത് വീഡിയോയിൽ കാണാം.
സ്കൂട്ടറിൽ പോകുന്നതിനാൽ ദിയയെ കൊണ്ട് പോകുന്നില്ലെന്ന് അശ്വിൻ പറയുന്നുണ്ട്. ഇതിന് കാരണം ദിയ ഗർഭിണി ആയതായിരിക്കാമെന്ന് ആരാധകർ പറയുന്നു. ഇതേ കുറിച്ച് പലരും കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ കമന്റുകൾക്ക് !ന്നും ദിയ മറുപടി നൽകിയിട്ടില്ല. അമ്മയാകാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് ദിയ നേരത്തെ പറഞ്ഞിരുന്നു. ചെറുപ്പം തൊട്ട് കുട്ടികളെ നോക്കുന്നത് എനിക്കിഷ്ടമാണ്.
എന്റെ കസിൻ ബ്രദേഴ്സ് വീട്ടിൽ വരുമ്പോൾ അവരെ നോക്കിയത് ഞാനായിരുന്നു. എനിക്ക് ദിവസം 500 രൂപ വെച്ച് തരുമായിരുന്നു. പൈസയ്ക്ക് വേണ്ടിയല്ല, എനിക്കവരെ നോക്കാൻ ഇഷ്ടമായിരുന്നു. കുഞ്ഞുങ്ങളെ എനിക്കിഷ്ടമാണ്. ഭർത്താവും കുട്ടിയുമായി സിംപിളായ ജീവിതം മതിയെന്ന് പണ്ട് മുതലേ ആഗ്രഹിക്കുന്ന വ്യക്തിയാണ്. 26 വയസായി. താൻ ചെറിയ കുട്ടിയല്ലെന്നും ദിയ കൃഷ്ണ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ദിയയുടെ ഓൺലെെൻ ബിസിനസ് വിവാദത്തിൽ അകപ്പെട്ടത്. ഓൺലൈൻ പേജിലൂടെ ആഭരണങ്ങൾ വാങ്ങിയവർ പരാതിയുമായെത്തുകയായിരുന്നു. ഒന്നിന് പിറകെ ഒന്നായി പരാതികൾ ഉയർന്ന് വന്നതോടെ ദിയ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വളരെ വെെകൈരികമായി സംസാരിച്ച ദിയ വീണ്ടും വിവാദങ്ങളില് ചെന്ന് പെട്ടു.
പിന്നാലെ ദിയയെ പിന്തുണച്ച് കൊണ്ട് അമ്മ സിന്ധു കൃഷ്ണ നടത്തിയ പരാമർശങ്ങളും വിവാദങ്ങളെ ക്ഷണിച്ച് വരുത്തി. വിഷയത്തിൽ പ്രതികരിച്ച വ്ലോഗർമാർക്ക് ജോലിയും കൂലിയും ഇല്ലെന്ന പരാമർശം സിന്ധു കൃഷ്ണ നടത്തി. ഇതിനെതിരെ വ്യാപക വിമർശനം വന്നു. സ്വന്തമായി ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ടല്ലേ സിന്ധു കൃഷ്ണയും മക്കളും യൂട്യൂബ് ചാനലിനെ ആശ്രയിക്കുന്നതെന്ന് ചോദ്യം വന്നു. എന്നാൽ വിമർശനങ്ങൾക്ക് സിന്ധു കൃഷ്ണ മറുപടി നൽകിയില്ല.
ഉപ്പും മുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ സംഗീത അനിൽകുമാറാണ് ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്. പിന്നാലെ സമാന പരാതികളുമായി നിരവധി പേർ കമന്റുകളുമായി എത്തി. പലരും ദിയയ്ക്കെതിരെ ഈ വിവാദം ആളിക്കത്തിക്കുകയും ചെയ്തു. യൂട്യൂബിൽ റിയാക്ഷൻ വീഡിയോ ചെയ്യുന്ന പലരും ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഉപ്പും മുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ സംഗീത അനിൽകുമാറാണ് ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്. പിന്നാലെ സമാന പരാതികളുമായി നിരവധി പേർ കമന്റുകളുമായി എത്തി. പലരും ദിയയ്ക്കെതിരെ ഈ വിവാദം ആളിക്കത്തിക്കുകയും ചെയ്തു. യൂട്യൂബിൽ റിയാക്ഷൻ വീഡിയോ ചെയ്യുന്ന പലരും ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.