ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ്

കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. 88 ദിവസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്. ഇപ്പോൾ അന്തിമ വിധി പറയാനായി കേസ് മാറ്റിയിരിക്കുകയാണ് ജൂണിൽ വിധി വരുമെന്നാണ് പ്രതീക്ഷ.

ഈ കേസിന് പിന്നാലെ ദിലീപിന്റെ സിനിമാ ജീവിതം വലിയ തിരിച്ചടികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ജനപ്രിയ നായകനെന്ന് അറിയപ്പെടുന്ന ദിലീപിൽ നിന്ന് വലിയൊരു വിഭാഗം പ്രേക്ഷകർ അകന്ന് പോയി. നടന്റേതായി പുറത്തെത്തിയ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രം തിയേറ്ററുകളിൽ നല്ല രീതിയിൽ മുന്നേറുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ചില കാര്യങ്ങൾക്ക് ദിലീപിന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയില്ലെന്നും അതിന് ഒരു ദിവസം വരുമെന്നും ദിലീപ് പറയുന്നു. പ്രിൻസ് ആൻഡ് ഫാമിലി ടീമുമൊത്തുളള പത്രസമ്മേളനത്തിലാണ് നടന്റെ പ്രതികരണം.

രാമലീല എന്ന സിനിമ മുഴുവൻ ഷൂട്ടിംഗും ഡബ്ബിംഗും കഴിഞ്ഞതിന് ശേഷമാണ് തന്റെ ജീവിതത്തിൽ നിങ്ങൾ കണ്ട വിഷയങ്ങൾ ഉണ്ടായത്. പക്ഷേ സിനിമയും ജീവിതവും തമ്മിൽ എന്തോ കണക്ഷൻ പോലെ വന്നത് യാഥൃശ്ചികമായിട്ടാണ്. ഇതിൽ ഏതാണ് സത്യം എന്ന അവസ്ഥയിലേക്ക് പ്രേക്ഷകർ എത്തി. അവർക്ക് അതിനെ കുറിച്ച് കൂടുതൽ അറിയാൻ തോന്നി. ചിലത് അങ്ങനെ സംഭവിക്കുന്നതാണ്. ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല.

തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്. അല്ലാതെ മനപ്പൂർവ്വം ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാൻ എഴുത്തുകാരും സമ്മതിക്കില്ല. ഇതും കൂടി കയറ്റിക്കോ എന്ന് പറഞ്ഞാൽ അവരത് സമ്മതിക്കില്ല. കാരണം അങ്ങനെ വരുന്ന സാധനങ്ങൾ മുഴച്ച് നിൽക്കും. അതിന് ഫീൽ ഉണ്ടാകില്ല. അത് വേറെ ഒരാളെ അടിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ്.

താൻ ഇത്രയും കാലം, കഴിഞ്ഞ 8 വർഷമായിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചിട്ടില്ല. സിനിമയെ കുറിച്ച് അല്ലാത്ത ഒരു വിഷയവും സംസാരിച്ചിട്ടില്ല. കാരണം തനിക്ക് അതിനുളള സ്വാതന്ത്ര്യം ഇല്ല. തനിക്ക് ഇന്ന കാര്യം സംസാരിക്കാൻ പാടില്ല, ഇന്നത് സംസാരിക്കാം എന്നുണ്ട്. പക്ഷേ ദൈവം തനിക്ക് നിങ്ങളോട് സംസാരിക്കാവുന്ന ഒരു ദിവസം തരും. ആ ദിവസത്തിനായി നമുക്ക് കാത്തിരിക്കാം. അല്ലാതെ സിനിമയിലൂടെ തനിക്ക് പറയാനുളളത് താൻ പറയില്ല. സിനിമയിലൂടെ പറയുന്നത് തന്റെ കഥാപാത്രം ആവശ്യപ്പെടുന്നത്, അല്ലെങ്കിൽ ആ സിനിമയിലെ സാഹചര്യം ആവശ്യപ്പെടുന്നത് മാത്രമേ തന്റെ കഥാപാത്രം സംസാരിക്കുന്നുളളൂവെന്നും ദിലീപ് പറഞ്ഞു.

