മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. ഇപ്പോൾ മലയാള സിനിമാ ലോകത്തേയ്ക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലാണ് നടൻ. വെല്ലുവിളിയാവുന്നത് താരത്തിനെതിരായ കേസും മറ്റുമാണ്.
‘പ്രിൻസ് ആന്റ് ഫാമിലി’ എന്ന ചിത്രം ഇക്കഴിഞ്ഞ മെയ് 09 ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സോടെ ഓടുന്നത്. നാളുകൾക്ക് ശേഷം ദിലീപിന് ലഭിക്കുന്ന വമ്പിച്ച സ്വീകരണമായിരുന്നു ഈ ചിത്രം. ദിലീപിന്റെ തിരിച്ചു വരവാണിതെന്നായിരുന്നു ഭൂരിഭക്ഷം പ്രേക്ഷകരുടെയും അഭിപ്രായം.
ഇപ്പോൾ ആക്ഷൻ കോമഡി ചിത്രമായ ഭ.ഭ.ബ.യുടെ റിലീസിന് ഒരുങ്ങുന്ന ദിലീപ്, അടുത്തതായി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത് വളരെ കാലമായി മുടങ്ങി കിടന്ന തന്റെ സ്വപ്ന ചിത്രം പറക്കും പപ്പൻ ആണെന്നാണ് റിപോർട്ടുകൾ. കുറച്ചു വർഷങ്ങൾ മുൻപ് പ്രഖ്യാപിക്കുകയും, പിന്നീട് മുടങ്ങി പോവുകയും ചെയ്ത ദിലീപ് ചിത്രമാണ് ഇത്. ഉടൻ തന്നെ ഈ വിവരം, ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ പ്രശസ്ത താരം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പുതിയ വിവരം.
വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പൻ, നർമ്മത്തിൽ പൊതിഞ്ഞ ഒരു സൂപ്പർ ഹീറോ ചിത്രമാണ്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന പ്രോജെക്ടിൽ, ടൈറ്റിൽ കഥാപാത്രമായ പപ്പൻ ആയിട്ടാണ് ദിലീപ് എത്തുക. പ്രശസ്ത താരം വളരെയധികം പ്രതീക്ഷ അർപ്പിച്ചിരുന്ന ചിത്രം ആദ്യം പ്രഖ്യാപിച്ചത് 2018ലാണ്. എന്നാൽ, ദിലീപ് നടിയെ ആക്രമിച്ച കേസിന്റെ നൂലാമാലകളിൽ പെട്ട് പോവുകയും, ബോക്സ് ഓഫീസിൽ താരത്തിന്റെ ചിത്രങ്ങൾക്ക് അടി പതറുകയും ചെയ്തതോടെ, പറക്കും പപ്പൻ അന്ന് താത്കാലികമായി ഉപേക്ഷിച്ചിരുന്നു.
പിന്നീട്, ദിലീപിന്റെ അമ്പത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച്, 2022 ഒക്ടോബർ 27ന് പറക്കും പപ്പൻ ഉറപ്പായും വരുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഒപ്പം, ചിത്രത്തിലെ നായകൻ ദിലീപിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീം അംഗങ്ങൾ പുറത്തു വിട്ടു. മിന്നൽ മുരളിക്ക് മുൻപ്, മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ ചിത്രമായി എത്തേണ്ടിയിരുന്ന പറക്കും പപ്പൻ കുറച്ചു വൈകിയാലും എത്തും എന്നും ദിലീപ് അറിയിച്ചു. പക്ഷെ, പിന്നീട് പല കാരണങ്ങൾ കൊണ്ട് ചിത്രം വീണ്ടും പെട്ടിയിൽ ആയിരുന്നു. എന്നാൽ, പുതിയ റിപോർട്ടുകൾ അനുസരിച്ചു, പറക്കും പപ്പന് ഇപ്പോൾ ശാപ മോക്ഷമായിരിക്കുകയാണ്.
