ചെങ്കോലിന്റെ ചരിത്രം; സംവിധാനം പ്രിയദർശൻ,ക്യാമറ സന്തോഷ് ശിവൻ

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുകയാണ്. അന്ന് അമൃത് കാലിന്റെ ദേശീയ ചിഹ്നമായി സെൻഗോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും. പാർലമെന്റിന്റെ പുതിയ കെട്ടിടവും അതേ സംഭവത്തിന് സാക്ഷ്യം വഹിക്കും,പുരോഹിതന്മാർ ചടങ്ങ് ആവർത്തിക്കുകയും പ്രധാനമന്ത്രിയെ സെൻഗോൾ അണിയിക്കുകയും ചെയ്യും. നന്തി ശിരസു പേറുന്ന ചെങ്കോൽ മെയ് 28ന് പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കപ്പെടും.

സി. രാജഗോപാലാചാരിയുടെ നിർദ്ദേശ പ്രകാരം, ചോള രാജവംശത്തിന്റെ അധികാര കൈമാറ്റത്തിന്റെ ഭാഗമായ ചെങ്കോൽ, രാജ്യം ബ്രിട്ടീഷ് ഹസ്തങ്ങളിൽ നിന്നും മോചനം നേടിയ നിമിഷത്തെ പ്രതിനിധീകരിക്കാൻ നിയോഗിക്കപ്പെടുകയായിരുന്നു.

ചെങ്കോലിന്റെ അവിസ്മരണീയ ചരിത്രം ക്യാമറയിലാക്കി ഒരു ചരിത്ര പാഠപുസ്തകമെന്നോണം രാജ്യത്തെ പൗരന്മാർക്ക് മുന്നിൽ അവതരിപ്പിച്ചത് രണ്ടു മലയാളികളാണ് . പ്രിയദർശനും സന്തോഷ് ശിവനും
അപൂർവ ചരിത്രം പേറുന്ന വീഡിയോയുടെ സംവിധായകനായി പ്രിയദർശനും ക്യാമറക്ക് പിന്നിൽ സന്തോഷ് ശിവനുമാണ്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പോസ്റ്റ് ചെയ്ത ട്വീറ്റിൽ ചെങ്കോലിന്റെ ചരിത്രം പേറുന്ന വീഡിയോയും ഉൾപ്പെട്ടിട്ടുണ്ട്.

1947-ൽ അധികാര കൈമാറ്റം സൂചിപ്പിക്കാൻ സി. രാജഗോപാലാചാരിയുടെ അഭ്യർത്ഥന പ്രകാരം തമിഴ്‌നാട്ടിലെ (അന്നത്തെ മദ്രാസ് പ്രസിഡൻസി) തിരുവാവാടുതുറൈ അധീനമാണ് 5 അടി നീളമുള്ള ഗാംഭീര്യമുള്ള ചെങ്കോൽ കമ്മീഷൻ ചെയ്തത്. അത് നിർമ്മിക്കാൻ അധീനത്തിന്റെ മഹാചാര്യന്‍ വുമ്മിടി ബങ്കാരു ചെട്ടിയുടെ കുടുംബത്തെ ഏൽപ്പിച്ചിരുന്നു. വുമ്മിടി എതിർജുലുവും വുമ്മിടി സുധാകറും ചെങ്കോലിന്റെ സൃഷ്ടിയിൽ ഒരു പ്രധാന പങ്ക് വഹിച്ചു.

30 ദിവസം കൊണ്ടാണ് ചെങ്കോൽ സൃഷ്ടിച്ചതെന്ന് വുമ്മിടി ബങ്കാരു ചെട്ടിയുടെ കൊച്ചുമകൻ അമരേന്ദ്രൻ വുമ്മിടി പറഞ്ഞു. “ദേവതകൾക്ക് ആഭരണങ്ങൾ ഉണ്ടാക്കുന്നതിലെ പ്രാവീണ്യവും, ചില പ്രത്യേക പൂജകളും ആചാരങ്ങളും പാലിക്കാനുള്ള പരിചയമുള്ളതിനാൽ ചെങ്കോൽ സൃഷ്ടിക്കാൻ ഞങ്ങളെ ചുമതലപ്പെടുത്തി. 100 പവൻ കനമുള്ള സ്വർണ്ണ ഷീറ്റ് കൊണ്ട് മുഴുവൻ ചെങ്കോലും പൊതിഞ്ഞു,” അമരേന്ദ്രൻ പറഞ്ഞു.

Rekha Krishnan :