പിന്നാലെ നിരവധി പേരാണ് പ്രതകിരണവുമായി രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു. അത് മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോൾ. ഒരു കാര്യം ഇല്ലാതെ മഞ്ജു പറയില്ല. എത്ര വീട് ഉണ്ടെങ്കിലും എത്ര കാർ ഉണ്ടെങ്കിലും എത്ര പണം ഉണ്ടെങ്കിലും അവൻ നല്ലവൻ ആകുന്നതു ഒരു സ്ത്രീ ആദരിക്കുമ്പോഴും ബഹുമാനിക്കുമ്പോഴും ആണെന്ന് എത്ര ആദരവു ഉണ്ടെന്നു അവരുടെ നെഞ്ച് പൊട്ടിയുള്ള വാക്കുകൾ കേൾക്കുമ്പോൾ അറിയാം.

നിങ്ങൾ ഒന്ന് കഴിഞ്ഞു അടുത്ത് കല്യാണം കഴിച്ചു. അവരോ ഇപ്പോഴും പഴയ രീതിയിൽ മുൻപോട്ട്. തീ ഇല്ലാതെ പുക ഉണ്ടാവില്ല. ഒരു തെറ്റും ചെയിതിട്ടില്ലെങ്കിൽ എന്തിനു 90 ദിവസം ജയിലിൽ കിടന്നു. കോടികൾ ചിലവാക്കി ഇപ്പോഴും.. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. സ്നേഹം നഷ്ടപ്പെട്ടു. അത് മഞ്ജു പോയതോടു കൂടി”, എന്നാണ് സോഷ്യൽ മീഡിയയിൽ വന്ന ഒരു പ്രതികരണം.

മലയാളികൾക്ക് തിരിച്ചറിവ് ഉണ്ട്. അത് മറച്ചു വച്ചിട്ട് കാര്യം ഇല്ല. എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ സിഐഡി മൂസ ആണ്. ആ സംഭവത്തിന്‌ ശേഷം കണ്ടിട്ടില്ല. ഇനികാണുകയും ഇല്ല. നിങ്ങളെ പടവും കാണില്ലെന്ന് ഒരാൾ കുറിക്കുമ്പോൾ വിധി വരും വരെ ഒരാൾ കുറ്റക്കാരനല്ല കുറ്റാരോപിതനാണ്. അതുവരെ ക്രൂശിക്കേണ്ട കാര്യമില്ലെന്നും ചിലർ കുറിക്കുന്നുണ്ട്.

വിധി വന്ന ശേഷം അയാള് മാധ്യമങ്ങള്ക്ക് മുന്നിൽ വരും എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതാണ് ആണ്കുട്ടി. ഫുൾ കൺഫിഡൻസിൽ തന്നെ. വിധി എത്രയും വേഗം വരട്ടെ. 2017ലെ ഇൻ്റർവ്യൂ ആണ് മലയാളത്തിലെ ഏറ്റവും വ്യൂ ഉള്ള ഇൻ്റർവ്യൂ. അതുപോലെ ഒരു ദിവസം ജനങ്ങളോട് തുറന്നു സംസാരിക്കാൻ നിങ്ങൾക്ക് കഴിയും എന്നും ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നുണ്ട്.

ഇദ്ദേഹം കുറ്റവാളി ആണോന്ന് കോടതി തീരുമാനിക്കട്ടെ അതുവരെ ഇദ്ദേഹത്തെ കുറ്റം പറയരുത്. ഈ കേസ് എപ്പോഴാണ് ദിലീപിന്റെ തലയ്ക്ക് വനന്തെന്ന് ഇവിടുത്തെ ഉയർന്ന ഉദ്യോഗസ്ഥ വെളിപ്പെടുത്തിയത് ആരും മറക്കണ്ട. അത് തെറ്റായിരുന്നുവെങ്കിൽ എന്ത്കൊണ്ട് അവർക്കെതിരെ നടപടിയെടുത്തില്ല എന്നും ചിലർ ചോദിക്കുന്നുണ്ട്.

