വന്‍ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ശേഷം തീയേറ്ററുകളിലെത്തിയ ‘ഒരു അഡാറ് ലവ്വി’ന് ശേഷം പാത്തു വെഡ്‌സ് ഫ്രീക്കന്‍ ഒരുക്കാനൊരുങ്ങുകയാണ് സംവിധായകന്‍ ഒമര് ലുലു.
ഒരു അഡാറ് ലവ്വിലൂടെ ശ്രദ്ധേയയായ നൂറിന്‍ ഷെരീഫാണ് ചിത്രത്തിലെ നായിക. അസ്ലം അഫ്‌നാദ് എന്ന പുതുമുഖമാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഒമര് ലുലുവിന്റെ മറ്റെല്ലാ ചിത്രങ്ങളെയും പോലെ ഈ ചിത്രവും പ്രണയകഥയാണ് പറയുന്നതെന്നാണ് വിവരം. ചിത്രത്തില് 90 ശതമാനവും പുതുമുഖങ്ങളായിരിക്കുമെന്നും സംവിധായകന് ഒമര്‌ലുലു വെളിപ്പെടുത്തിയിട്ടുണ്ട്.
ബാബു ആന്റണിയെ നായകനാക്കി ഒമര് ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര് അണിയറയില്‍ പുരോഗമിക്കുകയാണ്. ബിഗ് ബജറ്റ് മാസ് ചിത്രമാണ് പവര് സ്റ്റാര്. ചിത്രത്തിനായി സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത് ഹോളിവുഡില്‍ നിന്നുള്ള സ്റ്റണ്ട് മാസ്‌റ്റേഴ്‌സ് ആയിരിക്കും. ഈ വര്ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. ഈ ചിത്രത്തിന് ശേഷമാകും നൂറിന്‍ നായികയാകുന്ന പുതിയ ചിത്രം ഒരുക്കുക.
Director Omar Lulu Declare his new movie Pathu Weds Freekan