നിനച്ചിരിക്കാതെ പറക്കാനുള്ള സിദ്ധി ലഭിക്കുന്ന പപ്പൻ എന്ന സാധാരക്കാരന്റെ കഥയാണ് ദിലീപിന്റെ സൂപ്പർ ഹീറോ ചിത്രമാണ്. സംവിധായകൻ വിയാൻ വിഷ്ണുവിന്റെ ആദ്യ ചിത്രമായ പറക്കും പപ്പന് തിരക്കഥ എഴുതിയിരിക്കുന്നത് പ്രശസ്ത സംവിധായകനും, തിരക്കഥാകൃത്തും, നടനുമായ റാഫിയാണ്. ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസിനൊപ്പം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസും ചേർന്നാണ് ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികൾ തീർന്ന പ്രൊജക്റ്റിന്റെ പൂജ ചടങ്ങ് ഉടനെ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, ദിലീപിന്റെ പ്രിൻസ് ആൻഡ് ഫാമിലി തിയേറ്ററിൽ മികച്ച വിജയം നേടി ഒടിടിയിലെത്തിയിരിക്കുകയാണ്. പ്രിൻസ് ആൻഡ് ഫാമിലിയുടെ അമ്പതാം ദിവസം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആഘോഷിച്ചത്. വിജയാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ദിലീപ് വളരെ വൈകാരികമായി ആണ് സംസാരിച്ചത്. വലിയ സന്തോഷമുള്ള ദിവസമാണ്. എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ല. ഷേണായീസിൽ നിങ്ങൾക്കൊപ്പം സിനിമ കാണാൻ വന്ന് കേറുമ്പോൾ ഷേണായീസ് തീയേറ്ററിൽ മീശമാധവന്റെ ആഘോഷം നടന്ന ദിവസമാണ് ഓർമ വന്നത്. അതിന് മുമ്പും ഒരുപാട് സിനിമകൾക്ക് വേണ്ടി വന്നിട്ടുണ്ട്.
പക്ഷെ മീശമാധവൻ റിലീസ് ചെയ്ത ദിവസം വൈകുന്നേരം രഹസ്യമായി സിനിമ കാണാൻ വന്നു. പക്ഷെ ഒരാൾ എന്നെ തിരിച്ചറിഞ്ഞു. അതോടെ ആളും ബഹളവുമായി അന്തരീക്ഷം ആകെ മാറി. അവസാനം സിനിമ കാണാൻ വന്ന ആളുകൾ എന്ന എടുത്ത് കൊണ്ട് പോകുന്ന സ്ഥിതിയായി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലാത്ത ദിവസമാണ് അത്. ഷേണായീസ് എന്നും എന്റെ ജീവിതത്തോട് അടുത്തുനിൽക്കുന്ന തീയേറ്ററാണ്. കവിതയിലും ഷേണായീസിലുമായി പലതവണ മുമ്പും ഞാൻ വന്നിട്ടുണ്ട്. സിനിമകൾ കണ്ടിട്ടുണ്ട്.
അന്നൊന്നും മലയാള സിനിമയിലേക്ക് വന്ന് ഹീറോയായി മാറി ആ സിനിമകൾ ഇവിടെ പ്രദർശിപ്പിക്കും എന്നൊന്നും കരുതിയിട്ടില്ല. ഇങ്ങനെയൊക്കെ നടന്നിരുന്നുവെങ്കിൽ എന്ന് അന്ന് ആഗ്രഹമുണ്ടായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് പ്രിൻസ് ആൻഡ് ഫാമിലി അമ്പതാം ദിവസം ആഘോഷിക്കുമ്പോൾ അതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഒരുപാട് ഇമോഷണലായി പോകുന്നു.
