ദിലീപിൻറെയും അനു സിത്താരയുടെയും ശുഭരാത്രിക്കു തുടക്കം!

കോടതിസമക്ഷം ബാലൻ വക്കീലിന് ശേഷം ദിലീപ് നായകനായെത്തുന്ന ചിത്രമാണ് ശുഭരാത്രി. ചിത്രത്തിൽ നായികയായെത്തുന്നത് അനു സിത്താരയാണ്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും.
കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ്–സിദ്ദിഖ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ശുഭരാത്രി.’ ഏറെ നിരൂപക പ്രശംസനേടിയ അയാൾ ജീവിച്ചിരിപ്പുണ്ട്‌ എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ.പി (വ്യാസൻ എടവനക്കാട്‌) രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദമ്പതികളായി ദിലീപും അനുവും എത്തുന്നു.

യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു.
ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും.

നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

ആൽബിയാണ് ഛായാഗ്രഹണം.സംഗീതം ബിജിബാൽ. നിർമാണം അരോമ മോഹൻ. വിതരണം അബാം മൂവീസ്.

dileep new filim shubharathri

HariPriya PB :