ഉദയനിധി സ്റ്റാലിൻ സുഹൃത്തിന്റെ വിവാഹത്തിന് മറ്റൊരു സുഹൃത്തിനൊപ്പം യാത്ര ചെയ്ത വ്യക്തിയോ വഷളനായ രാഷ്ട്രീയക്കാരനല്ല; വിജയെ കുറ്റപ്പെടുത്തി നടൻ സത്യരാജിന്റെ മകൾ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താരത്തിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.

അദ്ദേഹത്തിന്റെ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ ജീവിതവും വളരെ വേഗത്തിലാണ് വൈറലായി മാറുന്നത്. വിജയുടെ ഭാര്യ സംഗീതയുമായി താരം പിണക്കത്തിലാണെന്നും ഇരുവരും വേർപിരിഞ്ഞെന്നും വരെ വാർത്തകളുണ്ടായിരുന്നു. സംഗീതയെ വിജയ്ക്കൊപ്പം കണ്ടിട്ടും ഏറെക്കാലമായി. എല്ലാ പരിപാടികൾക്കും വിജയ്ക്കൊപ്പം എത്താറുള്ള സംഗീത കുറച്ച് വർഷങ്ങളായി വിജയ്ക്കൊപ്പമുള്ള ഒരു പരിപാടിയിലും എത്താറില്ല.

നടൻ ഭാര്യ സംഗീതയുമായി വേർപിരിഞ്ഞെന്നും തൃഷയുമായി അടുപ്പത്തിൽ ആണെന്നും കഥകളുണ്ട്. അടുത്തിടെ നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ താരങ്ങൾ ഒരുമിച്ച് പ്രൈവറ്റ് വിമാനത്തിൽ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിനോടനുബന്ധിച്ച് നിരവധി കെട്ടുകഥകളും പുറത്തുവന്നു.

ഇപ്പോഴിതാ വിജയിയെ കുറിച്ച് സത്യരാജിന്റെ മകൾ ദിവ്യ സത്യരാജ് വെളിപ്പെടുത്തിയ ചില കാര്യങ്ങൾ കേട്ട് അന്തിവിട്ടിരിക്കുകയാണ് ആരാധകർ. കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തൃഷയും വിജയിയും ഒരുമിച്ച് വിമാനത്തിൽ യാത്ര ചെയ്ത സംഭവം സൂചിപ്പിച്ചായിരുന്നു ദിവ്യയുടെ വിമർശനം. വിജയുടെ പേര് പരാമർശിച്ചില്ലെങ്കിലും വിമാനയാത്രയും വിവാഹവുമെല്ലാം ദിവ്യ സത്യരാജ് എടുത്തു തന്നെ പറ‍യുന്നുണ്ട്. ഡിഎംകെ വേദിയിൽ സംസാരിക്കുമ്പോഴാണ് ദിവ്യ സത്യരാജ് ടിവികെ അധ്യക്ഷൻ കൂടിയായ വിജയിയെ വിമർശിച്ചത്.

ഡിഎംകെ നേതാക്കളായ എം കരുണാനിധിയും എംകെ സ്റ്റാലിനും തമിഴ്‌നാടിന് വേണ്ടി ചെയ്ത കാര്യങ്ങൾ എടുത്തു പറഞ്ഞായിരുന്നു ദിവ്യയുടെ 12 മിനുട്ട് നീണ്ട പ്രസംഗം. ഡിഎംകെ സർക്കാരിലെ ഹിന്ദു മതകാര്യങ്ങൾക്കുള്ള മന്ത്രി ശേഖർ ബാബുവിന്റെ പ്രവർത്തനവും ദിവ്യ എടുത്തു പറഞ്ഞു. ഉദയനിധി സ്റ്റാലിന്റെ പ്രവർത്തനങ്ങൾ സൂചിപ്പിക്കവെയാണ് വിജയിയെ ദിവ്യ വിമർശിച്ചത്.

ഉദയനിധി സ്റ്റാലിനെ കുറിച്ച് സംസാരിക്കുന്നത് പോലും അഭിമാനമാണ്. എസി കാരവനിൽ മാത്രം ഇരിക്കുന്ന നേതാവല്ല അദ്ദേഹം. സുഹൃത്തിന്റെ വിവാഹത്തിന് മറ്റൊരു സുഹൃത്തിനൊപ്പം യാത്ര ചെയ്ത വ്യക്തിയുമല്ല. ഉദയനിധി സ്റ്റാലിൻ അത്തരം വഷളനായ രാഷ്ട്രീയക്കാരനല്ല. കഠിനധ്വാനിയും അച്ചടക്കത്തോടെ ചുമതല നിർവഹിക്കുന്ന വ്യക്തിയാണ് ഉദയനിധി എന്നും ദിവ്യ പറഞ്ഞു.

