‘മികച്ച ആളുകളുമായുള്ള ശക്തമായ ഓര്‍മ്മകള്‍ മറക്കാന്‍ പ്രയാസമാണ്; ഇന്ത്യന്‍ സിനിമയിലെ ബിഗ് ബിയ്ക്ക് ജന്മദിനാശംസകളുമായി ദിലീപ്

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ഫാന്‍സ് ഗ്രൂപ്പുകള്‍ വഴി വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ദിലീപ്. ‘മികച്ച ആളുകളുമായുള്ള ശക്തമായ ഓര്‍മ്മകള്‍ മറക്കാന്‍ പ്രയാസമാണ്. ഇന്ത്യന്‍ സിനിമയിലെ ബിഗ് ബിയ്ക്ക് ജന്മദിനാശംസകള്‍’ എന്നാണ് ദിലീപ് കുറിച്ചത്. പിന്നാലെ നിരവധി പേര്‍ കമന്റ് വഴിയും ആശംസകള്‍ അറിയിക്കുന്നുണ്ട്.

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും അദ്ദേഹത്തിന് ആശംസ അറിയിച്ചിട്ടുണ്ട്. എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ഇനിയും ഏറെ വര്‍ഷം ആരോഗ്യത്തോടെ ഞങ്ങളെ അഭിനയത്തിന്റെ പ്രതിഭ കൊണ്ട് ത്രസിപ്പിക്കാന്‍ ജഗധീശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ.

അമിതാഭ് ബച്ചന്റെ എഴുപതാം പിറന്നാള്‍ ആണ് ഇന്ന്. അരനൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമ അടക്കിവാഴുകയാണ് ആരാധകരുടെ ‘ ബിഗ് ബി ‘ അമിതാഭ് ബച്ചന്‍. വെല്ലുവിളികളെ എല്ലാം ചിരിച്ച മുഖവുമായി നേരിട്ട് ഇന്ത്യന്‍ സിനിമയില്‍ ഇന്ന് തനിക്കായി ഒരിടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. സിനിമ, ടെലിവിഷന്‍ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം വ്യക്തി മുദ്ര പതിച്ചു.1969ല്‍ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി സിനിമാരംഗത്തെത്തിയത്.

Vijayasree Vijayasree :