സംവിധായകൻ അരുൺ ഗോപി ഒരു അപകടത്തിന്റെ ഞെട്ടലിലാണ്. അശ്രദ്ധമായി അമിതവേഗത്തിൽ തന്റെ കാറിനെ മറികടന്ന് പോകാൻ ശ്രമിച്ച ലോറി ഇടിച്ച് ജീവൻ നഷ്ടപ്പെടാതിരുന്നത് ബിഎംഡബ്ല്യുവിന്റെ ബലംകൊണ്ടും ഭാഗ്യം കൊണ്ടും മാത്രം. ബി.എം.ഡബ്ല്യുവിലായിരുന്നു അരുണ്‍ഗോപി സഞ്ചരിച്ചിരുന്നത്. “അമിതവേഗത്തില്‍ തന്റെ കാറിനെ മറികടന്ന് പോകാന്‍ ശ്രമിച്ച ലോറിയിടിച്ച് ജീവന്‍ നഷ്ടപ്പെടാതിരുന്നത് ബി.എം.ഡബ്ല്യുവിന്റെ ബലംകൊണ്ടും ഭാഗ്യം കൊണ്ടും മാത്രമാണെ”ന്ന് അരുണ്‍ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസം അരൂരില്‍ നിന്ന് കുടുംബവുമായി കൊച്ചിയിലെ വീട്ടിലേക്ക് പോകുമ്പോൾ രാത്രി 10.45നാണ് അപകടം നടന്നത്.
അരൂരിൽ നിന്ന് കുടുംബവുമായി കൊച്ചിയിലെ വീട്ടിലേക്ക് പോകുമ്പോൾ രാത്രി 10.45 നാണ് അപകടം. കൊച്ചി ലേമെർഡിയൻ ഹോട്ടലിന് മുന്നിലെ പാലത്തിൽ വെച്ച് പുറകിൽ നിന്നു അമിത വേഗത്തിൽ എത്തിയ ലോറി മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കവേ അരുൺ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. വാഹനമിടിച്ചതറിഞ്ഞെങ്കിലും ലോറിയുടെ ഡ്രൈവർ നിർത്താതെ പോയി. തുടർന്നു പൊലീസിന്റെ സഹായത്തോടെ ലോറിയെ പിന്തുടർന്നു പിടിച്ചു.
രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളുടെ സംവിധായകനാണ് അരുൺ ഗോപി.
director arun gopi car accident