സിനിമയും സീരിയലും അന്നമാണ്; അഭിനയം ഒന്ന് തന്നെ; എന്നാൽ ഇൻസ്ട്രിയിൽ നിൽക്കണമെങ്കിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യണം

മിനിസ്‌ക്രീനിലെ ബിഗ് സ്‌ക്രീനിലുമായി തന്റേതായ ഇടം നേടിയെടുത്ത നടനാണ് ദിനേശ് പണിക്കർ. അഭിനയം കൊണ്ടും ശബ്ദവും കൊണ്ടും ഒരുപാട് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചു. മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ സീരിയൽ സിനിമ ജീവിതം തുറന്ന് പറയുകയാണ് അദ്ദേഹം

സീരിയൽ കഥാപാത്രങ്ങളിലൂടെയാണ് തന്നെ കൂടുതൽ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. സീരിയൽ മുഖേനെയാണ് അഭിനയം പഠിച്ചത്. തന്റെ ഉള്ളിൽ അഭിനയം ഉണ്ടെന്നുള്ള സാധ്യത തെളിയിച്ചത് സ്വപ്നം എന്ന സീരിയലിലൂടെയാണെന്നാണ് ദിനേശ് പണിക്കർ പറയുന്നു

അതെ സമയം ബിഗ് ബ്രദർ എന്ന സിനിമയിൽ മോഹൻലാലിൻറെ അച്ഛൻ വേഷം ചെയ്യാൻ സാധിച്ചതിലെ സന്തോഷവും പങ്കുവെച്ചു. ജീവിതത്തിൽ ലഭിച്ചതിൽ പറ്റിയതിൽ ഏറ്റവും വലിയ വേഷമാണ് അതെന്നും അതൊരു ഭാഗ്യമായി കാണുന്നുവെന്നും നടൻ പറയുന്നു

സിനിമ സീരിയൽ ഒന്നിച്ച് കൊണ്ടുപോകണമെന്നുള്ള അഭിപ്രായമാണ് ദിനേശ് പണിക്കറിനുള്ളത് ഇതുരണ്ടും അന്നമാണെന്നും, അഭിനയം ഒന്ന് തന്നെയാണെന്നുമാണ് അദ്ദേഹം പറയുന്നത്. തേടിയെത്തുന്ന കഥാപാത്രങ്ങൾ മികച്ചതാക്കുക. എന്നാൽ സിനിമ ഇൻസ്ട്രിയിൽ നിൽക്കണമെങ്കിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Noora T Noora T :