ദിലീപിനെ കാണാന്‍ ഓടിയെത്തി ഒരമ്മ; ചേര്‍ത്ത് നിര്‍ത്തി വിശേഷങ്ങള്‍ തിരക്കി ദിലീപ്; വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു സാധാരണ മിമിക്രി കലാകാരനില്‍ നിന്ന് ഉയരങ്ങള്‍ കീഴടക്കി മലയാളസിനിമയുടെ മുന്‍ നിരയിലെത്താന്‍ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല.

സൂപ്പര്‍ താര ചിത്രങ്ങള്‍ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി വിവാദങ്ങളിലൂടെ താരത്തിന് കടന്നുപോകേണ്ടി വന്നുവെങ്കിലും ദിലീപെന്ന നടനെ സ്‌നേഹിക്കുന്നവര്‍ നിരവധിയാണ്.

ഇപ്പോഴിതാ ദിലീപിന്‍റേതായി പുറത്തെത്തിയ ഒരു ചിത്രമാണ് സേഷ്യല്‍ മീഡിയില്‍ വൈറലായി മാറിയിരിക്കുന്നത്. ദിലീപിന്‍റെ ഡി 150 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്ന് പുറത്തെത്തിയതാണ് ചിത്രം. ഒരമ്മ ദിലീപിനെ കാണാനെത്തുകയും മകനെ പോലെ ചേർത്ത് നിർത്തി വിശേഷങ്ങൾ ചോദിക്കുന്നതുമാണ് കാണാനാകുന്നത്.

ദിലീപ് ഫാൻസ് പേജിലാണ് ഈ ചിത്രം ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ഈ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ദിലീപിനെ എന്നെങ്കിലും നേരിട്ട് കാണണമെന്ന ആ​ഗ്രഹമാണ് പലരും പറയുന്നത്. ഇനി എന്നാണാവോ ദിലീപേട്ടനെ എനിക്ക് ഒന്ന് നേരിട്ട് കാണാനാകുക, ഏറ്റവും വലിയഒരു ആഗ്രഹമാണ് ദിലീപേട്ടനെ നേരിട്ട് കാണുക എന്നത്. അത് സാധ്യമാകുമോ എന്തോ, ഇതാണ് ജനപ്രിയന‍്‍, വെറുതേയല്ല മലയാളികള്‍ ജനപ്രിയപട്ടം നല്‍കിയിരിക്കുന്നത് എന്നെല്ലാമാണ് കമന്‍റുകള്‍.

പല ആരാധകർക്കും മുന്നിൽ സർപ്രൈസായി ദിലീപ് എത്താറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനെ അദ്ദേഹത്തിന്‍റെ വിട്ടിലെത്തിയാണ് ദിലീപ് കണ്ടത്. കുറച്ച് നാളുകൾക്ക് മുൻപ് കാർ പോലും കയറാത്ത വളവിൽ താമസമാക്കിയ ഫാൻസ് അസോസിയേഷൻ ഭാരവാഹിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അകലെ കാർ നിർത്തിയ ശേഷം നടന്നുപോയി ദിലീപ് നേരിട്ട് കണ്ടിരുന്നു.

അതേസമയം, ഓണം റിലീസായി പ്രതീക്ഷിക്കുന്ന ചിത്രമാണ് ദിലീപ് നായകനായ ഡി 150. ബിന്റോ സ്റ്റീഫൻ ആണ് ചിത്രത്തിന്റെ സംവിധാനം. പവി കെയർ ടേക്കർ എന്ന സിനിമയാണ് ദിലീപിന്റേതായി തിയറ്ററിലെത്തിയ ഏറ്റവും ഒടുവിലെ ചിത്രം. എന്നാൽ വൻ വിജയം സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചില്ല. ആരാധകർക്ക് ദിലീപിനോടുള്ള അതേ സ്നേഹം അതേ സ്നേഹം ദിലീപിന്റെ കുടുംബത്തിനോടും ഉണ്ട്. പരിപാടികൾക്കൊക്കെ വരുമ്പോൾ കുടുംബമായിട്ടാണ് ദിലീപ് വരാറുള്ളത്. എല്ലാവർക്കും അറിയേണ്ടത് ദിലീപിന്റെ മകൾ മീനാക്ഷിയുടെ കാര്യമാണ്.

അടുത്തിടെയാണ് മീനാക്ഷി മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. ഇനി ഡെർമറ്റോളജിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് മീനാക്ഷിയുടെ ആ​ഗ്രഹം.മീനാക്ഷി വേണ്ടി ദിലീപ് ആശുപത്രി കെട്ടി നൽകുമോ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്. അത് മാത്രമല്ല മീനാക്ഷിയുടെ വിവാഹം ഉടനെ ഉണ്ടാവുമോ. മീനാക്ഷി സിനിമയിൽ അഭിനയിക്കുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.


മീനാക്ഷിയുടെ വിവാഹമൊക്കെ അവള്‍ തീരുമാനിക്കുമ്പോള്‍ നടക്കും. ഇന്നയാളെ വിവാഹം കഴിക്കണം എന്ന് നമ്മുക്ക് പറയാനാകില്ലല്ലോ. തിരിച്ചെങ്ങാനും വല്ല ചോദ്യം ചോദിച്ചാലോ’, എന്നായിരുന്നു തമാശാരൂപേണ ദിലീപിന്റെ പ്രതികരണം. പലപ്പോഴും ആരാധകര്‍ തന്നെ മീനാക്ഷിയുടെ വിവാഹത്തെ കുറിച്ച് ചോദിച്ച് രംഗത്തെത്താറുണ്ടായിരുന്നു. ഇപ്പോള്‍ മമ്മൂട്ടി തന്നെ ഇതിന് തിരികൊളുത്തിയിരിക്കുകയാണ്.

മീനാക്ഷിയെ കുറിച്ച് പറയാന്‍ നൂറ് നാവാണ് ദിലീപിന്. തന്റെ അഭിമുഖങ്ങളിലെല്ലാം ദിലീപ് മീനാക്ഷിയെ കുറിച്ച് പറയാറുണ്ട്. പാവം മോളാണ്… അവള്‍ വളരെ സൈലന്റാണ്. അവളുടെ ഇമോഷന്‍സൊന്നും അവള്‍ ആരുടെ മുമ്പിലും കാണിക്കാറില്ല. അവള്‍ കൂളായി എല്ലാം കണ്ടും കേട്ടും നില്‍ക്കും. എന്റെ അടുത്ത് മാത്രമാണ് അവള്‍ അവളുടെ ഇമോഷന്‍സ് കാണിക്കാറുള്ളത്.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്നൊക്കെയുള്ള സങ്കടം അവളോട് പറഞ്ഞാല്‍ അവള്‍ പറയും അതൊന്നും കാര്യമാക്കേണ്ടെന്ന്. മോള് ഒരുപാട് കാര്യങ്ങള്‍ ലൈഫില്‍ ഫേസ് ചെയ്ത ആളാണ്. അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. മീനാക്ഷിയെന്റെ സുഹൃത്താണ്. അവള്‍ ആഗ്രഹിക്കുന്നതെല്ലാം അവള്‍ക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാന്‍ പറ്റില്ല എന്നും ദിലീപ് പറഞ്ഞിരുന്നു.

Vijayasree Vijayasree :