മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. നിരവധി സിനിമകൾ ചെയ്‌തെങ്കിലും നടിയുടെ മലയാളത്തിലെ ഹൊറർ സിനിമകളിൽ ആകാശഗംഗ ഇന്നും ജന്മനസുകളിലുണ്ട്. എന്നാൽ ഇപ്പോഴിതാ സിനിമയെക്കുറിച്ച് ദിവ്യ ഉണ്ണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ആകാശഗംഗ ഷൂട്ടിംഗിനിടെ മനയിൽ അപകടം നടന്നെന്ന് താനറിഞ്ഞിട്ടുണ്ടെന്നും ആ മനയിൽ ഒരു അമ്പലം ഉണ്ടായിരുന്നെന്നും ദിവ്യ ഉണ്ണി പറയുന്നു.
ആ അമ്പലലേക്ക് ഭഗവതി വന്നിട്ട് വാതിലടച്ചു. പിന്നെ ആ വാതിൽ തുറന്നിട്ടില്ല എന്നാണ് വിശ്വാസം.
അതേസമയം അന്ന് ഷോട്ടിനിടയിൽ അതറിയാതെ ലൈറ്റ് വെക്കാൻ വേണ്ടി അവിടെ തുറന്നെന്നും ആ ലൈറ്റ് വീണ് ഒരു അപകടം സംഭവിച്ചു എന്ന് താൻ കേട്ടിട്ടുണ്ടെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
എന്നാൽ തന്റെ കണ്ണ് കൊണ്ട് കണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പക്ഷെ സെറ്റിൽ ഇക്കാര്യം താൻ കേട്ടെന്നും ദിവ്യ ഉണ്ണി പറഞ്ഞു.