അടുത്തിടെ, മാധ്യമപ്രവർത്തകൻ ചെഗുവേര സംസാരിച്ച കാര്യങ്ങളും വൈറലായിരുന്നു. വിവാഹമോചനത്തിന് വേണ്ടി വിവാഹം കഴിക്കാൻ തനിക്ക് കഴിയില്ലെന്നാണ് തൃഷ പറഞ്ഞിട്ടുള്ളത്. ഇനിയും വിവാഹിതയാവാത്തതിനെ കുറിച്ച് നടിയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു. ഈ വാക്കുകൾ ഒരു ലിഖിതത്തിൽ ആലേഖനം ചെയ്ത് വെക്കേണ്ടി വരും. എന്തിനാണ് ഈ പ്രായത്തിൽ അങ്ങനൊരു തത്വചിന്തയുടെ ആവശ്യം?

ഇപ്പോൾ വിജയ് മറ്റൊരു സ്ത്രീയുടെ ഭർത്താവാണ്. തൃഷ കൂടെ അഭിനയിക്കുന്ന നടി മാത്രം. അങ്ങനെയുള്ളപ്പോൾ വിജയുടെ പിറന്നാൾ ദിനത്തിൽ തൃഷയുടെ പോസ്റ്റ് എന്തായിരുന്നു? മറ്റൊരു സ്ത്രീയുടെ ഭർത്താവിനോട് ‘എന്നേക്കും സ് നേഹം.’ ഉണ്ടെന്നാണ് തൃഷ പറഞ്ഞത്. അങ്ങനെ പറയുന്നതിലൂടെ സമൂഹം അവരുടെ ബന്ധത്തെ എങ്ങനെ കാണുമെന്നാണ് വിചാരിക്കുന്നതെന്നും ചെഗുവേര ചോദിക്കുന്നു.

വിജയ് ഭാര്യയുമായി 4 വർഷമായി വേർപിരിഞ്ഞിട്ടേനും ഈ 4 വർഷമായി രഹസ്യമായി തൃഷയുമായി പ്രണയത്തിൽ ആണെന്നും ആണ് പലരും പറയുന്നത്. മാത്രമല്ല വിജയുടെ വിവാഹമോചനത്തിന് കാരണം തൃഷയോഡ് ഉള്ള അടുപ്പം ആണെന്നും ഇവർ ചൂണ്ടികാട്ടുന്നു. കുറച്ചു നാളുകൾക്ക് മുൻപ് സുചി ലീക്സിലൂടെ പ്രസിദ്ധി നേടിയ ഗായിക സൂചിത്രയുടെ വെളിപ്പെടുത്തലും വൈറൽ ആയിരുന്നു.

വിജയുടെ വീട്ടിൽ ഇടയ്ക്കിടെ പാർട്ടി നടക്കാറുണ്ടെന്നും തൃഷ അതിൽ പ്രധാന വ്യക്തിയാണെന്നും പറഞ്ഞിരുന്നു. മാത്രമല്ല ഒരു ദിവസം തൃഷ മദ്യപിച്ചു വിജയുടെ വീട്ടിൽ ഗേറ്റിന്റെ അടുത്ത് നിന്ന് ഡാൻസ് കളിച്ചുവെന്നും സുചിത്ര പറഞ്ഞിരുന്നു ഇതെല്ലാം തന്നെ ഇവർ പ്രണയത്തിൽ ആണെന്നുള്ള കാര്യത്തിന് ആക്കാം കൂട്ടുന്നത് ആയിരുന്നു.

തൃഷ ഇനിയും വിവാഹിതയാവാതെ നിൽക്കുന്നതിന്റെ കാരണം വിജയ് ആണെന്നും തുടങ്ങി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്. വിജയും തൃഷയും എന്നും ഒരുമിച്ചിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് റിലേഷൻഷിപ്പ് ഏത് തരത്തിലുള്ളതാണെന്ന് വെളിപ്പെടുത്താൻ ഇരുവരും തയ്യാറാവണമെന്നാണ് ആരാധകർ താരങ്ങളോട് ആവശ്യപ്പെടുന്നത്. തൃഷ ആ ചിത്രം പുറത്ത് വിട്ടത് ഇവരുടെ ബന്ധം പറയാതെ പറയാൻ ആണെന്നും ആരാധകർ പറയുന്നു.

വർഷങ്ങൾക്ക് മുമ്പ് വ്യവസായി വരുൺ മന്യനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരും ഈ വിവാഹം വേണ്ടെന്ന് വെച്ചു. പിന്നീടൊരു വിവാഹത്തിന് നടി ഇതുവരെ തയ്യാറായിട്ടുമില്ല. വിവാഹ മോചനത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും അനുയോജ്യമായ ആളെ കണ്ടാലേ വിവാഹം കഴിക്കൂ എന്നുമാണ് അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് ഒരിക്കൽ തൃഷ പറഞ്ഞത്.

