കേരള രഞ്ജി ക്രിക്കറ്റ് ടീമിൽ തമ്മിലടി; 13 താരങ്ങൾ കത്ത് നൽകി !!

കേരള രഞ്ജി ക്രിക്കറ്റ് ടീമിൽ തമ്മിലടി; 13 താരങ്ങൾ കത്ത് നൽകി !!

കേരളം രഞ്ജി ടീം ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ ടീമിൽ പടയൊരുക്കം. പ്രശസ്‌ത സ്പോർട്സ് മാസികയായ ‘സ്പോർട്സ് സ്റ്റാറി’ന്റെ റിപ്പോർട്ട് പ്രകാരം സച്ചിൻ ബേബിയുടെ ക്യാപ്റ്റൻസിയിൽ അസന്തുഷ്ടരായ 13 താരങ്ങൾ ക്യാപ്റ്റനെ മാറ്റണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന് കത്ത് നൽകിയിട്ടുണ്ട്. കത്തിൽ 15 ആളുകളുടെ പേരുണ്ടെങ്കിലും 13 പേർ മാത്രമേ കത്തിൽ ഒപ്പ് വെച്ചിട്ടുള്ളു.

സച്ചിന്‍ ബേബി ഏകാധിപത്യ നയമാണ് ടീമിൽ വെച്ചുപുലര്‍ത്തുന്നതെന്നാണ് കത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ കേരളം ക്വാര്‍ട്ടറില്‍ വിദര്‍ഭയോട് പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. കേരളത്തിന്റെ രഞ്ജിയിലെ ഏറ്റവും മികച്ച പ്രകടന സമയത്ത് ടീമിനെ നയിച്ച താരത്തിനെതിരെ ഇത്തരത്തിലൊരു പരാതി ടീമില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇത് കേരളത്തിന്റെ കളിക്കളത്തിലെ പ്രകടനത്തെയും ബാധിക്കുമെന്നാണ് കരുതുന്നത്. പുതിയ സീസണില്‍ ഏറെ പ്രതീക്ഷയോടെ എത്തുന്ന കേരളത്തിനു ഇത്തരത്തില്‍ ടീമിനുള്ളിലെ ചേര്‍ച്ചയില്ലായ്മ തിരിച്ചടിയാകുവാനുള്ള സാധ്യത ഏറെയാണ്. വിജയങ്ങളുടെ ഖ്യാതി സ്വയം ഏറ്റെടുക്കുകയും പരാജയങ്ങള്‍ മറ്റു താരങ്ങളിലേക്ക് അടിച്ചേല്പിക്കുകയും ചെയ്യുകയാണ് സച്ചിന്‍ ബേബി എന്ന് കത്തില്‍ ആരോപിക്കുന്നതായി സ്പോര്‍ട്സ് സ്റ്റാര്‍ വ്യക്തമാക്കി.


Dissent Kerala team against Sachin baby

Abhishek G S :