കറുത്ത പുടവ ചുറ്റിയാണ് ചടങ്ങിൽ‌ ഗർഭിണി അടക്കമുള്ളവർ പങ്കെടുക. കണ്ണ് പെടാതിരിക്കാൻ വേണ്ടിയാണ് അത്; അഞ്ചാം മാസത്തിലെ ചടങ്ങുകളുടെ വീഡിയോയുമായി ദിയ കൃഷ്ണ

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ് ദിയ. കഴിഞ്ഞ ദിവസമായിരുന്നു ദിയയുടെ അഞ്ചാം മാസത്തെ ചടങ്ങുകൾ ആരംഭിച്ചത്. ഇപ്പോഴിതാ ദിയ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളികൾക്ക് സുപരിചിതമല്ലാത്ത പുതിയൊരു ചടങ്ങ് ആണ് ദിയയും കുടുംബവും പങ്കുവെച്ചത്.

തനിക്കും കുഞ്ഞിനുമായി ഭർത്താവിന്റെ വീട്ടുകാർ നടത്തിയ ഒരു ചടങ്ങിന്റെ വിശേഷങ്ങൾ ആണ് വീഡിയോയാക്കി ദിയ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ ചടങ്ങായിരുന്നു നടന്നത്. ഭർത്താവ് അശ്വിൻ ഗണേഷ് തമിഴ് ബ്രാഹ്മിണാണ്. അതുകൊണ്ട് തന്നെ അവരുടെ ചടങ്ങുകളെല്ലാം വ്യത്യസ്തമാണ്. അ‍ഞ്ചാം മാസത്തിൽ ഗർ‌ഭിണിക്കും കുഞ്ഞിനും വേണ്ടിയാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പൂജകളും ആഘോഷങ്ങളും നടത്തിയത്.

വളകാപ്പ് എന്ന് വിശേഷിപ്പിക്കാൻ പറ്റില്ലെന്നും അത് ഏഴാം മാസത്തിൽ ഉണ്ടാകുമെന്നും ഇതിന് അതിന് മുന്നോടിയായി നടക്കുന്ന ഒരു ‌റിഹേഴ്സൽ ചടങ്ങാണെന്നുമാണ് ദിയ പറഞ്ഞത്. ആദ്യത്തെ ദിവസം തമിഴ് ബ്രാഹ്മിൺ വധുവിനെപ്പോലെ മടിസാർ സാരി ചുറ്റി അതീവ സുന്ദരിയായാണ് ദിയ ചടങ്ങിന് എത്തിയത്.

സ്വർണ്ണ കരകളുള്ള വെളുത്ത വേഷ്ടി ട്രെഡീഷണൽ സ്റ്റൈലിൽ ചുറ്റി മേൽമുണ്ടും ധരിച്ചാണ്അശ്വിൻ എത്തിയത്. അറുപത് പവന്റെ ആഭരണങ്ങളും ദിയ അണിഞ്ഞിരുന്നു. മടിസാർ സാരിയിൽ ആദ്യമായാണ് ദിയയെ പ്രേക്ഷകർ കാണുന്നത്. വിവാഹ ദിവസത്തിലേതിനേക്കാൾ കൂടുതൽ സുന്ദരിയായിരുന്നു മടിസാർ സാരിയിൽ ദിയ എന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

ആദ്യത്തെ ദിവസത്തെ പൂജകൾ ചെയ്തത് മുഴുവൻ അശ്വിനാണ്. ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി ഭർത്താവ് ചെയ്യേണ്ട പൂജകളായിരുന്നു അന്ന് നടന്നത്. രണ്ടാം ദിവസം ദിയ ധരിച്ചത് കറുത്ത സാരിയാണ്. അശ്വിനും കറുത്ത കുർ‌ത്തയാണ് ധരിച്ചത്. വിശേഷപ്പെട്ട ചടങ്ങിൽ കറുപ്പ് ഉടുത്ത് ഗർഭിണി പ്രത്യേക്ഷപ്പെടുമോയെന്ന സംശമായിരുന്നു ഫോട്ടോകൾ പുറത്ത് വന്നപ്പോൾ മലയാളികളായ ആരാധകർക്ക്. അതിനുള്ള കാരണവും ദിയയുടെ അമ്മായിയമ്മ വീഡിയോയിൽ പറയുന്നുണ്ട്. എന്റെ രണ്ടാമത്തെ മകളാണ് ദിയ. അ‍ഞ്ചാം മാസത്തിലെ ചടങ്ങാണ് നടക്കുന്നത്.

കറുത്ത പുടവ ചുറ്റിയാണ് ചടങ്ങിൽ‌ ഗർഭിണി അടക്കമുള്ളവർ പങ്കെടുക. കണ്ണ് പെടാതിരിക്കാൻ വേണ്ടിയാണ് അത്. കുട്ടിക്ക് ദേഹരക്ഷ കിട്ടാനും വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നതെന്നുമാണ് അവർ പറഞ്ഞത്. കറുപ്പ് സാരി തന്റെ സെലക്ഷനാണെന്ന് തെറ്റദ്ധരിക്കരുതെന്നും ചടങ്ങിന്റെ ഭാഗമായി അമ്മായിയമ്മ സെലക്ട് ചെയ്ത് തന്നതാണെന്നും ദിയ പറഞ്ഞു. തന്റെ കുടുംബത്തിൽ ആർക്കും തന്നെ ഇത്തരമൊരു ചടങ്ങിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നും ദിയ പറഞ്ഞു.

രണ്ടാം ദിവസം കുടുംബാംഗങ്ങളും ബന്ധുക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ആരതി ഉഴിഞ്ഞും പൂക്കൾ വിതറിയും ദിയയേയും അശ്വിനേയും ആശിർവദിച്ചു. വീഡിയോ വൈറലായതോടെ ആരാധകരും ദിയയ്ക്ക് ആശംസകൾ നേർന്ന് എത്തി. പഴയ ആചാരങ്ങൾക്ക് പിന്നിലെല്ലാം ഒരു ശാസ്ത്രമുണ്ട്. അതിനെ വന്ദിക്കുന്നു. എന്നും പ്രാർത്ഥനകൾ നേരുന്നു എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.

വിവാഹത്തിനെന്ന പോലെ സമാനമായി വലിയൊരു ഓഡിറ്റോറിയത്തിൽ മണ്ഡപം ഒരുക്കി ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം വിളിച്ച് ചേർത്താണ് ദിയയും അശ്വിനും ചടങ്ങുകൾ നടത്തിയത്. മണ്ഡപത്തിൽ ഒരുക്കിയ പ്രത്യേക സ്ഥലത്ത് ദിയയെ ഇരുത്തിയാണ് ചടങ്ങുകൾ നടന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രത്യേക ചടങ്ങിനായുള്ള വസ്ത്രങ്ങളും ഓർണമെന്റ്സും മറ്റുളള കാര്യങ്ങളും ഒരുക്കുന്ന തിരക്കിലായിരുന്നു ദിയ. അടുത്തിടെ പങ്കുവെച്ച യുട്യൂബ് വീഡിയോയിൽ ഇങ്ങനൊരു ചടങ്ങ് വരാൻ പോകുന്നുണ്ടെന്ന് ദിയയും അശ്വിനും സൂചിപ്പിച്ചിരുന്നു.

Vijayasree Vijayasree :