വിദ്യാഭ്യാസമില്ലാത്ത കച്ചറകള്‍ക്കും ഗുണ്ടകള്‍ക്കും വിദ്യാഭ്യാസമുള്ളവരോടുള്ള അടങ്ങാത്ത അസൂയയും കൊടിയ പകയുമാണ്; എം എ നിഷാദ്

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായി നടന്ന അക്രമത്തില്‍ സിഇനിമ സാമൂഹ്യ മേഖലയിൽ നിന്ന് നിരവധി പേരാണ് ഇതിനോടകം പ്രതികരണവുമായി രംഗത്ത് എത്തിയത്. എന്നാൽ ഇപ്പോൾ ഇതാ വിമര്‍ശനവുമായി സംവിധായകന്‍ എം എ നിഷാദ്.

വിദ്യാഭ്യാസമില്ലാത്ത കച്ചറകള്‍ക്കും ഗുണ്ടകള്‍ക്കും വിദ്യാഭ്യാസമുള്ളവരോടുള്ള അടങ്ങാത്ത അസൂയയും കൊടിയ പകയുമാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്ന് ഫെയ്‌സ്ബുക്കില്‍ സംവിധായകന്‍ കുറിച്ചു. ന്യൂ ഇന്ത്യ ഗ്ലോബല്‍ നാസി എഫക്ടെന്നും ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

എബിവിപിയുടെ നേതൃത്വത്തിലുള്ള മുഖംമൂടി ധരിച്ച അക്രമി സംഘമാണ് ഹോസ്റ്ററിലും ക്യാമ്പസിലും മാരകായുധങ്ങളുമായി മൂന്നു മണിക്കൂറോളം അഴിഞ്ഞാടിയത്.പരുക്കേറ്റ നരിവധി പേര്‍ എംയിസിലും മറ്റും ചികില്‍സയിലാണ്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഡല്‍ഹി പൊലീസ് ആസ്ഥാനത്തും മറ്റും നടക്കുന്ന പ്രതിഷേധം തുടരുകയാണ്.

ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ലെന്നാണ് മഞ്ജു പ്രതികരിച്ചത്.

director mm nishad

Noora T Noora T :