അടുത്തിടെ, ‘ചെയ്യാരു ബാലു’ എന്ന സിനിമാ നിരൂപകൻ തൃഷയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ചർച്ചയായിരുന്നു. തൃഷയുടെ പണത്തിനു വേണ്ടി താരത്തിനെ വിവാഹം ചെയ്യുന്നതിൽ നിന്നും അമ്മയാണ് തടയുന്നത് എന്നായിരുന്നു ചെയ്യാറു ബാലു പറഞ്ഞിരുന്നത്. എന്നാൽ തൃഷയുടെ അമ്മ പറഞ്ഞത് അവൾ ഒരു അഭിനേത്രിയാണ്. പക്ഷേ അവൾ വിവാഹം ചെയ്യണമെന്നും കുട്ടികളെ വളർത്തണമെന്നും എനിക്കാഗ്രഹമുണ്ട്. ഉടൻ തന്നെ അവളുടെ വിവാഹത്ത കുറിച്ചുള്ള വിവരം പുറത്തു വരുമെന്നായിരുന്നു അന്ന് പറഞ്ഞത്.

അതിനു ശേഷം പ്രശസ്ത നിർമ്മാതാവും കോടീശ്വരനുമായ വരുൺ മനിയനുമായി വിവാഹ നിശ്ചയവും നടന്നു. എന്നാൽ രണ്ട് കുടുംബങ്ങൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ആ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. മാതാപിതാക്കൾ തീരുമാനിച്ച പക്കാ അറെയ്ഞ്ച്ഡ് മാരേജായിരുന്നു, മുതിർന്നവർ തന്നെയാണ് ഈ വിവാഹം മുടക്കിയതും എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് തൃഷയുടെ അമ്മ അന്ന്സംസാരിച്ചത്.

ഇതിന് ശേഷം തെലുങ്ക് നടൻ റാണ ദഗുബതിയുമായി തൃഷ പ്രണയത്തിലായി. ഇരുവരും പൊതുവേദികളിലെല്ലാം ഒരുമിച്ച് എത്താറുണ്ടായിരുന്നു. റാണയും തൃഷയും ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നു. ആ പ്രണയവും വിവാഹത്തിൽ എത്തിയില്ല. പിന്നീടാണ് തൃഷ തന്റെ ബാല്യകാല സുഹൃത്തായ സിമ്പുവുമായി അടുത്തത്. എന്നാൽ, തൃഷയുമായി പ്രണയത്തിലാണെന്ന് സിമ്പു എവിടെയും പറഞ്ഞിട്ടുമില്ലെന്ന് അദ്ദേഹം പറയുന്നു. തുടർച്ചയായി പ്രണയങ്ങൾ പരാജയപ്പെട്ടതാകാം തൃഷ പിന്നീട് ഒരു വിവാഹത്തിന് തയ്യാറാകാത്തതെന്നും ചെയ്യാറു ബാലു പറയുന്നു.

മാത്രമല്ല, പൊതുവേ ടോളിവുഡ് ആക്ടേഴ്സിന്റെ കുടുംബത്തിലേക്ക് വിവാഹം കഴിച്ച് പോകുന്നത് അത്ര എളുപ്പമല്ല. എന്ത് തീരുമാനം ആണെങ്കിലും അവർ കുടുംബം ഒരുമിച്ചാണ് കാര്യങ്ങൾ തീരുമാനിച്ച് ഉറപ്പിക്കുന്നത്. അങ്ങനെ റാണയിൽ നിന്ന് തൃഷയെ പൂർണമായും അകറ്റുകയും തെലുങ്ക്സിനിമകളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. മാത്രമല്ല ഹൈദരബാദിലേയ്ക്കുള്ള വരവും അവസാനിപ്പിച്ചു എന്നാണ് ചെയ്യാറു ബാലു പറയുന്നത്.

മുപ്പത്തിയെട്ടുകാരനായ റാണ ദഗുബാട്ടി സംരംഭകയായ മിഹീകയെ 2020ലാണ് വിവാഹം ചെയ്തത്. തൃഷയുമായി പ്രണയത്തിലായിരുന്നുവെന്ന് കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോൾ റാണ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തു. തൃഷയുമായി ഡേറ്റിംഗിലായിരുന്നുവെന്നും എന്നാൽ പിന്നീട് ബന്ധം മുന്നോട്ട് പോയില്ലെന്നും റാണ പറഞ്ഞിരുന്നു.

