ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി നടൻ സലീം കുമാർ. കേസില്‍ താന്‍ സ്വീകരിച്ച നിലപാട് ഒരിക്കലും തെറ്റായിരുന്നുവെന്ന് തോന്നിയിട്ടില്ലെന്നും ദിലീപ് ചെയ്ത കാര്യങ്ങള്‍ ശരിയാണെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും സലീം കുമാർ പറഞ്ഞു.
അതേസമയം ദിലീപ് അത്തരമൊരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് ശരിയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അയാളെ വിധിക്കേണ്ട ആളുകള്‍ നമ്മള്‍ അല്ലെന്നേ പറഞ്ഞിട്ടുള്ളു അല്ലാതെ ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താൻ പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
നേരത്തെ ഇത്തരമൊരു കാര്യം ചെയ്തിട്ടുണ്ടോയെന്ന് താൻ ദിലീപിനോട് ചോദിച്ചിരുന്നു.
എന്നാൽ അപ്പോള്‍ മക്കളെ പിടിച്ച് ദിലീപ് സത്യമിട്ടുകൊണ്ട് പറയുകയാണ് താൻചെയ്തിട്ടില്ലെന്ന്. അത് ആലോചിപ്പോള്‍ ഒരു മനുഷ്യനും അങ്ങനെ ഒരിക്കലും ചെയ്യാന്‍ പറ്റില്ലെന്ന് തോന്നിയെന്നും അതുകൊണ്ട് തന്നെ അങ്ങനെ അദ്ദേഹം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും സലീകുമാർ കൂട്ടിച്ചേർത്തു.