എന്റെ സിനിമയോടുള്ള ശത്രുതയാണിത്; ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് പഴയതലമുറയിലെ സംവിധായകർ; സിദ്ദിഖ്

മാമാങ്കത്തിന് പിന്നാലെ സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബിഗ് ബ്രദറിനും സൈബര്‍ ആക്രമണം. എന്നാൽ ആക്രമണം ആസൂത്രിതമാണെന്ന് സംവിധായകന്‍ സിദ്ദിഖ് തുറന്നടിക്കുന്നു. മനോരമ ന്യൂസ് നേരേ ചൊവ്വേയിലാണ് ഈ കാര്യം തുറന്ന് പറഞ്ഞത് . എന്റെ സിനിമയോടുള്ള ശത്രുതയാണിതെന്നും ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നതും പഴയതലമുറയിലെ സംവിധായകരാണെന്നും സിദ്ദിഖ് പറയുന്നു

”എന്റെ സിനിമയോടുള്ള ശത്രുതയാണിത്. ഞാൻ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുത. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാൽ ആർക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നതും പഴയതലമുറയിലെ സംവിധായകരാണ്.’–സിദ്ദിഖ് പറഞ്ഞു.

‘ഒരു നടൻ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അത് എത്രത്തോളം സത്യമെന്ന് അറിയില്ല. ‘മിമിക്രി സിനിമയിൽ നിന്നും ഞങ്ങൾ മൂന്നാല്പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്, ദയവുചെയ്ത് മിമിക്രി കഥയുമായി തന്റെ അടുത്തേക്ക് വരരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമീപനമുള്ള സ്ഥലത്താണ് ഞങ്ങൾ ഇങ്ങനെ നിൽക്കുന്നത്.’–സിദ്ദിഖ് പറഞ്ഞു

director siddique

Noora T Noora T :