ലഹരി കേസിൽ 4000 പേർ അറസ്റ്റിലായതിൽ ഒരു സിനിമാക്കാരനേ ഉള്ളൂ; ദിലീഷ് പോത്തൻ

സംവിധായകനായും നടനായും പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ദിലീഷ് പോത്തൻ. ഇപ്പോഴിതാ സിനിമയിൽ ക്രമാതീതമായ രീതിയിൽ ല ഹരി ഉപയോഗം ഉണ്ടെന്ന് താൻ കരുതുന്നില്ലെന്ന് പറയുകയാണ് നടൻ. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മേക്കപ്പ് ആർട്ടിസ്റ്റിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് പ്രതികരണം.

ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണ്. പക്ഷെ 4000 പേർ അറസ്റ്റിലായതിൽ ഒരു സിനിമാക്കാരനേ ഉള്ളു. ഡോക്ടർമാരും ബിസിനസുകാരും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളും മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റായി തുടരുന്നു.

അത് ന്യായീകരണം അർഹിക്കുന്നില്ല. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. ഈ സമൂഹത്തിൽ ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കിൽ സിനിമയിലും ഉണ്ടാകും. എങ്കിലും സിനിമയിൽ ക്രമാതീതമായ രീതിയിൽ ലഹരി ഉപയോഗം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല എന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വാഗമൺ റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് രഞ്ജിത്ത് ​ഗോപിനാഥൻ അറസ്റ്റിലാകുന്നത്. വാഗമൺ, കാഞ്ഞാർ ഭാഗത്തെ സിനിമാസെറ്റുകളിൽ ല ഹരി ഉപയോഗിക്കുന്നു എന്ന നാട്ടുകാരുടെ പരാതിയിന്മേലാണ് എക്സൈസ് അന്വേഷണത്തിനിറങ്ങിയത്. ക ഞ്ചാവ് ഉപയോഗിച്ചതിന്റെ തെളിവുകൾ എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

ക ഞ്ചാവ് സൂക്ഷിച്ച സിപ് ലോക്ക് കവറുകൾ, ക ഞ്ചാവ് കുരുക്കൾ എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു. ഇതിനെത്തുടർന്ന് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക അനിശ്ചിത കാലത്തേക്ക് സസ്പെൻഡ്‌ ചെയ്തു. അതീവ വീര്യമേറിയ ഹൈബ്രിഡ് ക ഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

എക്‌സൈസ് വകുപ്പിൻ്റെ ‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. മൂലമറ്റം എക്‌സൈസ് ഇൻസ്‌പെക്ടർ കെ. അഭിലാഷും സംഘവും ആണ് പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം, ജാനേമൻ തുടങ്ങി നിരവധി സിനിമകളിൽ രഞ്ജിത്ത് മേക്കപ്പ്മാനായി രഞ്ജിത്ത് പ്രവർത്തിച്ചിട്ടുണ്ട്.

Vijayasree Vijayasree :