ആ വിമാനത്തിൽ നിന്നും തിരിച്ച് ഇറങ്ങിയപ്പോൾ കൂടെ വരാൻ ഈ അപ്സരസ്സും കൂട്ടിന് ഉണ്ടായിരുന്നു; വിവാഹവാർഷിക ദിനത്തിൽ കുറിപ്പുമായി ഭദ്രൻ

വിവാഹവാർഷിക ദിനത്തിൽ സംവിധായകൻ ഭദ്രൻ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. ഭദ്രന്റെയും ഭാര്യ ടെസ്സിയുടെയും വിവാഹ വാർഷികമാണിന്ന്. പ്രിയപ്പെട്ടവൾക്ക് ആശംസകളറിയിച്ച് ഭദ്രൻ ചിത്രം ഷെയർ ചെയ്തിരിക്കുകയാണ്.

“ഒരു ഡാക്കോട്ട പ്ലയിനിലെ എൻ്റെ ആദ്യത്തെ പ്ലയിൻ യാത്ര. ആ വിമാനത്തിൽ നിന്നും തിരിച്ച് ഇറങ്ങിയപ്പോൾ കൂടെ വരാൻ ഈ അപ്സരസ്സും കൂട്ടിന് ഉണ്ടായിരുന്നു” ഭദ്രൻ കുറിച്ചു. വിവാഹ ദിവസം പകർത്തിയ ചിത്രമാണ് ഭദ്രൻ കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്.

നാൽപതു വർഷങ്ങൾ സിനിമയിൽ പൂർത്തിയാക്കിയ ചലച്ചിത്രപ്രവർത്തകനാണ് ഭദ്രൻ. സ്ഫടികം, അയ്യർ ദി ഗ്രേറ്റ്, അങ്കിൾ ബൺ, പൂമുഖപടിയിൽ നിന്നെയും കാത്ത്, ഉടയോൻ, തുടങ്ങി അനവധി ചിത്രങ്ങൾ ഭദ്രന്റെ സംവിധാനത്തിൽ ഒരുങ്ങി. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രമാക്കിയുള്ളതാണ് ഭദ്രന്റെ മിക്ക സിനിമയും.

ഭദ്രന്റെ സൂപ്പർഹിറ്റ് ചിത്രം സ്ഫടികത്തിന്റെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയേറ്ററുകളിൽ ചിത്രത്തിന്റെ 4K വേർഷൻ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. 2023 ഫെബ്രുവരി 9 നു സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തും.

Noora T Noora T :