ജോർദാനിൽ നിന്ന് ഈസ്റ്റർ ആശംസകളുമായി സംവിധായകൻ ബ്ലെസി

ജോർദാനിൽ നിന്ന് ഈസ്റർ ആശംസകളുമായി സംവിധായകൻ ബ്ലെസി. ഹാപ്പി ഈസ്റ്റര്‍ എന്ന് കുറിച്ചുകൊണ്ട് ലൊക്കേഷനിൽ നിന്നും ചിരിച്ച മുഖവുമായൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലാണ് ബ്ലെസി ചിത്രം പങ്കുവെച്ചിരിക്കുന്നത്

ആടുജീവിതം ചിത്രീകരണത്തിനായി ജോര്‍ദാനിലെത്തിയ പൃഥ്വിരാജും സംഘവും കൊറോണയുടെ പശ്ചത്താലത്തിൽ ഷൂട്ടിങ്ങ് റദ്ദാക്കിയതിനെ തുടര്‍ന്ന് അവിടെ കുടുങ്ങി കിടക്കുകയാണ്

സംവിധായകന്‍ ബ്ലെസിയും താനും മറ്റ്അ ണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ജോര്‍ദാനിലാണെന്നും തങ്ങള്‍ സുരക്ഷിതരാണെന്നും അടുത്തിടെ നടൻ പൃഥ്വിരാജും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.കഴിഞ്ഞ മാസം 29-നാണ് പൃഥ്വി ചിത്രീകരണത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോയത്.

ഭക്ഷണത്തനും താമസത്തിനും അവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. തീർത്തും സുരക്ഷിതരാണ്. പൃഥ്വിയെ വിളിച്ചുവെന്നും എല്ലാ കാര്യത്തിലും ഇന്ത്യൻ സർക്കാരിന്റെ സഹായം ലഭിയ്ക്കുന്നുണ്ടെന്നും വ്യക്തമമാക്കിയതായി മല്ലിക സുകുമാരനും എത്തിയിരുന്നു

director blessy

Noora T Noora T :