മലയാളത്തിൽ ഒരുപാട് ആരാധകരുള്ള നടനാണ് ദിലീപ്. ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്ന് ഉയരങ്ങൾ കീഴടക്കി മലയാളസിനിമയുടെ മുൻ നിരയിലെത്താൻ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല. ഇന്നും ദിലീപിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ ഇഷ്ട്ടമുള്ള പ്രേക്ഷകർ ഏറെയാണ്.
ദിലീപിന്റെ ഓരോ പഴയ സിനിമകൾക്ക് ഇന്നും ഒട്ടനവധി ആരാധകരാണ് ഉള്ളത്. എന്നാൽ മറക്കാനാകാത്ത ചിത്രമാണ് സല്ലാപം. ദിലീപിന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഒന്ന്. ലോഹിതദാസ് ആയിരുന്നു ചിത്രം സംവിധാനംചെയ്തത്. പിന്നാലെ ചെയ്ത ചിത്രമാണ് ചക്കരമുത്ത്.
ഇപ്പോഴിതാ ആ സിനിമയിലെ ഒരു വാർത്തയാണ് വൈറലാകുന്നത്. ചക്കരമുത്തിന്റെ ഡബ്ബിങ് സമയത്തുണ്ടായ രസകരമായ ഒരു അനുഭവം സംവിധായകനും പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റുമായ ജിസ് ജോയിയാണ് തുറന്ന് പറഞ്ഞത്.
ചക്കരമുത്ത് എന്ന സിനിമയുടെ ഡബ്ബിങ് ചെയ്യാൻ ലോഹി സാർ തന്നെ നേരിട്ട് വിളിച്ചിരുന്നു. അത്തരത്തിലൊരു വാത്സല്യം എവിടെയോ അദ്ദേഹത്തിന് തന്നോടുണ്ട്. പെട്ടെന്ന് എത്തണമെന്ന് പറഞ്ഞിരുന്നു. അവിടെ എത്തിയപ്പോള്‍ എല്ലാവരുടേയും മുഖം മ്ലാനമാണ് എന്തോ അവിടെ നടന്നിട്ടുണ്ടെന്ന് തോന്നി’ ജിസ് ജോയി പറഞ്ഞു.
ഡബ്ബിങ് തിയേറ്ററില്‍ കയറി ഡബ്ബിങ് തുടങ്ങി. താൻ ഡബ്ബിങ് തിയേറ്ററില്‍ കയറി ഡബ്ബിങ് തുടങ്ങി. ഒരു അഞ്ചേകാലൊക്കെ ആയപ്പോള്‍ ബാക്കിൽ ദിലീപേട്ടന്‍ കൈ കെട്ടി നിക്കുന്നത് കണ്ടു. മറ്റുള്ളവരൊക്കെ ഇരിക്കുകയാണ്. അദ്ദേഹം വരുന്നത് വരേയുള്ള ഒരു ഗ്യാപ്പ് ഫില്ലർ മാത്രമാണ് താനെന്നും അതുകൊണ്ട് തന്നെ ദിലീപിനെ കണ്ടതും നിർത്താമെന്ന് ലോഹി സാറിനോട് പറഞ്ഞെന്നും ജിസ് ജോയി പറഞ്ഞു. എന്നാല്‍ തന്നോട് ഡബ്ബിങ് തുടരാനായിരുന്നു സാറിന്റെ നിർദേശമെന്നും പിന്നാലെ ആറുമണി, ആറേകാല് വരെ ഡബ്ബിങ് പോയിരുന്നെന്നും അദ്ദേഹം തുടർന്നു.
അതേസമയം സത്യത്തിൽ ദിലീപേട്ടനോട് പറഞ്ഞ സമയം നാല് മണിയോ മറ്റോ ആയിരുന്നെന്നും പാവം അദ്ദേഹം എവിടേയോ ഒരു പരിപാടി കഴിഞ്ഞ് എത്തിയപ്പോള്‍ പതിനഞ്ച് മിനുറ്റ് വൈകിയാതായിരുന്നെന്നും ആ ഗ്യാപ്പിലാണ് തന്നെ വിളിച്ച് കയറ്റിയതെന്നും ജിസ് ജോയ് പറയുന്നു. എന്നാൽ തുടങ്ങിയതും ദിലീപേട്ടന്‍ വന്ന് കയറിയെങ്കിലും ദിലീപേട്ടന്‍ കറക്ട് സമയത്ത് വന്നില്ലെന്ന കാരണത്താല്‍ തന്റെ ഡബ്ബിങ് തുടരുകയായിരുന്നെന്നും ജിസ് ജോയ് വെളിപ്പെടുത്തി.
മാത്രമല്ല ലോഹസാറും ദിലീപേട്ടനും തമ്മിലുള്ളത് വലിയ ബന്ധമാണ്. ഒരു അനിയന്‍ ചേട്ടന്‍ ബന്ധമായതിനാൽ തന്നെ പെട്ടെന്ന് തന്നെ പിണങ്ങുകയും ചെയ്തുവെന്നും ലോഹിസാറിന്റെ ഹൃദയത്തിലാണ് ദിലീപേട്ടന്റെ സ്നേഹമെന്നും അദ്ദേഹം പറയുന്നു.