ഇമ്രാന്‍ ഖാന്റെ കാസ്റ്റിങ് അബദ്ധമായി പോയി, കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; ലക്കിന്റെ പരാജയത്തെ കുറിച്ച് സംവിധായകന്‍ സോഹം ഷാ

‘ലക്ക്’ എന്ന ചിത്രത്തിലെ നടന്‍ ഇമ്രാന്‍ ഖാന്റെ കഥാപാത്രം ജനങ്ങള്‍ അംഗീകരിച്ചില്ലെന്ന് സംവിധായകന്‍ സോഹം ഷാ. അത് ചിത്രത്തെ ബാധിച്ചെന്നും ക്ലൈമാക്‌സിലും പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2009 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇമ്രാന്‍ ഖാന്‍, മിഥുന്‍ ചക്രവര്‍ത്തി, സഞ്ജയ് ദത്ത്, ശ്രുതി ഹാസന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

‘ലക്ക് എന്ന ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, നടന്‍ ഇമ്രാന്‍ ഖാന്റെ കാസ്റ്റിങ് അബദ്ധമായി പോയെന്ന് തോന്നുന്നു. ഇമ്രാന്‍ ഖാന്‍ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ചേരില്ല.

ചിത്രത്തിലേക്ക് അദ്ദേഹത്തെ കാസ്റ്റ് ചെയ്തത് തെറ്റായി പോയി. കാരണം അദ്ദേഹത്തെ ആക്ഷന്‍ ഹീറോയായി പ്രേക്ഷകര്‍ അംഗീകരിക്കില്ല. ഈ വിഷയത്തില്‍ ആരേയും കുറ്റപ്പെടുത്തേണ്ടതില്ല. കാരണം ഇത് എന്റെ ചിത്രമാണ് എന്റെ കുഞ്ഞ്. ഞാനെടുത്ത തീരുമാനം

ചിത്രത്തിന്റെ ക്ലൈമാക്‌സിനേയും സംവിധായകന്‍ വിമര്‍ശിച്ചു. ‘വിചാരിച്ചത് പോലെ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ കഴിഞ്ഞില്ല. എഴുതിയ തിരക്കഥ വളരെ മികച്ചതായിരുന്നു. എന്നാല്‍ ചിത്രീകരിക്കുന്ന വേളയില്‍ ചില മാറ്റങ്ങള്‍ വരുത്തി.

ഇത് സിനിമയാണ്. ജയപരാജയങ്ങള്‍ ആര്‍ക്കും ഉറപ്പിക്കാന്‍ കഴിയില്ല’ സോഹം ഷാ പറഞ്ഞു. ‘കര്‍തം ഭുഗ്തം’ സോഹം ഷായുടെ ഏറ്റവും പുതിയ ചിത്രം. ആണ് മെയ് 17നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Vijayasree Vijayasree :