താരങ്ങളെപ്പൊലെ തന്നെ താരപുത്രിമാരോടും സ്‌നേഹം കാത്തുസൂക്ഷിക്കുന്നവരാണ് ആരാധകര്‍. അടുത്തിടെ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം കഴിഞ്ഞപ്പോഴും നടന്‍ ബൈജുവിന്റെ മകള്‍ ഐശ്വര്യ സന്തോഷിന്റെ വിവാഹം കഴിഞ്ഞപ്പോഴുമൊക്കെ ആ സ്‌നേഹം കണ്ടതാണ്. ഇപ്പോള്‍ ബൈജുവിന്റെ മകള്‍ ഐശ്വര്യ ഒരു സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുകയാണ്.
ബൈജുവിന്റെ മകള്‍ ഡോക്ടറാണ്. അടുത്തിടെയാണ് ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. പഠനം കഴിഞ്ഞ് കേരളത്തില്‍ ജോലി നോക്കുമ്പോഴാണ് ഐശ്വര്യയുടെ വിവാഹം. ഇതിന് പിന്നാലെ ഐശ്വര്യ അവധി എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും ജോലിയില്‍ തിരികെ പ്രവേശിച്ചിരിക്കുകയാണ് താരം. ചെന്നൈയിലാണ് ജോലിക്ക് കയറിയത്. ചെന്നൈയിലെ ഏറ്റവും വലിയ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറായിട്ടാണ് ഐശ്വര്യ ജോലയില്‍ പ്രവേശിച്ചത്.
ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. ജോലിയില്‍ കയറിയ ഐശ്വര്യയ്ക്ക് നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്ന്. ഏപ്രിലില്‍ ആയിരുന്നു ഐശ്വര്യയുടെ വിവാഹം. രോഹിത് ആണ് ഭര്‍ത്താവ്. ആമസോണ്‍ കമ്പനയില്‍ എഞ്ചിനീയറാണ് രോഹിത്ത്. തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രം ക്ലബില്‍ വെച്ചാണ് വിവാഹം ഉണ്ടായത്.
തങ്ങളുടെത് പ്രണയ വിവാഹം അല്ലെന്നും മാട്രിമോണിയല്‍ വഴിയുള്ള ആലോചന ആണെന്നും ഐശ്വര്യ പറഞ്ഞിരുന്നു. അഞ്ച് മാസത്തെ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും പത്തനംതിട്ട സ്വദേശിയാണ് രോഹിത്ത് എങ്കിലും മലയാളം അത്ര പരിചയമില്ലെന്നും വളര്‍ന്നതും പഠിച്ചതുമൊക്കെ പഞ്ചാബില്‍ ആണെന്നും പറഞ്ഞിരുന്നു. ഐശ്വര്യയുടെ വിശേഷങ്ങള്‍ ഇങ്ങനെ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ അറിയാന്‍ കാത്തിരിക്കുന്നത് ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ വിശേഷങ്ങളാണ്.
മീനാക്ഷിയും എം ബി ബി എസ് കഴിഞ്ഞ് നില്‍ക്കുകയാണ്. ചെന്നൈയില്‍ നിന്നുമാണ് മീനാക്ഷി എം ബി ബി എസ് പഠിച്ച് ബിരുദം നേടിയത്. മീനാക്ഷി എവിടെയാണ് പ്രാക്ടീസ് ചെയ്യാന്‍ കയറുന്നതെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ദിലീപ് മകള്‍ക്കായി ഹോസ്പിറ്റല്‍ കെട്ടുമോ, എന്നാണ് ഡോക്ടറുടെ വേഷത്തില്‍ കാണാനാവുക എന്നിങ്ങനെ ചോദ്യങ്ങളാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേ സമയം ഹോസ്പിറ്റല്‍ കെട്ടാനുള്ള പ്ലാന്‍ ഒന്നും ഇല്ലെന്ന് ദിലീപ് പറഞ്ഞിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി. ദിലീപിനൊപ്പം പല പരിപാടികളിലും മീനാക്ഷി പങ്കെടുക്കാറും ഉണ്ട്. പവി കെയര്‍ ടേയ്ക്കര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് മീനാക്ഷി എത്തിയിരുന്നു. അന്ന് മീനാക്ഷിയുടെ ഫോട്ടോ വൈറല്‍ ആയിരുന്നു.
സാധരാണക്കാരില്‍ ഒരാളെ പോലെ മാറിയിരിക്കുന്ന മീനാക്ഷിയുടെ ലാളിത്യമാണ് ചര്‍ച്ച ആയത്. മാളവിക ജയറാമിന്റെ വിവാഹത്തിനും കുടുംബ സമേതം ദിലീപ് എത്തിയിരുന്നു. അന്ന് മീനാക്ഷിയുടെ ലുക്ക് ചര്‍ച്ചയായിരുന്നു. ആ വേളയില്‍ മീനാക്ഷിയുടെ വിവാഹത്തെ കുറിച്ച് മമ്മൂട്ടി ചോദിച്ചതിനെ കുറിച്ചും ദിലീപ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചക്കിയുടെ കല്യാണത്തിന് പോയപ്പോള്‍ മമ്മൂക്ക ചോദിച്ചു, എന്നാണ് ഇനി ദിലീപിന്റെ വീട്ടിലൊരു കല്യാണമെന്ന്.
ഞാന്‍ തമാശക്ക് പറഞ്ഞ് ഞാന്‍ നിര്‍ത്തിയിരിക്കുകയാണെന്ന്. എന്റെ എല്ലാ കല്ല്യാണത്തിനും വന്ന ആളാണല്ലോ മമ്മൂക്ക, ചിരിച്ച് കൊണ്ട് ദിലീപ് പറഞ്ഞു. മീനാക്ഷിയുടെ വിവാഹമൊക്കെ അവള്‍ തീരുമാനിക്കുമ്പോള്‍ നടക്കും. ഇന്നയാളെ വിവാഹം കഴിക്കണം എന്ന് നമ്മുക്ക് പറയാനാകില്ലല്ലോ. തിരിച്ചെങ്ങാനും വല്ല ചോദ്യം ചോദിച്ചാലോ’, എന്നായിരുന്നു തമാശാരൂപേണ ദിലീപിന്റെ പ്രതികരണം.
മീനാക്ഷിയെ കുറിച്ച് പറയാന്‍ നൂറ് നാവാണ് ദിലീപിന്. തന്റെ അഭിമുഖങ്ങളിലെല്ലാം ദിലീപ് മീനാക്ഷിയെ കുറിച്ച് പറയാറുണ്ട്. പാവം മോളാണ്… അവള്‍ വളരെ സൈലന്റാണ്. അവളുടെ ഇമോഷന്‍സൊന്നും അവള്‍ ആരുടെ മുമ്പിലും കാണിക്കാറില്ല. അവള്‍ കൂളായി എല്ലാം കണ്ടും കേട്ടും നില്‍ക്കും. എന്റെ അടുത്ത് മാത്രമാണ് അവള്‍ അവളുടെ ഇമോഷന്‍സ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങള്‍ ലൈഫില്‍ ഫേസ് ചെയ്ത ആളാണ്. അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നും ദിലീപ് മുമ്പ് പറഞ്ഞിരുന്നു.