അതേസമയം, അടുത്തിടെ നൽകിയ അഭിമുഖത്തിലും ദിലീപ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. കേസിനെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദ്യം ഉയർന്നപ്പോൾ ദൈവം എന്നെങ്കിലും ഒരിക്കൽ തനിക്കും സംസാരിക്കാൻ അവസരം തരുമെന്നും അതുവരെ ആർക്ക് വേണമെങ്കിലും തന്നെ കരിവാരി തേക്കാമെന്നുമായിരുന്നു ദിലീപ് നൽകിയ മറുപടി.

കേസിനെ കുറിച്ച് ഇപ്പോൾ ഒന്നും സംസാരിക്കാൻ പറ്റില്ല എന്നും വഴിയെ പോകുന്നവരെല്ലാം അടിച്ചിട്ട് പോകുന്ന അവസ്ഥയാണ്. എനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ല. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും. അത് നമുക്കെന്തായാലും സംസാരിക്കാം. അതിന് എന്തായാലും ദൈവം ഒരു ദിവസം തരും. ഇതുവരെ നമ്മൾ സംസാരിച്ചിട്ടില്ല. ഏത് വഴിയ്ക്ക് പോകുന്നവനും നമ്മളെ തലയ്ക്കിട്ട് അടിക്കുകയാണ്. പണ്ട് ശ്രീനിയേട്ടന്റെ ഒരു പടമുണ്ട്. ശ്രീനിയേട്ടൻ അഭിനയിച്ച ഒരു പടം. എനിക്ക് ധിം തരികിട തോം ആണോ എന്നൊരു സംശയമുണ്ട്.

നടിമാരെ അന്വേഷിച്ച് പോകുന്നൊരു സംഭവമുണ്ട്. എന്നിട്ട് റോഡിലൂടെ പോകുന്നവർ മുഴുവൻ ശ്രീനിയേട്ടനെ അടിക്കാൻ തുടങ്ങും. എന്തിനാണ് അടിക്കുന്നത് എന്ന് പോലും അറിഞ്ഞ് കൂട. വരുന്നവനും പോകുന്നവനുമൊക്കെ അടിക്കുക എന്ന് പറയില്ലേ. നമുക്ക് പക്ഷെ എന്തിനാണ് എന്ന് പോലും ചോദിക്കാൻ പറ്റാത്ത തരത്തിൽ ആക്കി വെച്ചിരിക്കുകയാണ്. അപ്പോൾ നമുക്ക് സംസാരിക്കാൻ പറ്റുന്ന ഒരു ദിവസം ദൈവം തരും. ഇപ്പോൾ ബാക്കിയെല്ലാവരും സംസാരിച്ച് കൊണ്ടിരിക്കുകയാണ്. നമ്മൾ മാത്രം കേട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ അഭിമുഖത്തിലൂടെ ദിലീപ് പറയുന്നത്.

അതേസമയം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കേസിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് മുൻപിൽ ദിലീപ് കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് അടുത്തിടെ പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.

കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങി.

നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ എൻട്രി. ഒടുവിൽ ഈ നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി.

ഞാൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളിൽ വളരെ മാന്യതയോടെ പറഞ്ഞിരുന്നു. അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂസിസി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരിൽ കാണുന്നതും. അതിന്റേയും നേതാവ് ദിലീപിന്റെ മുൻഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടിയെന്നും അടുത്തിടെ സംവലിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നതും വാർത്തയായിരുന്നു.

നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണെന്നാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഒരു ചാനലിന്റെ സ്റ്റിംങ് ഒപ്പറേഷനിടെ പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്.

അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.

Vijayasree Vijayasree :