ആദ്യകാല മോഡലിന്റെ ഓര്‍മ്മകളുമായി ദിവ്യ ഉണ്ണി

ലോക്ക്ഡൗണ്‍ കാലത്ത് പഴയ ചിത്രങ്ങൾ പങ്കുവയ്‌ക്കുകയാണ് താരങ്ങെളെല്ലാം. 35 വർഷം മുൻപത്തെ ഒരു പത്രപരസ്യവുമായി നടി ദിവ്യ ഉണ്ണി. എന്റെ ആദ്യകാല മോഡലിന്റെ ഓര്‍മ്മകള്‍ എന്നാണ് ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

ഏപ്രില്‍ 18 എന്ന സിനിമയുടെ പരസ്യത്തില്‍ മോഡലായിരിക്കുകയാണ് താരം. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ‘ഏപ്രിൽ 18’. 1985 ൽ ‘മാതൃഭൂമി’ പത്രത്തിൽ വന്ന ‘ഏപ്രിൽ 18’ സിനിമയുടെ പരസ്യത്തിലാണ് ദിവ്യ ഉണ്ണി ആദ്യമായി മോഡൽ ആയത് അന്നത്തെ പത്രകട്ടിങ് ആണ് ദിവ്യ ഉണ്ണി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

താൻ ശോഭനയുടെ വലിയ ആരാധികയാണെന്നും ശോഭന ചേച്ചിയുടെ വര്‍ക്കുകളും സിനിമകളും തനിക്ക് ഏറെ ഇഷ്‍ടമാണെന്നും ദിവ്യ ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രം പങ്കുവെച്ചതോടൊ ഒട്ടേറെ ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തി.

divya unni

Noora T Noora T :