താൻ ഇവിടെ വേണ്ടെന്ന് ചിലർ തീരുമാനിച്ചുവെന്നും എന്നാൽ പ്രേക്ഷകരാണ് തന്റെ ശക്തിയായി നിന്നതെന്നും ദിലീപ് പറഞ്ഞു. കുറച്ചാളുകൾ ദിലീപ് എന്ന് പറയുന്ന നടൻ ഇവിടെ വേണ് എന്ന് തീരുമാനിച്ചു. അതല്ലാതെ 33 വർഷമായി എന്നെ സ്നേഹിക്കുന്നവരുണ്ട്, ദിലീപ് ഫാൻസിന്റെ കാര്യമില്ല, അവരെ കുറിച്ച് പറയുകയാണെങ്കിൽ വാക്കുകളില്ല, കാരണം എല്ലാവരും എന്നെ വിട്ടുപോയ സമയത്ത് എന്നോട് കൂടുതൽ അടുത്തവരാണ് അവർ. അത്രയൊക്കെ അപമാനിക്കപ്പെട്ടിട്ടും അവരാരും എന്നെ വിട്ട് പോയില്ല.
പ്രിൻസ് ആന്റ് ദി ഫാമിലിയുടെ വിജയത്തിൽ ദിലീപ് ഫാൻസിന് അപ്പുറം സിനിമയേയും എന്നേയും സ്നേഹിക്കുന്ന സൈലന്റ് ഫാൻസ് ഉണ്ട്. ദിലീപ് ഫാൻസ് അസോസിയേഷനിൽ കൂലിപ്പണിയെടുക്കുന്നവരും വലിയ ജോലിയുള്ളവരും ഉണ്ട്. അവർ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം എടുത്തിട്ടാണ് ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നത്. മുൻപ് എന്റെ അച്ഛന്റെ പേരിലുള്ള ട്രെസ്റ്റ് ഇവരെ പിന്തുണക്കുമായിരുന്നു. എന്നാൽ അഞ്ചെട്ട് വർഷമായി ട്രെസ്റ്റ് ഫ്രീസ് ചെയ്ത് വെച്ചിരിക്കുകയാണ്.
പ്രേക്ഷകർക്ക് എന്നെ അറിയാവുന്നത് ഈ തിരശീലയിൽ കൂടിയാണ്. ഈ 150ാമത്തെ ചിത്രം വരെ എന്നെ ത്തിച്ചതിന് എന്നെ ഇപ്പോഴും ഇവിടെ നിലനിർത്തുന്നതിന് പ്രത്യേകം നന്ദി പറയുന്നു. അത്രയേറെ കടപ്പാടുണ്ട് പ്രേക്ഷകരോട്. 150ാമത്തെ സിനിമ ചെയ്യുമ്പോൾ ആ സിനിമ വിജയിക്കുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയുമായിരുന്നില്ല. എന്നാൽ ഈ സിനിമ വിജയിക്കണം, വിജയിപ്പിച്ചേ പറ്റൂള്ളൂ, ഈ സിനിമ എത്തേണ്ടിടത്ത് എത്തണം അത് ഞാൻ എത്തിക്കും എന്ന് ഉറച്ച് തീരുമാനിച്ച് ഇറങ്ങിയ ആളാണ് ലിസ്റ്റിൻ സ്റ്റീഫൻ.
ഞാൻ ആദ്യമായാണ് ലിസ്റ്റിനൊപ്പം സിനിമ ചെയ്യുന്നത്, ശരിക്കും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്റെ സിനിമ കണ്ട് എന്നോടുള്ള സ്നേഹം കൊണ്ട് എനിക്ക് വേണ്ടി സിനിമ ചെയ്തവരാണിവർ. ലിസ്റ്റിൻ, ഷാരിസ്, ലിന്റോ എന്നിവരെല്ലാം അവരുടെ മനസിൽ നിന്നാണ് സംസാരിക്കുന്നത്. എന്നെ കൊണ്ട് കച്ചവടം ഇല്ലാതിരിക്കുന്ന സമയത്താണ് സിനിമ ചെയ്യാമോയെന്ന് ഇവർ ചോദിക്കുന്നത്. ഞാൻ പ്രശ്നത്തിൽ പെട്ടിരിക്കുന്ന സമയത്താണ ഇവർ എന്നെ തേടിയെത്തുന്നത്. എല്ലാവരും ചോദിക്കാറുണ്ട്. എങ്ങനെയാണ് നോർമലായി ഇരിക്കുന്നത്. പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണത് എന്നുമാണ് ദിലീപ് പറഞ്ഞത്.
