ദിലീപ് ശങ്കർ തലയിടിച്ച് വീണു രക്തസ്രാവവും! ദുരൂഹത…? ഫോൺ കോളിൽ പറഞ്ഞ പ്രധാനം കാര്യമെന്ത്? ദിലീപിൻറെ യാഥാർത്ഥ മരണ കരണം?

പ്രശസ്‌ത സിനിമ സീരിയൽ താരം ദിലീപ് ശങ്കറിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ സീരിയൽ ലോകം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു ഹോട്ടൽ മുറിയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കവും ഉണ്ടായിരുന്നു.

കരൾ രോഗം ഏറെ കൂടിയിട്ടും വേണ്ടപ്പെട്ടവർ ശാസിച്ചിട്ടും മദ്യപാനം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറയില്ലെന്നും മരണം സംഭവിച്ച ദിവസം പോലും അദ്ദേഹം ഏറെ മദ്യപിച്ചതിന്റെ തെളിവുകൾ ഹോട്ടൽ മുറിയിൽ നിന്നും കണ്ടെത്തിയെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം മരണകാരണം ആത്മഹത്യ അല്ലയെന്നും തല ഇടിച്ചു വീണതാകാം മരണകാരണമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന സംശയം. മുറിയിൽ തലയിടിച്ചു വീണതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചതാകമെന്ന് പൊലീസിന്റെ ഭാഗത്ത് നിന്ന് വരുന്ന സംശയങ്ങൾ.

നിലവിൽ ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എങ്കിലും ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും മുറിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുമില്ല.

ഇദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ നടനെ കുറിച്ചുള്ള ഒരു കുറിപ്പ് അവതാരകയും നടൻ ശരണിന്റെ ഭാര്യയുമായ റാണി ശരൺ പങ്കുവെച്ചത് ഇപ്പോൾ ചർച്ചയാകുകയാണ്. നടനെ കുറിച്ചുള്ള കുറിപ്പ് പങ്കിട്ടെത്തിയിരിക്കുകയാണ് അവതാരകയും നടൻ ശരണിന്റെ ഭാര്യയുമായ റാണി ശരൺ. മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ നടൻ തന്നെ വിളിച്ചിരുന്നെന്നും എന്നാൽ ആ കോൾ തനിക്ക് എടുക്കാൻ സാധിച്ചിരുന്നില്ലെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.

Vismaya Venkitesh :