നവരസങ്ങളുമായി ദിവ്യ ഉണ്ണി! ചിത്രം പങ്കുവെച്ച് താരം, ഏറ്റെടുത്ത് ആരാധകര്‍

നവ രസങ്ങളുമായി നടി ദിവ്യ ഉണ്ണി. ഇന്‍സ്റ്റഗ്രാം പേജിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ചൈത്ര നവരാത്രി ആശംസകള്‍ എന്ന് കുറിച്ചുകൊണ്ട് ഉള്ളിലെ ദൈവീക ചൈതന്യം ജ്വലിക്കട്ടെ എന്നും പറഞ്ഞാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ശക്തി, പ്രേയിങ് ഫോര്‍ ദി വേള്‍ഡ്, നവരസസീരിസ്, ഡാന്‍സ് ഫോട്ടോഷൂട്ട്, ഭരതനാട്യം, ഡാന്‍സ് ഡയറീസ് തുടങ്ങിയ ഹാഷ് ടാഗുകളും നൽകിയിട്ടുണ്ട്. ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുന്നു

വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലെങ്കിലും നൃത്ത ലോകത്ത് സജീവമാണ് ആരാധകർക്കായി സമൂഹ മാധ്യമങ്ങളിലൂടെ തൻെറ വിശേഷവും താരം പങ്കുവെയ്ക്കാറുണ്ട്. ജനുവരി 14ന് ദിവ്യ ഉണ്ണി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞുമാലാഖയോടൊപ്പമുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

DIVYA UNNI

Noora T Noora T :