കരിയറിലെ തിരക്കുകളാണത്ര ഇരുവരുടേയും ബന്ധത്തെ ബാധിച്ചത്. തൃഷ താമസിക്കുന്നത് ചെന്നെെയിലാണ്. റാണ ഹൈദരാബാദിലും. സിനിമാ തിരക്കുകൾ മൂലം രണ്ട് പേർക്കും പരസ്പരം കാണാൻ പറ്റാത്ത സാഹചര്യമുണ്ടായി പ്രണയത്തിൽ വിള്ളൽ സംഭവിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ജനനായകൻ ആണ് വിജയുടെ റിലീസ് ചെയ്യാനുള്ള സിനിമ. ഈ സിനിമയ്ക്ക് ശേഷം സിനിമാ രംഗം വി‌ട്ട് രാഷ്ട്രീയത്തിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാനാണ് വിജയുടെ തീരുമാനം. എന്നാൽ വിജയിയ്ക്കൊപ്പം തൃഷ കൂടി അഭിനയം ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അടുത്തകാലത്തായി സിനിമയിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ തൃഷ സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി നിറഞ്ഞു നിൽക്കുകയാണ്.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ എന്ന സിനിമയിൽ ഗംഭീര പ്രകടനമാണ് നടി കാഴ്ചവെച്ചത്. അതുപോലെ കൈനിറയെ സിനിമകളാണ് തൃഷയെ തേടിയെത്തുന്നത്. പക്ഷേ അതൊന്നും തനിക്ക് വേണ്ടെന്നും വിജയുടെ പാർട്ടിയിൽ ചേരുന്നതിന് വേണ്ടി അഭിനയം ഉപേക്ഷിക്കാനും നടി തയ്യാറായിരിക്കുകയാണെന്ന് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. സിനിമ വിടുകയാണെന്ന് തൃഷ അമ്മയോടാണ് പറഞ്ഞത്.

എന്നാൽ അത് സാധ്യമല്ലെന്നും സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തൃഷയോട് അമ്മ പറഞ്ഞു. എന്നാൽ അമ്മയുടെ വാക്കുകൾ മറികടന്ന് തൃഷ സിനിമ വിടാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് വിശ്വസിക്കാൻ ആരാധകർക്ക് സാധിച്ചിട്ടില്ല. സിനിമയിൽ നിന്ന് നല്ലൊരു ഇടവേളയെടുത്ത തൃഷ ഇപ്പോൾ വിജയചിത്രങ്ങളിലൂടെ മുൻനിരയിൽ തിളങ്ങി നിൽക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ ഒരിക്കലും തൃഷ ഇത്തരത്തിലൊരു തീരുമാനത്തിലെത്തില്ലെന്നാണ് ആരാധകർ പറയുന്നത്.

തമിഴ് താരമെന്ന് അറിയപ്പെടുമ്പോഴും മലയാളി ബന്ധം കൂടിയുണ്ട് തൃഷയ്ക്ക്. പാലക്കാട്ടെ അയ്യർ ഫാമിലിയിലാണ് തൃഷയുടെ മാതാപിതാക്കൾ ജനിച്ചു വളർന്നത്. തൃഷയുടെ അച്ഛൻ കൃഷ്ണനും അമ്മ ഉമ്മയും ഏറെനാൾ ജീവിച്ചത് പാലക്കാട്ടെ കൽപ്പാത്തിയിലാണ്. പിന്നീടാണ് ഇവർ ചെന്നൈയിലേക്ക് താമസം മാറിയത്. പ്രിയദർശനാണ് ആദ്യമായി തൃഷയെ സിനിമയിലേക്ക് പരിചയപ്പെടുത്തുന്നതും.

പ്രിയദർശന്റെ ‘ലേസ ലേസ’ എന്ന ചിത്രത്തിനു വേണ്ടിയാണ് തൃഷ ആദ്യമായി കരാർ ഒപ്പിടുന്നത്. എന്നാൽ പലവിധ കാരണങ്ങളാൽ ചിത്രം വൈകിപ്പോവുകയായിരുന്നു. സൂര്യയെ നായകനാക്കി അമീർ സുൽത്താൻ സംവിധാനം ചെയ്ത ‘മൗനം പേശിയതേ’ ആണ് റിലീസിനെത്തിയ ആദ്യ തൃഷ ചിത്രം. നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും തൃഷ അരങ്ങേറ്റം കുറിച്ചു. ക്രിസ്റ്റൽ ആൻ എന്ന ആംഗ്ലോ ഇന്ത്യൻ കഥാപാത്രത്തെയാണ് തൃഷ ചിത്രത്തിൽ അവതരിപ്പിച്ചത്.

Vijayasree Vijayasree :