ഇപ്പോൾ മമ്മൂട്ടിയെയോ മോഹൻലാലിനെയോ വച്ച്‌ സിനിമ ചെയ്യുമ്പോൾ ഇടക്ക് അവർ പിന്മാറിയാൽ ആ സിനിമ പെട്ടിയിൽ വയ്ക്കണം സംവിധായകൻ – ഭദ്രൻ

നീണ്ട പതിനാലു വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരികെ എത്തുകയാണ് സംവിധായകൻ ഭദ്രൻ. ഏത് സിനിമ ചെയ്യുമ്പോളും അതിനു അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തണം എന്ന് ഭദ്രൻ പറയുന്നു.

“ഓരോ സിനിമ ചെയ്യാന്‍ ആലോചിക്കുമ്പോഴും ആ കഥാപാത്രത്തിന് അങ്ങേയറ്റം യോജിക്കുന്ന വ്യക്തികളെത്തന്നെ കണ്ടുപിടിക്കണം. ആ അഭിനേതാവിന് അപ്പുറം ആ കഥാപാത്രമായി മാറാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് സിനിമ കാണുന്നവര്‍ക്കു തോന്നണം. അതുപോലെ, ഒരു സംവിധായകന്‍ മോഹന്‍ലാലിനെ വച്ച്, അല്ലെങ്കില്‍ മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചെന്നിരിക്കട്ടെ. ഇടയ്ക്കവര്‍ പറയുകയാണ് ‘ഞാന്‍ പിന്‍മാറുന്നു, എനിക്കിത് ചെയ്യാനാകില്ല’ എന്ന്. അങ്ങനെയെങ്കില്‍ ആ പടം പെട്ടിയില്‍ വയ്ക്കാന്‍ തോന്നണം സംവിധായകന്. ‌‌അത്ര കൃത്യത വേണം അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍.

എനിക്ക് ജൂതനിലെ നായകനായ ഇ.ഓ അഥവാ ഇലാഹു കോഹന്‍ ആകാന്‍ സൗബിന് അപ്പുറം മറ്റൊരാള്‍ ഇല്ലെന്നു തോന്നി. സിനിമ തീരുമാനിക്കുമ്പോള്‍ പല മുഖങ്ങളും മനസ്സിലൂടെ വന്നുപോയി. പക്ഷേ ഈ കഥാപാത്രമായി മാറുന്നതിനു വേണ്ട, അവര്‍ക്കാര്‍ക്കും ഇല്ലാത്ത ഹൈ വോള്‍ട്ടേജ് പൊട്ടന്‍ഷ്യല്‍ സൗബിനില്‍ എനിക്കു കണ്ടെത്താനായി. സിനിമയില്‍ ജോജുവും വളരെ വ്യത്യസ്തമായ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. വേറിട്ട ടോണിലാണ് ജോജുവിനെ അവതരിപ്പിക്കുന്നത്. പിന്നെ ഇന്ദ്രന്‍സുമുണ്ട്. റീമ കല്ലിങ്കലാണ് നായിക.

ഞാന്‍ സിനിമ ചെയ്യാതിരുന്ന സമയത്ത് സിനിമയില്‍ എത്തുകയും അവരുടേതായ ഇടം നേടുകയും ചെയ്ത മികച്ച അഭിനേതാക്കളാണ് ഇവരെല്ലാം. എന്നാല്‍പിന്നെ അവരെ വച്ചൊരു സിനിമ ചെയ്തേക്കാം എന്നൊന്നും കരുതി എടുത്ത ചിത്രമല്ല ഇത്. ഒരു കഥ യാദൃച്ഛികമായി കാണുന്നു, അത് പതിയെ വികസിച്ചു വരുന്നതിനിടയില്‍ ഇവരൊക്കെ അതിലേക്കു ഫില്‍റ്റര്‍ ചെയ്യപ്പെട്ടു വീഴുകയായിരുന്നു.

director badran mattel about character selection

Sruthi S :