സുനിയുടെ ആ വെളിപ്പെടുത്തൽ പോലീസ് തള്ളി; കാവ്യയെയും ദിലീപിനെയും വേട്ടയാടി; ദിലീപിന്റെ വീട്ടില്‍ കയറി നിരങ്ങിയില്ലേ? ; പൊട്ടിത്തെറിച്ച് ശാന്തിവിള ദിനേശ്

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ്ങിനുശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നിൽ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.


കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. അതിലൊരാളാണ് ശാന്തിവിള ദിനേശ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഒരു ടിവി ചാനലിന്റെ സ്റ്റിംഗ് ഓപറേഷിനൽ നടത്തിയ വെളിപ്പെടുത്തൽ വൈറലായിരുന്നു.

മഞ്ജുവിന് ഇതിനകത്ത് എങ്ങനെ റോൾ വരാനാണ്. ആ പാവത്തിനെ ഇതിലേക്ക് പിടിച്ച് വലിച്ചിട്ടതല്ലേ.’ എന്നായിരുന്നു കേസിൽ മഞ്ജുവാര്യർക്ക് ഏതെങ്കിലും തരത്തിൽ റോൾ ഉണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി പൾസർ സുനി പറഞ്ഞത്. ഇപ്പോഴിതാ ഇതേ കുറിച്ച് പ്രതികരിക്കുകയാണ് ശാന്തിവിള ദിനേശ്.

‘പുതിയ വെളിപ്പെടുത്തൽ നടത്തുന്നതിനിടെ പൾസർ സുനി രണ്ടുപേരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട് എന്നതാണ് ഏറെ രസകരം. ഇതുമായി ബന്ധപ്പെട്ട ഒന്നിലും മഞ്ജു വാര്യറോ ശ്രീകുമാർ മേനോനോ ഇല്ലെന്നാണ് പറുന്നത്. വാലുപൊക്കുമ്പോൾ തന്നെ അറിയാം ഇതൊക്കെ എന്തിനാണ്. പൾസർ സുനിയുടെ പറച്ചിലിന് പിന്നാലെ ശ്രീകുമാർ മേനോനും രംഗത്ത് വന്നു’ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ഏത് കുഞ്ഞിനാണ് ഈ വീഡിയോയിലൂടെ നിങ്ങൾ പ്രേക്ഷകരെ പറ്റിക്കുകയാണെന്ന് അറിയാൻ പാടില്ലാത്തത്. കോടതിയിൽ കീഴടങ്ങാൻ വരുന്ന സമയത്ത് ഹൈക്കോടതിയുടെ എതിർവശത്തുള്ള ഒരു കെട്ടിടത്തിലേക്ക് മതിൽ ചാടി കടന്നുകൊണ്ട് പൾസർ സുനി പോകുകയും അവിടെ എന്തോ പൊതി ഒളിപ്പിച്ചെന്നുമൊക്കെ അന്ന് വലിയ വാർത്തയായിരുന്നു. ഇന്നുവരെ ഈ കേസ് അന്വേഷിച്ച് സിംഹങ്ങളാരും അതുവഴി പോയി എന്താണ് അവിടെ ഒളിപ്പിച്ചതെന്ന് അന്വേഷിച്ചിട്ടില്ല.

അതേസമയം എട്ട് വർഷം കേരള പൊലീസ് അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാത്ത ഫോണും സിമ്മുമാണ് പൾസർ സുനി തന്റെ കൈവശം ഉണ്ടെന്ന് പറയുന്നതെന്നും ഈ യഥാർത്ഥ സിം അന്വേഷിച്ച് കാവ്യ മാധവന്റെ വീട്ടിൽ വരെ തപ്പി എന്നും അദ്ദേഹം പറഞ്ഞു. കാവ്യ മാധവന്റെ അമ്മ നടത്തുന്ന ബ്യൂട്ടിക്കിൽ കയറി നിരങ്ങുന്നത് കണ്ടപ്പോൾ ഇവിടുത്തെ ചാനലുകളൊക്കെ കാവ്യ മാധവന്റെ അമ്മയാണ് ഇത് ചെയ്തതെന്ന രീതിയിൽ പറഞ്ഞില്ലേയെന്നും ശാന്തിവിള കൂട്ടിച്ചേർത്തു. അന്ന് മാഡം എന്ന് പറയുന്നത് കാവ്യ മാധവന്റെ അമ്മയാണ് എന്ന രീതിയിലായിരുന്നു പ്രചരണമുണ്ടായിരുന്നു. മാത്രമല്ല അവളുടെ കയ്യിൽ ഒർജിനൽ സിം ഉണ്ട് എന്നും പറഞ്ഞു. എന്നാൽ ഇപ്പോൾ പൾസർ അളിയൻ പറയുന്നു ഒർജിനൽ സിമ്മും ഒർജിനൽ ഫോണും തന്റെ കയ്യിൽ ഉണ്ടെന്ന്.

മാത്രമല്ല ഇത്തരത്തിൽ ഈ ഒരു സംഭവത്തോടെ ആരോപണത്തോടെ പത്ത് ദിവസം എങ്ങനെയാണ് ദിലീപിന്റെ വീട്ടിൽ തെളിവ് എടുക്കാനായി പൊലീസ് കയറി ഇറങ്ങിയതെന്നും ഒരു കോമൺസെൻസുള്ള ഒരു പൊലീസ് ഓഫീസർ അങ്ങനെ ചെയ്യുമോഎന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിൽ ദിലീപിന്റെ വീട്ടിൽ കയറി ഇറങ്ങിയവർ എന്തുകൊണ്ടാണ് മൊബൈൽ ഫോണ് തന്റെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞിട്ടും പൾസർ സുനിയെ ചോദ്യം ചെയ്യുന്നില്ലെന്നും ശാന്തിവിള ദിനേശ് വിമർശിച്ചു.

അതേസമയം, കഴിഞ്ഞ ദിവമായിരുന്നു കേസിൽ വാദം പൂർത്തിയായത്. ഇതുവരെയുള്ള വാദത്തിൽ കോടതിക്ക് ആവശ്യമെങ്കിൽ വ്യക്തത തേടും. ഇതിനായി കേസ് മെയ് 21ന് പരിഗണിക്കുന്നതായിരിക്കും. അതിന് ശേഷം വിചാരണക്കോടതി കേസ് വിധി പറയാൻ മാറ്റും. ഏഴ് വർഷവും ഒരു മാസവും നീണ്ട വിചാരണ നടപടികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

Vismaya Venkitesh :