കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്.

ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാകുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. മാത്രമല്ല നിലവിൽ എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി. ഇതോടെ പ്രോസിക്യൂഷന്റെ മറുപടി വാദം ഇന്നാരംഭിക്കുമെന്നുമാണ് വിവരം. തുടർന്ന് പ്രോസിക്യൂഷന്റെ മറുപടി വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയാകുകയും പ്രോസിക്യൂഷന്‍ വാദം കൂടി പൂര്‍ത്തിയായാല്‍ കേസ് വിധി പറയാന്‍ മാറ്റുമെന്നുമാണ് റിപ്പോർട്ട് വന്നിരിക്കുന്നത്.