കന്മദത്തിൽ ലാലിന്റെ അഭിനയം മോശമായിരുന്നു !! തുറന്നു പറച്ചിലുമായി താരം രംഗത്ത്

കന്മദത്തിൽ ലാലിന്റെ അഭിനയം മോശമായിരുന്നു !! തുറന്നു പറച്ചിലുമായി താരം രംഗത്ത്

കന്മദം സിനിമയിൽ തന്റെ അഭിനയം മോശമായിരുന്നുവെന്ന് നടനും സംവിധായകനുമായ ലാൽ. മോഹൻലാൽ ആ വേഷം ഗംഭീരമാക്കിയെങ്കിലും തനിക്ക് അതിനൊപ്പമെത്താൻ സാധിച്ചില്ലെന്നും, ഇന്നും അതോർത്തു സങ്കടപെടാറുണ്ടെന്നും ലാൽ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.

മോഹൻലാൽ, മഞ്ജുവാരിയർ, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസ് സംവിധാനം നിർവഹിച്ച് 1998 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായമായിരുന്നു നേടിയത്. ഈ സിനിമയിലെ മികച്ച പ്രകടനത്തിന് മഞ്ജുവാര്യർക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ് എന്നിവ ലഭിക്കുകയുമുണ്ടായി.

ചിത്രത്തിലെ ജോണി എന്ന ലാലിൻറെ കഥാപാത്രം അന്ന് മികച്ച അഭിപ്രായം നേടിയിരുന്നു. മോഹൻലാലിനൊപ്പം മികച്ച പ്രകടനം ലാൽ നടത്തിയെങ്കിലും തനിക്ക് ആ കഥാപാത്രം അത്ര മികച്ചതാണെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

പലരും മോഹൻലാലിനേക്കാൾ ഗംഭീരമായെന്ന് എന്നോട് പറഞ്ഞു. പക്ഷെ, എന്റെ ബുദ്ധി വെച്ച് ആലോചിക്കുമ്പോൾ എനിക്കറിയാം അത് തെറ്റാണെന്ന്. ആ കഥയും കഥാപാത്രവും മികച്ചതായിരുന്നു. മോഹൻലാൽ, മഞ്ജു വാരിയർ തുടങ്ങി വലിയ ഒരു സപ്പോർട്ടും ഉണ്ടായിരുന്നു. പക്ഷെ, ആ കഥാപാത്രം അത്ര മികച്ചതാക്കാൻ എനിക്ക് സാധിച്ചില്ല – ലാൽ പറയുന്നു.


Director Lal about his acting in Kanmadham

Abhishek G S :