ഷെയിൻ നിഗം എന്നെപ്പോലെയാവരുത്;ഡിസ്‌കോ രവീന്ദ്രന്റെ വാക്കുകൾ!

പാട്ടും നൃത്തവും എന്നുവേണ്ട കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി മാക്‌സിമം പരിശ്രമിക്കുന്ന കലാകാരനാണ് ഡിസ്‌കോ രവീന്ദ്രന്‍. ഡാന്‍സ്, വില്ലന്‍ റോളുകളില്‍ തന്നെ കാണാനാണ് ജനങ്ങള്‍ക്ക് ഇഷ്ടം. കുറച്ചു കാലമായി വെള്ളിത്തിരയില്‍ നിന്നും അപ്രത്യക്ഷമായ താരം ഇപ്പോള്‍ സിനിമാ ചര്‍ച്ചകളിലും മേളകളിലും സജീവസാന്നിധ്യമാണ്.താരമായിക്കഴിഞ്ഞ് ആ പദവി നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍ അതിന് ഒരുപാട് സ്ട്രെയ്ന്‍ എടുക്കണമെന്നാണ് രവീന്ദ്രന്‍ പറയുന്നത്. യുവനടന്‍ ഷെയ്ന്‍ നിഗത്തെ കണ്ടാല്‍ പറയാന്‍ ഒരു ഉപദേശവും രവീന്ദ്രന്‍ കരുതിയിട്ടുണ്ട്.

ഡിസ്‌കോ രവീന്ദ്രന്റെ വാക്കുകൾ ഇങ്ങനെ..

‘താരമായിക്കഴിഞ്ഞ്, പിന്നീട് ആ പദവി നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍ അതിന് ഒരുപാട് സ്ട്രെയ്ന്‍ എടുക്കണം. ഓവര്‍ നൈറ്റ് സ്റ്റാര്‍ ആയ ആളാണ് ഞാന്‍. ഉഴപ്പിന്‍ ആറ്റിറ്റിയൂഡ് ആയിരുന്നു അന്നൊക്കെ. ഒറ്റയടിക്ക് സൂപ്പര്‍താരമാവുകയായിരുന്നു. ഒരു തലൈരാഗം എന്ന ഒറ്റച്ചിത്രത്തിലൂടെയാണത്. 40 അടി ഉയരത്തിലുള്ള കട്ടൗട്ടിലാണ് ഞാനും കമലഹാസനും ഒരുമിച്ചുള്ള ചിത്രം നാട്ടില്‍ ഹിറ്റായത്. അല്ലാതെ കഷ്ടപ്പെട്ട് സിനിമയില്‍ വന്നയാളേ അല്ല.’ ക്ലബ് എഫ് എം സ്റ്റാര്‍ ജാമില്‍ സംസാരിക്കവേ രവീന്ദ്രന്‍ പറഞ്ഞു.

സൂപ്പര്‍താരമായിരുന്നു എന്ന നിലയില്‍ ഷെയ്ന്‍ നിഗമിന് എന്ത് ഉപദേശം നല്‍കും എന്ന ചോദ്യത്തിന് ‘എന്നെപ്പോലെയാവരുത്’ എന്നു പറയുമെന്നായിരുന്നു രവീന്ദ്രന്റെ മറുപടി. ‘കൃത്യമായി കാര്യങ്ങള്‍ പഠിച്ച് സിനിമയെക്കുറിച്ച് അറിഞ്ഞ് നല്ല നടനാകാനുള്ള പരിശ്രമങ്ങള്‍ നിരന്തരം ചെയ്തു കൊണ്ടിരിക്കുക. അല്ലാതെ എന്നെപ്പോലെയാവരുത് എന്നു ഞാന്‍ പറയും.’ രവീന്ദ്രന്‍ പറഞ്ഞു.

disco raveendren about shane nigam

Vyshnavi Raj Raj :