മീശമാധവന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ ഭയങ്കര പ്രഷറിലായിരുന്നു, പൊള്ളാച്ചിയിലെ ഒരു മരത്തിന്റെ അടിയില്‍ മാറിയിരുന്ന് താന്‍ പൊട്ടിക്കരഞ്ഞു; ദിലീപ്

ദിലീപ് നായകനായെത്തിയ വിനീത് കുമാര്‍ ചിത്രമാണ് പവി കെയര്‍ ടേക്കര്‍. ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കോമഡിയും റൊമാന്‍സും സെന്റിമെന്റ്‌സും എല്ലാം ഉള്‍ക്കൊള്ളുന്ന ചിത്രത്തില്‍ അഞ്ച് പുതുമുഖ നായികാരാണ് ഉള്ളത്. ഇപ്പോഴിതാ താന്‍ നേരിട്ട വ്യക്തിപരമായ വിഷമങ്ങളും അഭിനയവും എങ്ങനെയാണ് ഒരുമിച്ച് കൊണ്ടുപോകുന്നതെന്ന് പറയുന്ന ദിലീപിന്റെ അഭിമുഖമാണ് വൈറലായി മാറുന്നത്.

ഒരു കലാകാരന്‍ സിനിമ കമ്മിറ്റ് ചെയ്യുന്ന സമയം മുതല്‍ ക്യാമറയുടെ മുന്നില്‍ അയാള്‍ ആ കഥാപാത്രമായിരിക്കണമെന്നാണ് ദിലീപ് പറയുന്നത്. സിനിമയില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ അപ്പുറത്തുണ്ടാകാം. പക്ഷെ ക്യാമറയുടെ മുന്നില്‍ വരുമ്പോള്‍ ആക്ഷനും കട്ടിനും ഇടയ്ക്കുള്ള സ്‌പേസാണ് കഥാപാത്രത്തിന്റെ പെര്‍ഫോര്‍മന്‍സ് ഏരിയ. ആ സമയത്ത് നൂറ് ശതമാനം അയാളോട് നീതി പുലര്‍ത്തിയിരിക്കണമെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു.

സിനിമയില്‍ ഓഡിയന്‍സിനോടാണ് കമ്മിറ്റ്‌മെന്റ്. കഥാപാത്രത്തെ കാണാനാണ് പ്രേക്ഷകര്‍ എത്തുന്നത്. അത് അഭിനയിച്ച ദിലീപിന്റെ മാനസിക വിഷമങ്ങള്‍ അവര്‍ക്ക് അറിയേണ്ട ആവശ്യമില്ല. പണം കൊടുത്ത് ടിക്കറ്റെടുത്ത് കാണുന്ന പ്രേക്ഷകര്‍ക്ക് കഥാപാത്രം മാത്രം അറിഞ്ഞാല്‍ മതി. താന്‍ ക്യാമറയുടെ മുന്നിലാണ് നില്‍ക്കുന്നത്. ആ സമയത്ത് തന്റെ ഓരോ ചലനങ്ങളും അത് ഒപ്പിയെടുക്കുന്നുണ്ടാകുമെന്നും ദിലീപ് പറയുന്നു.

ഈ സമയത്ത് അത് കറക്ടായി ജഡ്ജ് ചെയ്യുന്ന ഒരാള്‍ അപ്പുറത്ത് ഇരിക്കുന്നുണ്ടാകും. ചിത്രത്തിന്റെ ഡയറക്ടര്‍. സിനിമയിലെ കഥാപാത്രം എങ്ങനെ അഭിനയിക്കണം, എക്‌സ്പ്രസ് ചെയ്യണം എന്നൊക്കെയുള്ളത് പുള്ളിയുടെ ഉള്ളിലാണുള്ളത്. കട്ട് പറയുമ്പോള്‍ മാത്രമാണ് നമ്മള്‍ അതില്‍ നിന്ന് മാറി സ്വന്തം കാര്യത്തിലേക്ക് തിരിയുന്നതെന്നും ദിലീപ് പറഞ്ഞു. മീശമാധവന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ ഭയങ്കര പ്രഷറിലായിരുന്നു.