സിനിമ പ്രേക്ഷകർ കണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയിച്ചതെന്നാണ് ദിലീപ് പറഞ്ഞത്. സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് പ്രമോഷൻ തുടങ്ങിയത്. ഒരുപാട് ചിരിക്കാനുണ്ട്, കണ്ണ് നനയിച്ചു, തുടങ്ങിയ കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം. എന്താണ് ഞങ്ങൾ ആഗ്രഹിച്ചത് അത് നടന്നുവെന്ന സന്തോഷത്തിലാണെന്നും ദിലീപ് പറഞ്ഞു. ഈ ഡിജിറ്റൽ ലോകത്ത് സ്വകാര്യത ആഗ്രഹിക്കുന്ന ആൾക്ക് എങ്ങനെ സർവൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമ സംസാരിക്കുന്നത്.
സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. സിനിമയ്ക്ക് അത്രയും പിന്തുണ നൽകിയതിൽ ഒരുപാട് നന്ദി. സിനിമയുടെ വിജയ ഫോർമുല സത്യത്തിൽ ഞങ്ങൽക്ക് അറിയില്ല. പ്രമോഷനിൽ സന്തോഷത്തോടെ പ്രതികരിക്കുന്നത് പ്രേക്ഷകർ സിനിമ ഏറ്റെടുത്തത് കൊണ്ടാണ് എന്നും ദിലീപ് പറഞ്ഞു.
ഈ സിനിമയുടെ അഭിപ്രായം പറഞ്ഞത് ഞങ്ങൾ ചെയ്ത പരസ്യങ്ങളിലൂടെയല്ല. വളരെ കുറച്ചു മാത്രം പരസ്യങ്ങളേ ഈ സിനിമയ്ക്കുണ്ടായിരുന്നുള്ളൂ. അടുത്തകാലത്തിറങ്ങിയവയിൽ ഏറ്റവും പരസ്യം കുറവ് ചെയ്ത സിനിമകളിലൊന്നാകും. അവിടെ ഇവിടെയായി കുറച്ച് ഫ്‌ളക്‌സുകൾ വച്ചിരുന്നുവെന്ന് മാത്രം. പി ന്നെ മെയ് 9 ന് റിലീസുണ്ടാകുമെന്ന് പറഞ്ഞു. അതല്ലാതെ വേറൊന്നും ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നില്ല.
സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്. സോഷ്യൽ മീഡിയയും വളരെ പ്രധാനപ്പെട്ടതാണ്. ആരെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അവരെ ശക്തമായി വിമർശിച്ചിരുന്നത് യൂട്യൂബേഴ്‌സാണെന്നാണ് ദിലീപ് പറയുന്നത്. മൗത്ത് പബ്ലിസിറ്റി കിട്ടിയ സിനിമയാണ്. നിങ്ങൾ സിനിമ കണ്ട ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത് പോലും.
നാലഞ്ച് ദിവസത്തിനിടയിലാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങുന്നതെന്നും താരം പറയുന്നു. ആദ്യ ദിവസങ്ങളിൽ തീയേറ്ററുകൾ നിറച്ചത് പ്രേക്ഷകർ തന്നെയാണ്. മൗത്ത് പബ്ലിസിറ്റിയുടെ ഭയങ്കര വൈബ് ഉണ്ടായി. പ്രേക്ഷകരാണ് ഈ സിനിമയെ സഹായിച്ചതെന്നും ദിലീപ് പറയുന്നുണ്ട്. അതേസമയം കരിയറിലും ജീവിതത്തിലും പരാജയങ്ങളെ നേരിടേണ്ടത് എങ്ങനെയാണെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുതെന്ന് പറഞ്ഞ ദിലീപ് തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്തതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുത്. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ് എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.