ജയാറാം നായകനായി എത്തിയ, ബോക്‌സ് ഓഫീസിൽ ജയറാമിന് ശക്തമായ തിരിച്ചുവരവ് നൽകിയ ചിത്രമായിരുന്നു കാവടിയാട്ടം. അനിയൻ സംവിധാനം ചെയ്ത സിനിമയിൽ ജഗതി ശ്രീകുമാർ, സിദ്ധീഖ്, സുചിത്ര, കൽപ്പന എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴും പലരുടെയും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ അനിയന‍് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടെ ജയറാമിന്റെ ചവിട്ടു കൊണ്ട ഇന്ദ്രൻസ് ഇപ്പോഴും വേദന അനുഭവിക്കുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അമ്പിളി ചേട്ടൻ ഇന്ദ്രൻസിന്റെ ചായക്കടയിൽ വന്നിരിക്കുന്ന സീനുണ്ട്. ആ സമയം ജയറാം ഓടി വരും. തൂക്കിയിട്ടിരുന്ന കുലയിൽ നിന്നും ഒരു പഴം എടുത്തു തിന്നും. ഇന്ദ്രൻസ് എന്തോ ചോദിക്കുമ്പോൾ ജയറാം ചവിട്ടുന്നതാണ് സീൻ. ഇന്ദ്രൻസ് അപ്പോൾ അഭിനയിച്ചു തുടങ്ങിയിട്ടേയുള്ളൂ. ചവിട്ടുന്നതിന് ഒരു ലെങ്ത് ഉണ്ട്. ഫൈറ്റ് ചെയ്യുന്നതിൽ ഒരു ലെങ്ത് ഉണ്ട്. അതൊരു നൊടിയിടെ മാറിയാൽ പോലും പരുക്ക് പറ്റും.
അങ്ങനെ പല ആർട്ടിസ്റ്റുകൾക്കും അടി കൊണ്ടിട്ടുണ്ട്. റിഹേഴ്‌സൽ എടുത്തിട്ടാണ് എടുക്കുന്നത്. പക്ഷെ അയാൾ അൽപ്പം മാറിപ്പോയി. ജയറാമിന്റെ ചവിട്ട് കൊണ്ടു. ഇപ്പോഴും ഇന്ദ്രൻസ് വർഷാവർഷം ആയുർവേദ ചികിത്സ ചെയ്യുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ നല്ല ചവിട്ട് തന്നെയാണ് കിട്ടിയത്. ജയറാമിന്റെ കാലിന് ഭയങ്കര നീളമാണ്. ഇന്ദ്രസ് പക്ഷെ അക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീടാണ് പറയുന്നത്.
ആ അടുത്ത് അവാർഡ് കിട്ടിയപ്പോൾ ഞാൻ വിളിച്ചിരുന്നു. അപ്പോഴാണ് പറഞ്ഞത് ഇപ്പോഴും ആ വേദനയുണ്ടെന്ന്. എന്നാണ് അനിയൻ പറയുന്നത്. 1993ലാണ് കാവടിയാട്ടം പുറത്തിറങ്ങുന്നത്.