ലഹരിക്കടത്ത് കേസ്; തമിഴ് സംവിധായകന്‍ അമീറിനെ എന്‍സിബി ചോദ്യം ചെയ്തത് അഞ്ചുമണിക്കൂറോളം

ഡി.എം.കെ. മുന്‍നേതാവും സിനിമാനിര്‍മാതാവുമായ ജാഫര്‍ സാദിക്ക് മുഖ്യപ്രതിയായ ലഹരി കടത്തുക്കേസില്‍ തമിഴ് സംവിധായകന്‍ അമീറിനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) ചോദ്യംചെയ്തു.

ഡല്‍ഹിയിലെ എന്‍.സി.ബി. ഓഫീസില്‍ നടന്ന ചോദ്യംചെയ്യല്‍ അഞ്ചുമണിക്കൂറോളം നീണ്ടു. അമീര്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രം നിര്‍മിക്കുന്നത് ജാഫര്‍ സാദിക്കായിരുന്നു. ചില ബിസിനസ് ബന്ധങ്ങളും ഇവര്‍ തമ്മിലുണ്ടായിരുന്നുവെന്ന് സംശയമുണ്ട്.

പരുത്തിവീരന്‍, മൗനം പേശിയതേ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്ത് ശ്രദ്ധിക്കപ്പെട്ട അമീറിന്റെ ‘ഇരൈവന്‍ മിക പെരിയവന്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ജാഫര്‍ സാദിക്ക്. ലഹരിക്കടത്തില്‍ നിന്ന് ലഭിച്ച പണമാണ് ഇയാള്‍ സിനിമ നിര്‍മിക്കാന്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്.

25 ലക്ഷത്തോളംരൂപ സാദിക്ക് അമീറിന് നല്‍കിയിരുന്നു. ഇത് കൂടാതെ മുമ്പ് സാദിക്കിന്റെ ഹോട്ടല്‍ ബിസിനസില്‍ അമീര്‍ പങ്കാളിയായിരുന്നുവെന്നും പറയപ്പെടുന്നു.

Vijayasree Vijayasree :