ദിലീപിനെ നായകനാക്കിയത് കരാർ അടിസ്ഥാനത്തിലാണ് .ദിലീപുമായി ഉള്ളത് പ്രഫഷണൽ ബന്ധം മാത്രം ആണ് -ബി.ഉണ്ണിക്കൃഷ്ണന്‍

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന സിനിമയാണ് ദിലീപിന്റെ കോടതി സമക്ഷം ബാലന്‍.വിക്കന്‍ വക്കീലായി ദിലീപ് എത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് നാല് ആഴ്ചയാവുമ്ബോള്‍ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ്.


ചിത്രം ആയിരം ഷോകള്‍ തികച്ചിരിക്കുകയാണ് ഇപ്പോള്‍. ഇപ്പോഴും നൂറോളം തിയേറ്ററുകളില്‍ ചിത്രം വിജയിച്ച്‌ മുന്നേറുകയാണ്. ദിലീപിന്റെ വക്കീല്‍ വേഷങ്ങള്‍ എപ്പോഴും ആരാധകര്‍ സ്വീകരിക്കാറുണ്ട്. പുറത്തിറങ്ങി നാലാം വാരത്തിലും ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഹ്യൂമര്‍ സ്വഭാവമുള്ള ത്രില്ലര്‍ ചിത്രം ജനങ്ങള്‍ ഏറ്റെടുത്തത് ഭാവിയിലും ഇത്തരം സിനിമകള്‍ ചെയ്യാന്‍ തനിക്ക് പ്രചോദനമാകുമെന്ന് സംവിധായകനായ ബി.ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.


കോടതി സമക്ഷം ബാലന്‍ ഒരു പരീക്ഷണമായാണ് ബി ഉണ്ണികൃഷ്ണന്‍ ചെയ്തത്. അതിന്റെ വിജയത്തില്‍ ആഘോഷിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. സിഎന്‍മയുടെ വിജയത്തെ കുറിച്ച്‌ അദ്ദേഹം പറയുന്നു. ഹ്യൂമര്‍, ത്രില്ലര്‍, ഇമോഷന്‍ ഇതെല്ലാം നിറഞ്ഞ ഒരു പാക്കേജാണ് ഈ സിനിമ. എനിക്ക് വളരെ ഇഷ്ടമാണ് തമാശ പറയുന്നതും കേള്‍ക്കുന്നതും. അത്യാവശ്യം നന്നായിട്ട് ഞാന്‍ എന്റെ ചുറ്റുപാടും ഉള്ളവരെ അനുകരിക്കാറുണ്ട്.ഇതങ്ങനെ ഒന്നു ടെസ്റ്റ് ചെയ്ത സിനിമയാണ്. ഇത് വിജയിച്ച സ്ഥിതിക്ക് ഇനി ഇതുപോലെയുള്ള തമാശ പടങ്ങള്‍ പ്രതീക്ഷിക്കാമെന്നും ഉണ്ണിക്കൃഷ്ണന്‍ അഭിമുഖത്തിൽ പറയുന്നു .

കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയില്‍ 2013ലെ കരാറിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ നായകനാക്കിയതെന്ന് ബി.ഉണ്ണിക്കൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ദിലീപുമായുള്ളത് പ്രൊഫഷണല്‍ ബന്ധമാണ് എന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ദിലീപിനെ സംഘടനയില്‍നിന്ന് പുറത്താക്കിയ തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ല.ആ തീരുമാനം ആദ്യം പറഞ്ഞത് ഞാനാണ് അതിപ്പോ പുനഃപരിശോധിക്കേണ്ട ആവശ്യം എന്താണുള്ളത് .

director b unnikrishnan about kodathi samaksham balan and his upcoming projects

Abhishek G S :