ടൊയോട്ടയുടെ അത്യാഡംബര എംപിവി മോഡലായ വെല്‍ഫയര്‍ സ്വന്തമാക്കി സംവിധായകന്‍ ജോഷി; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ വാഹനത്തിന്റെ മാസ് ലുക്ക് വീഡിയോ

മലയാള സിനിമയക്ക് ഒട്ടനവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി. ഇപ്പോഴിതാ അദ്ദേഹം സ്വന്തമാക്കിയ പുതിയ വാഹനത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ടൊയോട്ടയുടെ അത്യാഡംബര എംപിവി മോഡലായ വെല്‍ഫയറാണ് ജോഷി സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ തന്നെ മുന്‍നിര പ്രീ ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ ഹര്‍മന്‍ മോട്ടോഴ്‌സില്‍ നിന്നാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

തന്റെ പുതിയ വാഹനത്തിന്റെ മാസ് ലുക്ക് വീഡിയോ ജോഷി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് തമിഴ്‌നാട്ടില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത വാഹനമാണ് ഹര്‍മന്‍ മോട്ടോഴ്‌സ് വഴി സ്വന്തമാക്കിയിരിക്കുന്നത്. 2020 ഫെബ്രുവരിയിലാണ് ടൊയോട്ടയുടെ വെല്‍ഫയര്‍ എം.പി.വി. ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. അത്യാഡംബര ഫീച്ചറുകളുള്ള ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില90.80 ലക്ഷം രൂപയായാണ്.

പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകളും ഇലക്ട്രോണിക് ഫുട്ട്‌റെസ്റ്റും ഉള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയറില്‍ ഉള്ളത്.

പിന്‍ സീറ്റ് യാത്രക്കാരുടെ വാഹനം എന്ന് വിശേഷിപ്പിക്കാവുന്ന മോഡലാണ് ടൊയോട്ട വെല്‍ഫയറിനുള്ളത്. ബ്ലാക്ക്‌വുഡന്‍ ഫിനീഷില്‍ വെല്‍ഫെയറിന്റെ അകത്തളം ഗംഭീരമായി ഡിസൈന്‍ ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളായ 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയും ഇന്റീരിയര്‍ ഡിസൈനിനുണ്ട്.

ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം തന്നെ 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വെല്‍ഫയറിന്റെ കരുത്ത്. 2494 സിസിയുള്ള എന്‍ജിനും 115.32 ബി എച്ച് പി പവറും 198 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ കരുത്ത് വീണ്ടും കൂട്ടും. സിവിടി ട്രാന്‍സ്മിഷന്‍ വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്ത് നല്‍കും. കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങളും വെല്‍ഫയറിന്റെ മറ്റൊരു പ്രത്യേകതയാണ്.

Vijayasree Vijayasree :