ഞാനും ഒരു പ്രൊഡ്യൂസറും തമ്മിലുള്ള വിഷയത്തിന്റെ പേരില്‍ വലിയ വിഷയങ്ങളുണ്ടായി. അതില്‍ എന്നെ സിനിമയില്‍ നിന്ന് ബാന്‍ ചെയ്തു. അങ്ങനെ ഒരു സമയമാണ്. ഒരു കോടതി ഉത്തരവുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നങ്ങള്‍ മുഴുവന്‍. ഇത് മൊത്തത്തില്‍ വേറെ ആംഗിളിലായി. ഞാന്‍ എല്ലാവരുടെയും മുന്നില്‍ വില്ലനായി നില്‍ക്കുകയാണ്,’എന്നും ദിലീപ് ഓര്‍ത്തെടുത്തു.

മീശമാധവനിലെ പാട്ടുകള്‍ ഒക്കെ മാറ്റിവെച്ച് അവസാനം എടുത്തുകൊണ്ടിരിക്കുകയാണ്. ചിങ്ങമാസം, മീശക്കാരന്‍ മാധവന് തുടങ്ങിയ ഗാനങ്ങളാണ് ചിത്രീകരിക്കാനുള്ളത്. ഒന്നാമത് ഡാന്‍സ് എന്ന് പറഞ്ഞാല്‍ എനിക്ക് ടെന്‍ഷന്‍ ആണ്. അതിന്റെ ഇടയില്‍ മാനസികമായി പോലും ഞാന്‍ ഓക്കെയല്ല.

അപ്പുറത്ത് മാറി നിന്നു കൊണ്ട് ഞാന്‍ സങ്കടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്താണ് കാണിക്കുന്നത്, ഇവര്‍ക്ക് ഇതിന്റെ സത്യം അറിയില്ലേ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുകയാണ് താന്‍ അപ്പോള്‍. അതിന്റെ ഇടയില്‍ തനിക്ക് ഫോണ്‍ വരുന്നു, ആരാണ് ഇയാള്‍ക്ക് ഫോണ്‍ കൊടുത്തതെന്ന് ചോദിച്ച് ലാല്‍ ജോസ് ചോദിക്കുന്നത് വേറെ പ്രശ്‌നം. അന്ന് ആ ഡാന്‍സ് ചെയ്യുമ്പോള്‍ മുഴുവന്‍ ഹൃദയത്തില്‍ കനല്‍ക്കട്ട വാരിയിട്ട അവസ്ഥ എന്ന് പറിയില്ലേ… അതാണ്. ഇന്നും ഓര്‍മയുണ്ട്, പൊള്ളാച്ചിയിലെ ഒരു മരത്തിന്റെ അടിയില്‍ മാറിയിരുന്ന് താന്‍ പൊട്ടിക്കരഞ്ഞു. എന്തറിഞ്ഞിട്ടാണ്, എന്തിനാണ് ഇവരെന്നെ ദ്രോഹിക്കുന്നത് എന്ന് ചോദിച്ചാണ് താന്‍ കരഞ്ഞതെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞു.

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ താരജോഡികളാണ് കാവ്യ മാധവനും ദിലീപും. ഇരുവരും ഒന്നിച്ചെത്തിയ മീശമാധവനിലൂടെയായിരുന്നു ദിലീപ് സൂപ്പര്‍സ്റ്റാറായി മാറിയത്. ഏതാണ്ട് 202 ദിവസം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അഭിനയജീവിതത്തില്‍ തനിക്കേറെ പ്രിയപ്പെട്ട ചിത്രമായാണ് കാവ്യ മാധവന്‍ മീശമാധവനെ വിശേഷിപ്പിക്കുന്നത്.

അയലത്തെ വീട്ടിലെ പയ്യന്‍ ഇമേജില്‍ നിന്നും മാറിയുള്ള കഥാപാത്രത്തെയാണ് ദിലീപിന് താന്‍ നല്‍കിയതെന്നും അതൊരു പരീക്ഷണമായിരുന്നുവെന്നുമായിരുന്നു മുന്‍പ് ലാല്‍ ജോസ് പറഞ്ഞത്. മീശമാധവന് മുന്‍പ് പുറത്തിറങ്ങിയ രണ്ടാം ഭാവം പരാജയമായതിനാല്‍ നിര്‍മ്മാതാക്കളൊന്നും ഈ സിനിമ ഏറ്റെടുക്കുന്നുണ്ടായിരുന്നില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ വിശ്വാസമില്ലെന്ന് പറഞ്ഞായിരുന്നു പല നിര്‍മ്മാതാക്കളും കൈയ്യൊഴിഞ്ഞത്. ദിലീപിന്റെ സുഹൃത്തുക്കളായ സുബൈറും സുധീഷുമാണ് ഒടുവില്‍ ചിത്രം നിര്‍മ്മിച്ചത്.

Vijayasree Vijayasree :